ക്രിസ്തുമതംലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ക്രിസ്തുമതം. യേശു ക്രിസ്തുവിന്റെ പ്രബോധനങ്ങളയാണ് ഈ മതം അടിസ്ഥാനമാക്കിയിരിക്കുന്നത്. ക്രിസ്തീയ മതവിശ്വാസികൾ യേശുവിനെ ദൈവപുത്രനായും പഴയ നിയമത്തിൽ പ്രവചിച്ചിരുന്ന മിശിഹാ ആയും കരുതുന്നു. വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തിൽ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്. ലോകത്ത് 157-ഓളം രാജ്യങ്ങളിൽ ക്രൈസ്തവർ ഭൂരിപക്ഷമാണ്. ജനവാസമുള്ള ആറ് വൻകരകളിൽ നാലെണ്ണത്തിലും ക്രിസ്തുമതത്തിനാണ് ഭൂരിപക്ഷം. ഇതുകൂടാതെ ആഫ്രിക്കൻ വൻകരയുടെ ദക്ഷിണ-മധ്യഭാഗങ്ങളിലും ക്രിസ്തുമതമാണ് പ്രബലമതം. ക്രിസ്തുമത വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു. ബൈബിളാണ് ക്രിസ്ത്യാനികളുടെ പ്രാമാണികവും വിശുദ്ധവുമായ ഗ്രന്ഥം. ഏകദൈവവിശ്വാസം അടിസ്ഥാനമാക്കിയുള്ള മതമാണ് ക്രിസ്തുമതം.
'ആകയാൽ, നിങ്ങൾപോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്കു ജ്ഞാനസ്നാനം നൽകുവിൻ. ഞാൻ നിങ്ങളോടു കൽപിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.(മത്തായി 28:19-20)