കുമരംപുത്തൂർ സീതിക്കോയ തങ്ങൾ
സ്വാതന്ത്ര്യ സമര സേനാനിയും മലബാർ സമരത്തിൽ പങ്കെടുത്തിട്ടുള്ള ഖിലാഫത്ത് നേതാവായിരുന്നു കുമരംപുത്തൂർ സീതിക്കോയ തങ്ങൾ.
ജീവിതരേഖ
[തിരുത്തുക]കുമരംപുത്തൂർ പള്ളിക്കുന്നിലാണ് ജനനം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ, ചെമ്പ്രശ്ശേരി തങ്ങൾ, മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, എം പി നാരായണ മേനോൻ തുടങ്ങിയവർക്കൊപ്പം സീതിക്കോയ തങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയിട്ടുണ്ട്.[1] മലബാർ സമരത്തെ തുടർന്ന് നിലവിൽ വന്ന സമാന്തര ഭരണകൂടത്തിൽ വള്ളുവനാട് ഗവർണർ ആയിരുന്നു സീതിക്കോയ തങ്ങൾ.[2] ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ രൂപീകരണം മുതൽക്ക് തന്നെ നേതൃപരമായ പങ്ക് നിർവ്വഹിച്ചു.
1921 ഡിസംബർ 20ന് ചെമ്പ്രശ്ശേരി ഇമ്പിച്ചിക്കോയ തങ്ങളും കുമരംപുത്തൂർ സീതിക്കോയ തങ്ങളും ബ്രിട്ടീഷുകാർക്ക് കീഴടങ്ങി.[3] സീതിക്കോയ തങ്ങളെ ബ്രിട്ടീഷുകാർ 1922 ജനുവരി 9 ന് വെടിവെച്ച് കൊന്നുവെന്നും, മൃതദേഹം കാളപ്പാടൻ അലി അധികാരിയുടെ നേതൃത്വത്തിൽ പെട്രോളൊഴിച്ച് കത്തിച്ചു എന്നുമാണ് ചരിത്രം.[4][5]
ജീവചരിത്ര പുസ്തകം
[തിരുത്തുക]എഴുത്തുകാരനും മലബാർ മുസ്ലിം ചരിത്ര ഗവേഷകനുമായ നസറുദ്ധീൻ മണ്ണാർക്കാട് എഴുതി 2022 ൽ പുറത്തിറങ്ങിയ തങ്ങളുടെ ജീവചരിത്രമാണ് കുമരം പുത്തൂർ സീതിക്കോയ തങ്ങളും പാലക്കാടൻ പോരാളികളും.[6]
അംഗീകാരങ്ങൾ
[തിരുത്തുക]കുമരംപുത്തൂർ പഞ്ചായത്ത് ഓഫീസ് കവാടത്തിന് സീതിക്കോയ തങ്ങളുടെ പേര് നൽകാൻ 2021 ൽ പഞ്ചായത്ത് ഭരണ സമിതി യോഗം തീരുമാനിച്ചു.[7]
അവലംബം
[തിരുത്തുക]- ↑ Daily, Keralakaumudi. "ഓഫീസ് കവാടത്തിന് സീതിക്കോയ തങ്ങളുടെ പേര് നാമകരണം ചെയ്യുമെന്ന്" (in ഇംഗ്ലീഷ്). Retrieved 2022-09-27.
- ↑ Editor (2021-12-28). "കുമരംപുത്തൂർ സീതിക്കോയ തങ്ങളെന്ന പോരാളിയുടെ ചരിത്രം പുസ്തകമാകുന്നു" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2023-09-22. Retrieved 2022-09-27.
{{cite web}}
:|last=
has generic name (help) - ↑ ഷെബീൻ മഹ്ബൂബ് (2020-11-01). "വിപ്ലവനായകന് അഭയമേകിയ മാപ്പിളപ്പെണ്ണ്". Retrieved 2022-09-27.
- ↑ Desk, Web (2021-11-07). "മലബാർ സമരം: വാരിയംകുന്നത്തിന്റെ ഗവർണർ സീതിക്കോയ തങ്ങളുടെ ഫോട്ടോയും കണ്ടെത്തി". Retrieved 2022-09-27.
{{cite web}}
:|last=
has generic name (help) - ↑ "Communalising martyrdom" (in ഇംഗ്ലീഷ്). 2021-09-13. Retrieved 2022-09-27.
- ↑ thepin (2022-01-04). "കുമരംപുത്തൂർ സീതിക്കോയ തങ്ങളും പാലക്കാടൻ പോരാളികളും" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-09-27.
- ↑ Desk, Web (2021-11-05). "1921 ന്റെ ജ്വലിക്കുന്ന ഓർമ; കുമരംപുത്തൂർ പഞ്ചായത്ത് ഓഫീസ് കവാടത്തിന് സീതിക്കോയ തങ്ങളുടെ നാമകരണം". Retrieved 2022-09-27.
{{cite web}}
:|last=
has generic name (help)