Jump to content

ആറ്റുവഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആറ്റുവഞ്ചി
ആറ്റുവഞ്ചി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Subtribe:
Genus:
Species:
H. riparia
Binomial name
Homonoia riparia
Synonyms
  • Adelia neriifolia B.Heyne ex Roth
  • Croton salicifolius Geiseler
  • Haematospermum neriifolium (B.Heyne ex Roth) Wall. ex Voigt
  • Haematospermum salicinum (Hassk.) Baill.
  • Lumanaja juviatilis Blanco
  • Ricinus salicinus Hassk.
  • Spathiostemon salicinus (Hassk.) Hassk.
  • Spathiostemon salicinus var. angustifolius Miq.

ആറ്റുവഞ്ചി യൂഫോർബേസിയ ( Euphorbiaceae ) സസ്യകുടുംബത്തിൽപ്പെട്ട ഒരു സസ്യമാണു്, ശാസ്ത്രനാമം (Homonoia riparia). നീർവഞ്ചി, പുഴവഞ്ചി, കാട്ടലരി എന്നീ പേരുകളിലും അറിയപ്പെടുന്നു [1]. സധാരണയായി ആറ്റുതീരങ്ങളിലാണ് ധാരാളമായി കാണപ്പെടുന്നത്[2]. അഞ്ചുമീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി നദീതീരങ്ങളിലാണ് കണ്ടുവരുന്നത്.[3]

ആറ്റുവഞ്ചിയുടെ പൂവിനും കായ്ക്കും നല്ല സുഗന്ധമുണ്ട്. ഇതിന്റെ പൂവ്, കായ് എന്നിവയ്ക്ക് ഭൂതപ്രേതബാധകൾ അകറ്റാനുള്ള കഴിവുണ്ടെന്ന് പഴമക്കാർ വിശ്വസിച്ചുപോരുന്നു. പൂവിനും, കായ്ക്കും ചില ഔഷധഗുണങ്ങളുണ്ട്. മൂത്രരോഗങ്ങൾക്കും ദഹനക്കുറവിനും ഇതൊരു ഔഷധമായി ഉപയോഗിക്കപ്പെടുന്നു.[4]

തെക്കൻ‌ചൈനയിൽ ഇതിന്റെ തണ്ട് നാര് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഫിലിപ്പൈൻസിൽ ഇലകൾ കറിവയ്ക്കാൻ ഉപയോഗിക്കാറുണ്ട്. ഏഷ്യയിൽ എല്ലായിടത്തും കാണാറുള്ള ഈ ചെടി ധാരാളം ഔഷധഗുണങ്ങൾ ഉള്ളതാണ്.[5]

അവലംബം

[തിരുത്തുക]
  1. http://www.flowersofindia.in/catalog/slides/Willow-Leaved%20Water%20Croton.html
  2. "ഹോമോണോയിയ റിപാരിയ Lour. - യൂഫോർബിയേസി". Archived from the original on 2015-09-15. Retrieved 2012-03-18.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-07-10.
  4. മലയാളം സർവവിജ്ഞാനകോശം Vol III Page 336; State Institute of ESP publications Tvm.
  5. http://www.worldagroforestry.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=18128[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആറ്റുവഞ്ചി&oldid=3928577" എന്ന താളിൽനിന്ന് ശേഖരിച്ചത്