ആരം
ജ്യാമിതിയിൽ, ഒരു വൃത്തം അല്ലെങ്കിൽ ഗോളത്തിന്റെ കേന്ദ്രത്തിൽ നിന്നും അതിന്റെ പരിധിവരെയുള്ള ദൂരമാണ് ആരം എന്നറിയപ്പെടുന്നത്. കിരണം എന്നും രഥചക്രത്തിന്റെ ആരക്കാൽ എന്നും ഒക്കെ അർഥമുള്ള ലാറ്റിൻ വാക്ക് റേഡിയസിൽ (radius) നിന്നാണ് ആരത്തിൻ്റെ ഇംഗ്ലീഷ് വാക്ക് റേഡിയസ് ഉദ്ഭവിച്ചത്.[1] ആരത്തിന്റെ സാധാരണ ചുരുക്കെഴുത്തും ഗണിതശാസ്ത്ര ചര നാമവും r ആണ്. ആരത്തിന്റെ ഇരട്ടിയാണ് വ്യാസം (d).[2]
ചുറ്റളവ് C ഉള്ള വൃത്തത്തിന്റെ ആരം കണക്കാക്കുന്ന സൂത്രവാക്യമാണ്
സൂത്രവാക്യങ്ങൾ
[തിരുത്തുക]പല ജ്യാമിതീയ രൂപങ്ങളിലും, ആരം അതിന്റെ മറ്റ് അളവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
വൃത്തം
[തിരുത്തുക]വിസ്തീർണ്ണം A ഉള്ള ഒരു വൃത്തത്തിന്റെ ആരം കണക്കാക്കുന്ന സൂത്രവാക്യമാണ്.
നേർരേഖയിലല്ലാത്ത P1, P2, P3 എന്നീ മൂന്ന് ബിന്ദുക്കളിലൂടെ കടന്നുപോകുന്ന വൃത്തത്തിന്റെ ആരമാണ്:
ഇതിൽ θ എന്നത് ∠P1P2P3 കോൺ ആണ്. ലോ ഓഫ് സൈൻ ഉപയോഗിക്കുന്ന സൂത്രവാക്യമാണ് ഇത്. മൂന്ന് പോയിന്റുകൾക്ക് പകരം അവയുടെ കോർഡിനേറ്റുകൾ (x1,y1), (x2,y2), (x3,y3) എന്നിങ്ങനെ നൽകിയാൽ, താഴെപ്പറയുന്ന സൂത്രവാക്യ പ്രകാരം ആരം കണക്കാക്കാം.
ക്രമീകൃത ബഹുഭുജങ്ങൾ
[തിരുത്തുക]n | Rn |
---|---|
3 | 0.577350 ... |
4 | 0.707106 ... |
5 | 0.850650 ... |
6 | 1.0 |
7 | 1.152382 ... |
8 | 1.306562 ... |
9 | 1.461902 ... |
10 | 1.618033 ... |
s നീളവും n എണ്ണം വശങ്ങളും ഉള്ള ഒരു റഗുലർ പോളിഗണിലെ ആരം r കണക്കാക്കുന്ന സൂത്രവാക്യമാണ് r = Rn s. ഇതിൽ Rn കണക്കാക്കാൻ ഉപയോഗിക്കുന്ന സൂത്രവാക്യമാണ് s = 1 ആണെങ്കിൽ, ഈ മൂല്യങ്ങൾ അനുബന്ധ റഗുലർ പോളിഗണുകളുടെ ആരം കൂടിയാണ്
ഹൈപ്പർക്യൂബുകൾ
[തിരുത്തുക]s വശമുള്ള ഒരു d-ഡൈമൻഷണൽ ഹൈപ്പർക്യൂബിന്റെ ആരം ആണ്:
പരാമർശങ്ങൾ
[തിരുത്തുക]- ↑ Definition of Radius at dictionary.reference.com. Accessed on 2009-08-08.
- ↑ Definition of radius at mathwords.com. Accessed on 2009-08-08.