Jump to content

ആമിനുമ്മാൻറകത്ത് പരീക്കുട്ടി മുസ്ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആമിനുമ്മാനകത്ത് പരീകുട്ടി മുസ്ലിയാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന ബ്രിട്ടീഷ് വിരുദ്ധ സമര നായകനും സ്വാതന്ത്ര്യ സമര സേനാനിയും, ഇസ്ലാമിക മതപണ്ഡിതനും, സൂഫി വര്യനുമായിരുന്നു ആമിനുമ്മാൻകത്ത് പരീക്കുട്ടി മുസ്‌ലിയാർ

ജീവിത രേഖ

[തിരുത്തുക]

താനൂരിൽ ജനിച്ചു പഠന ശേഷം വൈലത്തൂർ പള്ളി ദർസിൽ അധ്യാപകനായി. ഉർദി പറച്ചിൽ എന്ന മതപ്രഭാഷണത്തിൽ ശ്രദ്ധിക്കപ്പെട്ടു. മത പാണ്ഡിത്യ രംഗത്തെ മികവിനെ തുടർന്ന് താനൂർ ദർസിൽ പ്രാധാന്യദ്ധ്യാപക സ്ഥാനം തേടിയെത്തി. സ്വാതന്ത്ര്യ സമരത്തിലും കൂടിയാൻ സമരങ്ങളിലും സജീവമായിരുന്നു. ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കപ്പെട്ടപ്പോൾ താനൂർ ഖിലാഫത്ത് കമ്മിറ്റി സ്ക്രട്ടറിയായി ചുമതലയേറ്റെടുത്തു. ആനുകാലിക സംഭവങ്ങളെ പറ്റി വിശകലനം ചെയ്ത് സലാഹുൽ ഇഖ്വാൻ എന്ന പാത്രത്തിൽ കോളമെഴുതിയിരുന്നു [1]

അക്കാലത്ത് കേരളത്തിൽ അറിയപ്പെടുന്ന മുസ്ലിം പണ്ഡിതന്മാരും, ആത്മീയ ആചാര്യന്മാരുമായിരുന്നു ആലി മുസ്ലിയാരും, പരീക്കുട്ടി മുസ്ല്യാരും. ഇവർ രണ്ടുപേരും ബ്രിട്ടീഷ് വിരുദ്ധ സമര രംഗത്ത് സജീവമായത് ബ്രിട്ടീഷ് അധികാരികളെ വലച്ചിരുന്നു. വിശ്വപ്രസിദ്ധമായ താനൂർ വലിയ പള്ളി ദർസ് മുദരിസ് (പ്രധാന അധ്യാപകനായിരുന്നു) ഇദ്ദേഹമെന്നത് പാണ്ഡിത്യ മഹിമ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇദ്ദേഹം പ്രസംഗിച്ച അറബി ഖുതുബളുടെയും, ഫത്വകളുടെയും കൈ എഴുത്ത് പ്രതികൾ സർക്കാർ നിരോധിക്കുകയും ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ മുസ്ലിങ്ങളെ ആഹ്വാനം ചെയ്യുന്ന മുഹിമ്മാത്തുൽ മുഅ്മിനീൻ[2] അഥവാ വിശ്വാസികളുടെ ഉത്തരവാദിത്തങ്ങൾ എന്ന 40 പേജുള്ള കൃതി ബ്രിട്ടീഷ് സർക്കാർ കണ്ട് കെട്ടുകയുമുണ്ടായി. പുസ്തകം നിരോധിച്ച ബ്രിട്ടീഷ് രാജ് കൃതി കൈയിൽ വെക്കുന്നവർക്ക് അഞ്ചു വർഷത്തെ തടവ് ശിക്ഷ പ്രഖ്യാപിച്ചു. ആഗസ്റ്റ് 20ന് പരീക്കുട്ടി മുസ്‌ലിയാർ ശിഷ്യൻ കുഞ്ഞിക്കാദർ എന്നിവരുടെ നേതൃത്വത്തിലുള്ള ഖിലാഫത്തുകാർ ബ്രിട്ടീഷ് പട്ടാളവുമായി തിരൂരങ്ങാടിയിൽ വെച്ച ഏറ്റുമുട്ടി.

ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളുടെ ഫലമായി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട മുസ്‌ലിയാർ മലബാർ കലാപം പരാജയമടഞ്ഞപ്പോൾ ഒളിവ് ജീവിതം നയിക്കുകയും തുടർന്ന് 1930 ഇൽ മക്കയിലേക്ക് നാട് കടക്കുകയും ചെയ്തു. തുടർന്ന് സഹകാരിയായിരുന്ന പാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർ സ്ഥാനമാനങ്ങൾ ഏറ്റെടുത്തു പിൻഗാമിയായി നിയുക്തനായി. നാട് വിട്ട് പോകേണ്ടി വന്നിട്ടും മുസ്ലിയാരുടെ പോരാട്ടവീര്യം അടങ്ങിയിരുന്നില്ല. മക്ക കേന്ദ്രമാക്കി ബ്രിട്ടീഷ് ഭരണത്തിനെതിരെ അഹോരാത്രം പടപൊരുതി. ഉമ്മുൽ ഖുറാ പത്രത്തിലൂടെ നിരന്തരം ബ്രിട്ടനെതിരെ തൂലിക ചലിപ്പിച്ചു കൊണ്ടിരുന്നു. [3]മക്കയിൽ ബ്രിട്ടീഷ് അനുകൂലികളായ മതമൗലിക വാദികൾ പിടിമുറുക്കിയതിനെ തുടർന്ന് താഇഫിൻറെ പ്രാന്ത പ്രദേശത്തേക്ക് യാത്രയായ പരീക്കുട്ടി മുസ്‌ലിയാർ 1942 ഇൽ അവിടെ വെച്ച് നിര്യാതനായി. [4]

ഇവ കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Ahdul Kareem. Muhammad K.K., Glorious Map pi/a History Heritage. Calicut, P-50 I.
  2. SAKKEER HUSSIAN.E.M. ADVENT OF ISLAM IN KERALA AND SOCIAL HARMONY AS REFLECTED IN MANUSCRIPTS (PDF). p. 38. Archived from the original (PDF) on 2020-07-26. Retrieved 4 നവംബർ 2019.
  3. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം. പു: 72
  4. നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാർ- മലയാളത്തിലെ മഹാരഥന്മാർ-ആമിനുമ്മാൻകത്ത് പരീക്കുട്ടി മുസ്‌ലിയാർ