Jump to content

ആറായ റാജാറെംസൂക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആറായ റാജാറെംസൂക്
ജനനം
ത്രാത് പ്രവിശ്യ, തായ്‌ലാന്റ്
ദേശീയതതായ്
തൊഴിൽശിൽപ്പി, ഇൻസ്റ്റലേഷൻ കലാകാരി

തായ് ശിൽപ്പിയും ചലച്ചിത്രവും വീഡിയോയും മാധ്യമമാക്കി ഇൻസ്റ്റലേഷനുകളൊരുക്കുന്ന കലാകാരിയാണ് ആറായ റാജാറെംസൂക്(ജനനം. 1957).[1] ലിംഗ, വർഗ്ഗ, സാമൂഹ്യ വിലക്കുകളാൽ ദൃശ്യത ലഭിക്കാതെ പോകുന്ന അരികുവൽക്കരിക്കപ്പെടുന്ന വിഷയ വ്യക്തിത്വങ്ങളാണ് ഇവരുടെ വീഡിയോകളിലും ശിൽപ്പപരമായ ഇൻസ്റ്റലേഷനുകളിലും മുന്നിൽ നിൽക്കുന്നത്. [2]

ജീവിതരേഖ

[തിരുത്തുക]

ബാങ്ക്കോക്കിലെ സിൽപ്പാക്കോൺ ജർമ്മനിയിലും പഠിച്ചു. 80 കളിലും 90 കളിലും ശിൽപ്പ നിർമ്മാണത്തിലും ഇന്റാഗിലിയോ പ്രിന്റ് നിർമ്മാണത്തിലുമായിരുന്നു ആറായ ശ്രദ്ധ ചെലുത്തിയിരുന്നത്. പിന്നീട് ചലച്ചിത്രവും വീഡിയോയും മാധ്യമമാക്കി ഇൻസ്റ്റലേഷനുകളൊരുക്കി. തായ് സ്ത്രീകളുടെ പ്രശ്നങ്ങളായിരുന്നു അവരുടെ ശിൽപ്പ ഇൻസ്റ്റലേഷനുകളുടെ പ്രമേയം.[3] മരണവും ബന്ധപ്പെട്ട വിവിധ ആചാരങ്ങളും പ്രമേയമാക്കി നിരവധി വീഡിയോ സൃഷ്ടികൾ നിർമ്മിച്ചു. സ്ത്രീകൾ, മരിച്ചു പോയവർ, മാനസികാസ്വസ്തതയുള്ളവർ, തെരുവു മൃഗങ്ങൾ ഇവയെല്ലാം ആറായയുടെ രചനയുടെ ഘടകങ്ങളാണ്. തെരുവു നായ്ക്കൾ ഒന്നിലധികം സിനിമകളിൽ വരുന്നുണ്ട്. തന്റെ വീഡിയോകളിൽ അവർ മൃതദേഹങ്ങളുമായി സംഭാഷണത്തിലേർപ്പെടുന്നത് ചിത്രീകരിച്ചിരിക്കുന്നു. [4]

പ്രദർശനങ്ങൾ

[തിരുത്തുക]

51ാം വെനീസ് ബിനലെയിലും 2012 ലെ ഡോക്യുമെന്റാ13 പ്രദർശനത്തിലും [5]പിയോങ് ചാങ് (കൊറിയ) ബിനലെ, സിംഗപ്പൂർ ബിനലെ(2016) തുടങ്ങിയവയിലും പങ്കെടുത്തിട്ടുണ്ട്.[6]

കൊച്ചി മുസിരിസ് ബിനാലെ 2018

[തിരുത്തുക]

ദി ടു പ്ലാനറ്റ് സീരിസിലെ രചനകളാണ് ബിനാലെയിൽ പ്രദർശിപ്പിച്ചിരുന്നത്. വാൻഗോഗിന്റെ ദി മിഡ് ഡേ സ്ലീപ്പ്, മാനെയുടെ ലഞ്ചിയൺ ഓൺ ദി ഗ്രാസ് തുടങ്ങിയ രചനകൾ കാണുന്നവരുടെ പ്രതികരണങ്ങൾ അവതരിപ്പിക്കുന്ന സൃഷ്ടിയാണ് ദി ടു പ്ലാനറ്റ് സീരിസ്. ഈ രചനകൾ ആദ്യമായി കാണുന്ന തായ് കർഷകരും ഗ്രാമീണരുമാണ് കാഴ്ചക്കാർ. [7][8]

അവലംബം

[തിരുത്തുക]
  1. "https://www.guggenheim.org/artwork/artist/araya-rasdjarmrearnsook" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-03-02. {{cite web}}: External link in |title= (help)
  2. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
  3. "Can the Girl be a Thai Woman? Reading the Works of Araya Rasdjarmrearnsook from Feminist Perspectives". Storytellers of the Town: Works by Araya Rasdjarmrearnsook (in ഇംഗ്ലീഷ്). Archived from the original on 2016-02-05. Retrieved 2019-03-15. {{cite journal}}: |first= missing |last= (help); Unknown parameter |name= ignored (help)
  4. "Tyler Rollins Fine Art - Artists - Araya Rasdjarmrearnsook". Tyler Rollins Fine Art (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-03-27.
  5. ""DOCUMENTA (13) - Information regarding accessibility"". Archived from the original on March 6, 2015. Retrieved March 8, 2015.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-15.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-15.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-15.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആറായ_റാജാറെംസൂക്&oldid=3896987" എന്ന താളിൽനിന്ന് ശേഖരിച്ചത്