ആരവല്ലി പർവ്വതനിരകളുടെ ഫലകചലനം മൂലമുള്ള ഉത്ഭവം
ആരവല്ലി പർവ്വതങ്ങൾ ഇന്ത്യയുടെ ഉത്തരപശ്ചിമഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പർവ്വതനിരയാണ്. ഇത് ഉത്തരപൂർവ്വ ദക്ഷിണപശ്ചിമ ഓറോജെനിക് ബെൽറ്റ് ആയി കരുതപ്പെടുന്നു. ഇത് ഇന്ത്യൻ ഷീൽഡിന്റെ ഭാഗമാണ്. ഇത് ഒരു കൂട്ടം ക്രേറ്റോണിക് കൂട്ടിയിടിയുടെ ഫലമായുണ്ടായതാണ്. [1]ആരവല്ലി പർവ്വതനിര, ആരവല്ലി, ഡെൽഹി മടക്കുബെൽറ്റുകൾചെർന്നതാണ്. ഇവയെചേർത്ത് ആരവല്ലി ദെൽഹി ഓറോജെനിക് ബെൽറ്റ് എന്നു വിളിക്കുന്നു. ഈ പർവ്വതനിരയുടെ മൊത്തം അകലം 700 കിലോമീറ്റർ വരും. [2]താരത്മ്യേന പ്രായം കുറഞ്ഞ ഹിമാലയൻ നിരയെ അപേക്ഷിച്ച് ആരവല്ലി പർവ്വതനിരകൾ വളരെ പ്രായംകൂടിയതാണ്. അതിന്റെ പ്രായം പ്രോട്ടെറോസോയിക് യുഗം വരെ കണക്കാക്കാവുന്നതാണ്. പ്രാഥമികമായി, ബുന്ദേൽഖണ്ഡ് ക്രേറ്റണും മാർവാർ ക്രേറ്റണും തമ്മിലുള്ള ഇടിയുടെ ഫലമായാണ് ഈ പർവ്വതനിര ഉയർന്നുവന്നത് എന്നു കരുതപ്പെടുന്നു. [1]
എന്നാൽ, കൃത്യമായ ഒരു സിദ്ധാന്തം ഇക്കാര്യത്തിൽ ഇനിയും രൂപപ്പെടുത്തേണ്ടതായിട്ടുണ്ട്. ആരവല്ലി പർവ്വതനിരയുടെ ഉത്ഭവത്തെപ്പറ്റിയുള്ള അനുമാനങ്ങൾ ഇന്നും തർക്കവിഷയമായി നിലകൊള്ളുന്നു.
ആരവല്ലി പർവ്വതനിരയുടെ ഭൂമിശാസ്ത്രം
[തിരുത്തുക]ആരവല്ലി പർവ്വതനിരയിൽ ഖണ്ഡം ഖണ്ഡമായ ഭാഗങ്ങൾ കാണാൻ കഴിയും. ഒരു ക്രമത്തിലുള്ള പ്രോട്ടെറോസോയിക് പാറകൾ അടങ്ങിയതാണിവ. അവ രൂപമാറ്റം സംഭവിച്ച് രൂപാന്തരീകരണം സംഭവിച്ചിരിക്കുന്നു. [3]മൂന്നു ഉപവിഭാഗത്തിലുള്ള പാറകളുടെ അട്ടികൾ ഈ പർവ്വതത്തിന്റെ നിരകളിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ ഏറ്റവും അടിയിലുള്ള അട്ടി, ഭില്വാര ഗ്നീസ്സിക് എന്നറിയപ്പെടുന്നു. അതിനു മുകളിലായി, രണ്ടു നിരകൾ കൂടിയുണ്ട്. [2]
General geological formation of the Aravalli Mountains | ||
---|---|---|
Delhi Supergroup | Ajabgarh Group (=Kumbhalgarh Group) | Carbonate, mafic volcanic and argillaceous rocks |
Alwar Group (= Gogunda Group) | Arenaceous and mafic volcanic rocks | |
Raialo Group | Mafic volcanic and calcareous rocks | |
Aravalli Supergroup | Jharol Group | Turbidite facies and argillaceous rocks |
Debari Group | Carbonates, quartzite, and pelitic rocks | |
Delwara Ggroup | ||
Archean basement | Banded Gneissic Complex (BGC) | Schists, gneisses and composite gneiss
Quartzites |
ഇതും കാണൂ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Mishra, D.C.; Kumar, M. Ravi. Proterozoic orogenic belts and rifting of Indian cratons: Geophysical constraints. Geoscience Frontiers. 2013 March. 5: 25–41.
- ↑ 2.0 2.1 Mckenzie, N. Ryan; Hughes, Nigel C.; Myrow, Paul M.; Banerjee, Dhiraj M.; Deb, Mihir; Planavsky, Noah J. New age constraints for the Proterozoic Aravalli–Delhi successions of India and their implications. Precambrian Research. 2013 November. 238: 120–128.
- ↑ Verma, P.K.; Greiling, R.O.. Tectonic evolution of the Aravalli Orogen (NW India): an inverted Proterozoic rift basin?. Geol Rundsch. 1995 August. 84: 683–696.