Jump to content

ആമി ബാർജർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞയായ ആമി ബാർജർ 1971 ജനുവരി 18ന് ജനിച്ചു. ക്വാസാർ, തമോഗർത്തം തുടങ്ങിയ നിരവധി അതിവിദൂരജ്യോതിർവസ്തുക്കൾ ആമി ബാർജർ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ വിസ്കോൺസിൻ-മാഡിസൻ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി ജോലി ചെയ്യുന്നു.

കിങ്സ് കോളെജിൽ നിന്ന് 1997ൽ PhD ബിരുദം കരസ്ഥമാക്കി. വിദൂര ഗാലക്സികളുടെ രൂപീകരണവും പരിണാമവും സംബന്ധിച്ച പഠനങ്ങളിൽ ഇപ്പോൾ ശ്രദ്ധിച്ചുവരുന്നു.[1] നിരവധി അവാർഡുകളും ഫെല്ലോഷിപ്പുകളും ആമി ബാർജറിനെ തേടിയെത്തിയിട്ടുണ്ട്.[2][3][4]

അവലംബം

[തിരുത്തുക]
  1. "The Morphs" Durham University, United Kingdom
  2. "Annie J. Cannon Award in Astronomy". American Astronomical Society. Retrieved September 13, 2013.
  3. "Newton Lacy Pierce Prize in Astronomy". American Astronomical Society. Archived from the original on 2013-02-11. Retrieved September 13, 2013.
  4. "2007 Maria Goeppert Mayer Award Recipient: Amy Barger". American Physical Society. Retrieved September 13, 2013.
"https://ml.wikipedia.org/w/index.php?title=ആമി_ബാർജർ&oldid=3624328" എന്ന താളിൽനിന്ന് ശേഖരിച്ചത്