ഉള്ളടക്കത്തിലേക്ക് പോവുക

ആരാധനക്രമ നിറങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആരാധനക്രമനിറം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തിരുക്കർമ്മങ്ങൾക്ക് കാർമ്മികൻ ധരിക്കുന്ന മേൽ വസ്ത്രങ്ങൾ, അൾത്താരയിൽ ഉപയോഗിക്കുന്ന വിരികൾ അൾത്താരയിൽ വെക്കുന്ന വിളക്കുകൾ എന്നിവയ്ക്ക് ക്രൈസ്തവ സഭയുടെ ആരാധനക്രമം അനുസരിച്ച് ഓരോ കാലത്തിനും അവസരങ്ങൾക്കും അനുയോജ്യമായ നിറങ്ങൾ പ്രത്യേകം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇവയെയാണ് ആരാധനക്രമനിറങ്ങൾ എന്ന് പറയുന്നത്.

റോമൻ കത്തോലിക്കാ റീത്തിൽ

[തിരുത്തുക]

[1]1969 ൽ നവീകരിച്ച ആരാധനക്രമം അനുസരിച്ചുള്ള ആരാധനക്രമനിറങ്ങൾ താഴെ പറയും വിധമാണ്.

Color Obligatory Usage Optional Usage (in lieu of prescribed obligatory colour)
പച്ച
  • സാധാരണ കാലം ഞായറാഴ്ചകളും ആഴ്ചയിലെ ശനി ഒഴികെ മറ്റു ദിവസങ്ങളും
വയലറ്റ്/ പർപ്പിൾ
  • മരിച്ചർക്ക് വേണ്ടിയുള്ള കർമങ്ങൾ
റോസ്
വെള്ള
  • ബിഷപ്പ് കോൺഫറൻസിന്റെ പ്രത്യേക അംഗീകാരം ഉള്ള അവസരങ്ങളിൽ മരിച്ചവരുടെ കർമ്മങ്ങൾക്ക്[2]
  • പച്ച ഉപയോഗിക്കേണ്ട ദിവസങ്ങളിലെ പ്രത്യേക നിയോഗങ്ങളുടെ കുർബാന.
ചുവപ്പ്
കറുപ്പ്

ചില പെരുന്നാളുകളിലും തിരുനാളുകളിലും സ്വർണം, വെള്ളി എന്നീ നിറങ്ങൾ ഉപയോഗിക്കാറുണ്ട്. പ്രധാനമായും വെള്ള നിറത്തിന് പകരമായിട്ടാണ് ഇവ ഉപയോഗിക്കുന്നത്. [3] കൂടാതെ പ്രാദേശിക സംസ്കാരതതിന്‌ അനുയോജ്യമായ വിധത്തിൽ നിറങ്ങൾ പരിശുദ്ധ സിംഹാസനത്തിനു മുൻപാകെ ബിഷപ്പ് കോൺഫറൻസിന് അവതരിപ്പിക്കാവുന്നതാണ്.

ബൈസന്റൈൻ റീത്തിൽ

[തിരുത്തുക]

പൗരസ്ത്യ ഓർത്തഡോക്സ് സഭ, പൗരസ്ത്യ കത്തോലിക്കാ സഭകൾ എന്നിവർ പിന്തുടരുന്ന ബൈസന്റൈൻ റീത്തിൽ ഇളം കടുപ്പ് നിറങ്ങൾ എന്ന് വേർതിരിച്ചിട്ടുണ്ട് എങ്കിലും സാർവത്രികമായ ആരാധനക്രമ നിറങ്ങൾ ഇല്ല. മറൂൺ നിറമാണ് സാധാരണഗതിയിൽ തിരുനാളുകൾക്ക് ഉപയോഗിക്കുന്നത്. കൂടുതലായി ഉപയോഗിക്കുന്ന മറ്റു നിറങ്ങൾ സ്വർണവും വെള്ളയുമാണ്.

Colour Common Usage Other Usage/Notes
സ്വർണ്ണം
  • പ്രത്യേകിച്ച് നിറങ്ങൾ പ്രതിപാദിക്കാത്ത ദിവസങ്ങളിൽ
ഇളം നീല
  • പരി. മറിയത്തിന്റെ തിരുനാളുകൾ
  • പരി. മറിയത്തിന്റെ മാദ്ധ്യസ്ഥതയിൽ ഉള്ള ദേവാലയങ്ങളിൽ പ്രത്യേകിച്ച് നിറങ്ങൾ പ്രതിപാദിക്കാത്ത ദിവസങ്ങളിൽ സ്വർണനിറത്തിന് പകരം ഇളം നീല നിറമാണ് ഉപയോഗിക്കുന്നത്.
പർപ്പിൾ /കടും ചുവപ്പ്
  • വലിയ നോമ്പിന്റെ ഞായറാഴ്ചകളിലും ശനിയാഴ്ചകളിലും
ചുവപ്പ്
പച്ച
കറുപ്പ്
വെള്ള
  • ശവസംസ്കാരം

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആരാധനക്രമ_നിറങ്ങൾ&oldid=3801420" എന്ന താളിൽനിന്ന് ശേഖരിച്ചത്