ആലീസ് സ്റ്റോൺ ബ്ലാക്ക്വെൽ
ആലീസ് സ്റ്റോൺ ബ്ലാക്ക്വെൽ | |
---|---|
ജനനം | |
മരണം | മാർച്ച് 15, 1950 | (പ്രായം 92)
അന്ത്യ വിശ്രമം | ഫോറസ്റ്റ് ഹിൽസ് സെമിത്തേരി, ബോസ്റ്റൺ, മസാച്യുസെറ്റ്സ്[1] |
ദേശീയത | അമേരിക്കൻ |
കലാലയം | ബോസ്റ്റൺ സർവ്വകലാശാല |
പ്രസ്ഥാനം | ഫെമിനിസം റാഡികൽ സോഷ്യലിസം[2] |
മാതാപിതാക്ക(ൾ) | ലൂസി സ്റ്റോൺ ഹെൻറി ബ്രൗൺ ബ്ലാക്ക്‌വെൽ |
ഒരു അമേരിക്കൻ ഫെമിനിസ്റ്റും പത്രപ്രവർത്തകയും മനുഷ്യാവകാശ അഭിഭാഷകയും റാഡികൽ സോഷ്യലിസ്റ്റുമായിരുന്നു[2] ആലിസ് സ്റ്റോൺ ബ്ലാക്ക്വെൽ (ജീവിതകാലം: സെപ്റ്റംബർ 14, 1857 - മാർച്ച് 15, 1950) .
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഓറഞ്ചിൽ ഹെൻറി ബ്രൗൺ ബ്ലാക്ക്‌വെലിൻറെയും ലൂസി സ്റ്റോണിന്റെയും മകളായി ബ്ലാക്ക്വെൽ ജനിച്ചു. അമേരിക്കയിലെ ആദ്യത്തെ വനിതാ വൈദ്യനായ എലിസബത്ത് ബ്ലാക്ക്വെല്ലിന്റെ മരുമകൾ കൂടിയായിരുന്നു അവർ.[3] അമ്മ സൂസൻ ബി. ആന്റണി അവരെ വനിതാ അവകാശ പ്രസ്ഥാനത്തിൽ പരിചയപ്പെടുത്തി. മസാച്യുസെറ്റ്സിൽ കോളേജ് ബിരുദം നേടിയ ആദ്യ വനിതയായ അവർ വിവാഹിതയായ ശേഷം സ്വന്തം പേരിന്റെ ആദ്യഭാഗം നിലനിർത്തിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് മുഴുവൻ സമയവും അവർ സംസാരിച്ചിരുന്നു. [4]
ഡോർചെസ്റ്ററിലെ ഹാരിസ് ഗ്രാമർ സ്കൂൾ, ബോസ്റ്റണിലെ ചൗൻസി സ്കൂൾ, ആൻഡോവറിലെ അബോട്ട് അക്കാദമി എന്നിവിടങ്ങളിലാണ് ബ്ലാക്ക്വെൽ വിദ്യാഭ്യാസം നേടിയത്. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ചേർന്ന അവർ അവിടെ ക്ലാസ്സിന്റെ പ്രസിഡന്റായിരുന്നു. 1881 ൽ 24 ആം വയസ്സിൽ ബിരുദം നേടി.[5] ഫൈ ബീറ്റ കപ്പ സൊസൈറ്റിയിൽ അംഗമായിരുന്നു.[6]
കുറിപ്പുകൾ
[തിരുത്തുക]- ↑ "ആലീസ് സ്റ്റോൺ ബ്ലാക്ക്വെൽ". Find a Grave. Retrieved August 16, 2011.
- ↑ 2.0 2.1 "Blackwell, Alice Stone, 1857–1950. Papers in the Woman's Rights Collection, 1885–1950". Archived from the original on 2012-05-15. Retrieved 2011-08-16.
- ↑ "Blackwell, Alice Stone 1857–1950". The Cambridge guide to women's writing in English. Cambridge, United Kingdom: Cambridge University Press. 1999.
- ↑ "Alice Stone Blackwell – Biography". www.armenianhouse.org. Retrieved 2015-11-18.
- ↑ "Dorchester Atheneum". www.dorchesteratheneum.org. Archived from the original on 2019-01-07. Retrieved 2016-11-06.
- ↑ "Education & Resources - National Women's History Museum - NWHM". www.nwhm.org (in ഇംഗ്ലീഷ്). Archived from the original on 2017-03-16. Retrieved 2016-11-06.
അവലംബം
[തിരുത്തുക]- Rines, George Edwin, ed. (1920). എൻസൈക്ലോപീഡിയ അമേരിക്കാന. .
പുറംകണ്ണികൾ
[തിരുത്തുക]- Alice Stone Blackwell—detailed biography, her translations of Armenian, Yiddish and Russian poetry.
- Papers in the Woman's Rights Collection, 1885–1950. Schlesinger Library, Radcliffe Institute, Harvard University.
- Papers, 1835–1960. Schlesinger Library, Radcliffe Institute, Harvard University.
- Carrie Chapman Catt Collection at the Library of Congress has volumes from the library of Alice Stone Blackwell.