ആറ്റു കൊഞ്ച് തീയൽ
നദികൾ/ കായലിൽ നിന്നും ലഭിക്കുന്ന ഇനമാണ് ആറ്റു കൊഞ്ച് . ഇതുകൊണ്ടുള്ള തീയൽ വളരെ സ്വാദിഷ്ഠ്ടമാണ്.
ചേരുവകൾ
[തിരുത്തുക]ആറ്റു കൊഞ്ച്, ചെറിയ ഉള്ളി, ഇഞ്ചി ,വെളുത്തുള്ളി, പച്ച മുളക്, തക്കാളി, കറി വേപ്പില, ഉപ്പ്, എണ്ണ , കടുക്
ആദ്യം മസാല തയ്യാറാക്കുക
[തിരുത്തുക]ചീനചട്ടിയിൽ തേങ്ങ ചിരകിയത് , ഉണക്ക മുളക്, മല്ലി, മഞ്ഞ പൊടി എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക.(മുളക് , മല്ലി , മഞ്ഞൾ പൊടികൾ ആണെങ്കിൽ തേങ്ങാ മൂത്ത് വരുന്ന പാകം ആവുമ്പോൾ പൊടികൾ എല്ലാം ചേർത്ത് വേഗം ഇറക്കി വെക്കണം . അല്ലെങ്കിൽ കരിഞ്ഞു പോവും ) വറുത്തു വെച്ചിരിക്കുന്ന തേങ്ങാ കൂട്ട് അരച്ചെടുക്കുക . കൊഞ്ച് നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക. പച്ചമുളക് , ഉള്ളി, തക്കാളി,വെളുത്തുള്ളി, ഇഞ്ചി എന്നിവ അരിഞ്ഞു വയ്കുക,
തയ്യാറാക്കുന്ന വിധം
[തിരുത്തുക]ചീനചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക.അതിലേക്കു കറി വേപ്പില അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി , പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, തക്കാളി ചേർത്ത് നന്നായി വഴറ്റുക, ഒന്ന് വാടി വരുമ്പോൾ കൊഞ്ച് അതിലേക്കു ഇട്ടു വഴറ്റുക. അതിനു ശേഷം കുറച്ചു വെള്ളം ഒഴിച്ച് ഉപ്പ് ചേർത്ത് മൂടി വെച്ച് വേവിക്കുക . കൊഞ്ച് വേവുമ്പോൾ അതിലേക്കു അരച്ച് വെച്ചിരിക്കുന്ന മസാലയും ആവശ്യത്തിനു വെള്ളവും ചേർത്ത് തിളപ്പിക്കുക. തിളച്ചു കുറുകുമ്പോൾ വാങ്ങി വെക്കാം .