ആലംഗീർ ദർഗ്ഗ
ഔറംഗസേബ് സമാധി സ്ഥാനം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
തരം | കുടീരം |
വാസ്തുശൈലി | മുഗൾ |
സ്ഥാനം | ഖുൽദാബാദ്, India[1] |
നിർദ്ദേശാങ്കം | 20°0′18.13″N 75°11′29.04″E / 20.0050361°N 75.1914000°E |
നിർമ്മാണം ആരംഭിച്ച ദിവസം | 4 March 1707 |
പദ്ധതി അവസാനിച്ച ദിവസം | 1707 |
Opened | 1707 |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | അസം ഷാ , ബഹദൂർ ഷാ 1 |
മുഗൾ രാജാക്കന്മാരിൽ ഏറെ പ്രസിദ്ധനായ ഔറംഗസേബിൻറെ ശവകുടീരമാണ് ആലംഗീർ ദർഗ്ഗ [2] മഹാരാഷ്ട്രയിലെ ഖുലാദബാഥിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . പ്രസിദ്ധ സൂഫി സന്യാസികളുടെ ദർഗ്ഗകൾക്കരികിൽ പ്രതേകം സജ്ജമാകാതെ തികച്ചും ലളിതമായ രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. [3]
Background
[തിരുത്തുക]1707 ഇൽ മരണപ്പെട്ട ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങൾ ഒഴികെയുള്ള മുഗൾ ഇന്ത്യയുടെ ഭരണാധികാരിയായിരുന്ന ആറാം മുഗൾ ചക്രവർത്തി ഔറംഗസേബ് (1618–1707) സമാധി സ്ഥാനമായ ആലംഗീർ ദർഗ്ഗ. സൂഫി ആത്മീയ ഗുരുവായിരുന്ന സൈൻ ഉദ്ദിൻ ഷിറാസി പ്രസിദ്ധ ചിശ്ത്തിയ്യ സൂഫി സന്യാസി ബുർഹാൻ ഉദ്ദിൻ ഗരീബ് ചിസ്തി എന്നിവരുടെ ദർഗ്ഗകൾ ക്കരികെയായാണ് . നില കൊള്ളുന്നത്. ഒട്ടേറെ സൂഫി യോഗികളുടെ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന ഖുൽദാബാദിലെ ഔറംഗസേബിനാൽ നിർമ്മിക്കപ്പെട്ട (പുതുക്കി പണിതതാണെന്ന അഭിപ്രായവും ഉണ്ട്) സൈനുദ്ദീൻ ദർഗ്ഗ യുടെ ചാരത്തു രാജകീയമായ യാതൊരു ചിഹ്നങ്ങളുമില്ലാതെ തന്നെ അടക്കം ചെയ്യണമെന്നുള്ളത് ഔറംഗസേബിൻറെ അഭിലാഷമായിരുന്നു. അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരം തികച്ചും ലാളിത്യമാർന്ന രീതിയിലാണ് അടക്കം ചെയ്തിട്ടുള്ളത്. [1]
സ്ഥാനം
[തിരുത്തുക]മഹാരാഷ്ട്രയിലെ ഔറംഗ ബാദ് ജില്ലയിൽ ഖുൽദാബാദ് ഗ്രാമത്തിലാണ് ഈ ദർഗ്ഗ സ്ഥിതി ചെയ്യുന്നത്. ഔറംഗബാദ് പട്ടണത്തിൽ നിന്നും 24 കിലോമീറ്റെർ ആണ് സമാധി സ്ഥാനത്തേക്കുള്ള ദൂരം . ശൈഖ് സൈനുദ്ദീൻ ദർഗ്ഗയുടെ തെക്ക് കിഴക്ക് ഭാഗത്തായാണ് ഔറംഗസേബ് സമാധി സ്ഥാനം .[1]
വിവരണം
[തിരുത്തുക]അഹമ്മദാബാദിൽ വെച്ച് 1707ലാണ് ഔറംഗസേബ് മരണപ്പെടുന്നത്. മകനായ മുഹമ്മദ് അസ്സം ഷാ, മകൾ സീനത്തുനിസ്സ എന്നിവരുടെ കാർമ്മികത്വത്തിൽ ഖുലാദാബാദിലേക്ക് മൃതദേഹം കൊണ്ട് വരികയും സംസ്കരിക്കുകയും ചെയ്തു. ജീവിത കാലത്തു സർക്കാർ ഖജനാവിനെ ആശ്രയിക്കാതിരുന്ന ഔറംഗസേബ് തൊപ്പി തുന്നിയായിരുന്നു ജീവിത ചിലവിനുള്ള വക കണ്ടെത്തിയിരുന്നത്. അത്തരത്തിൽ സ്വരൂപിച്ചു വെച്ച പതിനാലു രൂപ പന്ത്രണ്ട് അണ നൽകി സമാധി സ്ഥലം അദ്ദേഹം വിലക്ക് വാങ്ങുകയായിരുന്നു[4]. ഖുർആൻ പകർത്തി സ്വരൂപിച്ച പണം ദാനം ചെയ്യാൻ കൽപ്പിച്ചതിനാൽ മിച്ചം വെച്ചു തൊപ്പി തുന്നി സ്വരൂപിച്ച പണമാണ് മരണശേഷ കർമ്മങ്ങൾക്ക് ഉപയോഗിച്ചത്. അദ്ദേഹം ആഗ്രഹിച്ച പ്രകാരം വളരെ ലളിതമായാണ് ഖബർസ്ഥാൻ ഒരുക്കിയിട്ടുള്ളത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Tomb of Aurangzeb" (PDF). Archaeological Survey of India, Aurangabad. Archived from the original (PDF) on 2015-09-23. Retrieved 20 March 2015.
- ↑ "Aurangzeb" Encyclopædia Britannica. Retrieved 21 March 2015.
- ↑ Mikaberidze, Alexander. Conflict and Conquest in the Islamic World: A Historical Encyclopedia. ABC-CLIO. p. 149. ISBN 1598843362.
- ↑ omb of Aurangzeb" (PDF). Archaeological Survey of India, Aurangabad. Retrieved 20 March 2015
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Tomb of Aurangzeb. Archived 2017-01-31 at the Wayback Machine,