Jump to content

നസറുദ്ധീൻ മണ്ണാർക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാപ്പിളപ്പാട്ട് രചയിതാക്കളിൽ ശ്രദ്ധേയനായ നസറുദ്ദീൻ മണ്ണാർക്കാട്, 'കൊർദോവ വിളിക്കുന്നു' [1]എന്ന മാപ്പിളപ്പാട്ട് ആൽബത്തിലൂടെയാണ് ഗാന രചന രംഗത്തേക്ക് കടന്നു വരുന്നത്. പ്രമുഖ മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂർ ശരീഫ് , മൂസ എരഞ്ഞോളി , കെ. ജി മാർക്കോസ് തുടങ്ങി നിരവധി ഗായകർക്ക് വേണ്ടി ഗാനരചന നിർവഹിച്ച നസറുദ്ധീൻ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിയാണ്.



പ്രധാന കൃതികൾ

[തിരുത്തുക]

സ്വാതന്ത്ര്യ സമര സേനാനിയും മലബാർ സമരത്തിൽ പങ്കെടുത്തിട്ടുള്ള ഖിലാഫത്ത് നേതാവായിരുന്നു കുമരംപുത്തൂർ സീതിക്കോയ തങ്ങൾ. കുമരംപുത്തൂർ സീതിക്കോയ തങ്ങളുടെ ജീവ ചരിത്ര കൃതിയായ 'കുമരംപുത്തൂർ സീതിക്കോയ തങ്ങളും പാലക്കാടൻ പോരാളികളും എന്ന കൃതി 2021 ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് [2]

കുഞ്ഞാലി മരക്കാർ പടപ്പാട്ട് എന്ന പേരിൽ കേരളത്തിലെ പോർട്ടുഗീസ് കാലഘട്ടത്തെ കുറിച്ച് വിവരിക്കുന്ന കൃതിയുടെ [3] രചയിതാവാണ്. [4]

440 വരികളിൽ കപ്പപ്പാട്ട് ഇശലിൽ മാപ്പിളപ്പാട്ടിൽ ആദ്യത്തെ വാരിയൻ കുന്നത്ത് ജീവിത ചരിത്രമായ 'വാരിയൻ കുന്നത്ത് സീറപ്പാട്ട്' എന്ന കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. [5]


2020 ലെ ദുബായ് സർഗ്ഗ ധാരയുടെ മഹാകവി ടി ഉബൈദ് സാഹിബ് സ്മാരക അവാർഡ് ജേതാവാണ് .[6]

  1. https://www.youtube.com/watch?v=85rZvNthEYA
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2023-09-22. Retrieved 2023-09-10.
  3. https://blogs.timesofindia.indiatimes.com/tracking-indian-communities/keralas-first-jihad/
  4. https://www.madhyamam.com/culture/literature/mappilapattu-artist-nasrudheen-1189191
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-17. Retrieved 2020-07-17.
  6. "ടി. ഉബൈദ് സ്മാരക അവാർഡ് സമ്മാനിച്ചു" (in ഇംഗ്ലീഷ്). Archived from the original on 2020-11-15. Retrieved 2021-02-20.