Jump to content

ഓം ഷിന്റിക്യോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആലെഫ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓം ഷിന്റിക്യോ
രൂപീകരണം1984
തരംവിനാശകരമായ മതവിശ്വാസം
അംഗത്വം
1,650
നേതാവ്
ഫുമിഹിരോ ജോയു
പ്രധാന വ്യക്തികൾ
ഷോക്കോ അസഹാര

ജപ്പാൻ‌കാരനായ ഷോക്കോ അസഹാര രൂപം നൽകിയ വിശ്വാസധാരയാണ് ഓം ഷിന്റിക്യോ അഥവാ ആലെഫ്. 1984 -ൽ സ്ഥാപിതമായ ഈ മതസംഘടന, 1995 -ൽ ടോക്യോ ഭൂഗർഭതീവണ്ടിപാതയിൽ നടത്തിയ വിഷവാതകപ്രയോഗത്തോടെ ലോകമെമ്പാടും കുപ്രസിദ്ധമായി.

പ്രപഞ്ചത്തെ പ്രതിനിധീകരിക്കുന്ന സംസ്കൃതപദമായ ഓം, സത്യത്തിന്റെ മതം എന്ന് ഏകദേശസാരം വരുന്ന ജാപ്പനീസ് എഴുത്തുരൂപമായ കഞ്ചിയിലെ പദമായ ഷിന്റിക്യോ എന്നീ രണ്ട് പദങ്ങൾ ചേർത്താണ് ഓം ഷിന്റിക്യോ എന്ന നാമം സ്വീകരിച്ചത്. സാധാരണയായി ഓം ഷിന്റിക്യോയെ പരമമായ സത്യം എന്നാണ് പരിഭാഷപ്പെടുത്താറ്. ഹീബ്രു ഭാഷയിലെ ആദ്യാക്ഷരമായ ആലെഫ് എന്ന പദം അടിസ്ഥാനമാക്കി 2001 ജനുവരിയിൽ ഈ സംഘടന ആലെഫ് എന്ന പേര് സ്വീകരിച്ചു.

1995 -ൽ തങ്ങൾക്ക് 9,000 അംഗങ്ങളുള്ളതായി ഈ സംഘടന അവകാശപ്പെട്ടെങ്കിലും, ജപ്പാൻ സർക്കാരിന്റെ കണക്കനുസരിച്ച് ഓം ഷിന്റിക്യോ/ആലെഫ് അംഗങ്ങളുടെ എണ്ണം 1,650 ആണ്. [1]


തത്ത്വം

[തിരുത്തുക]

ബുദ്ധമതത്തിലെ തേരവാദ, മഹായാന, താന്ത്രിക് വജ്രായന സമ്പ്രദായങ്ങൾ, യോഗ, ക്രിസ്തുമതം, നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ എന്നിവയിൽനിന്നെല്ലാം ആശയങ്ങൾ സ്വീകരിച്ച് രൂപപ്പെടുത്തിയ ഒരു സങ്കരമതരൂപമാണ് ഓം ഷിന്റിക്യോ.

1992 -ൽ ഷോക്കോ അസഹാര പുറത്തിറക്കിയ പുസ്തകത്തിൽ, താൻ ക്രിസ്തുവാണെന്നും, ദൈവത്തിന്റെ വിളക്കാണെന്നും സ്വയം പ്രഖ്യാപിച്ചു. ലോകത്തെ പാപങ്ങളെല്ലാം സ്വയം ഏറ്റെടുക്കുകയായിരുന്നു ഷോക്കോ അസഹാരയുടെ ലക്ഷ്യം. തന്റെ അനുയായികളുടെ ആത്മീയശക്തിയിലേക്ക് ഇറങ്ങിച്ചെന്ന്, അവരുടെ പാപങ്ങളും, ദുഷ്‌കർമ്മങ്ങളും ഏടുത്തുകളയാൻ തനിക്ക് കഴിവുണ്ടെന്ന് അവകാശപ്പെട്ട ഷോക്കോ അസഹാര, ചുറ്റുപാറ്റുമുള്ള ജൂതരും, ഫ്രീമേസൺ സംഘടനക്കാരും, ഡച്ചുജനതയും, ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളും, മറ്റ് എതിർ ജാപ്പനീസ് മതങ്ങളും ദുഷിച്ച ഗൂഢാലോചനകൾ നടത്തുകയാണെന്ന് പ്രസ്താവിച്ചു.

ഇതിനുപുറമെ, മൂന്നാം ലോകമാഹായുദ്ധം ഉൾപ്പെട്ട ഒരു അന്ത്യദിന പ്രവചനവും ഷോക്കോ അസഹാര നടത്തി. ആണവാ‍യുധങ്ങൾക്ക് വേണ്ടി നൻമതിൻ‍മകൾ തമ്മിൽ നടത്തുന്ന അവസാനയുദ്ധമായി ലോകാവസാനത്തിൽ മനുഷ്യസമൂഹം അവസാനിക്കുമെന്നും, ഓം ഷിന്റിക്യോയിലെ വിശിഷ്ട അംഗങ്ങൾ മാത്രം ബാക്കിയാവുമെന്നും ഷോക്കോ അസഹാര വിവരിച്ചു. [2] [2] മോക്ഷമാർഗ്ഗം പ്രചരിപ്പിക്കുന്നതിനു പുറമെ, അന്ത്യദിനത്തെ അതിജീവിക്കലും ഓം ഷിന്റിക്യോയുടെ ലക്ഷ്യമായിരുന്നു. 1997 -ൽ ലോകാവസാനം സംഭവിക്കുമെന്ന് പ്രവചിച്ച ഷൊക്കോ അസഹാര, അമേരിക്ക, ജപ്പാനെ ആക്രമിക്കുന്ന ഭീകരസത്വമാണെന്ന് പ്രസ്താവിച്ചു. [2] [2]

ചരിത്രം

[തിരുത്തുക]

1984 -ൽ തന്റെ ടോക്യോയിലുള്ള ചെറിയ ഭവനത്തിൽ ലളിതമായി തുടങ്ങിയ ഓം നോ കായ് അഥവാ ഓം സംഘം എന്ന യോഗ പരിശീലനകളരി തുടർന്നുള്ള വർഷങ്ങളിൽ വളരെവേഗം പ്രശസ്തമായി. 1989 -ൽ ഈ ജപ്പാൻ സർക്കാരിൽ നിന്നും സ്വതന്ത്രമതസംഘടന എന്ന പദവി നേടാൻ ഓം ഷിന്റിക്യോയ്ക്ക് കഴിഞ്ഞു. ജപ്പാനിലെ ചെറുപ്പക്കാരെയും, ബുദ്ധിജീവിഅളെയുമെല്ലാം കൂട്ടത്തൊടെ ആകർഷിക്കാൻ കഴിഞ്ഞ ഓം ഷിന്റിക്യോ ജപ്പാനിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതമായി മാറി.

വിഭജനം

[തിരുത്തുക]

2007 മാർച്ച് 8 -ന് മുൻ ഓം ഷിന്റിക്യോ വക്താവും, സംഘടനയുടെ മോസ്കോയിലെ പവർത്തനങ്ങളുടെ തലവനുമായിരുന്ന ഫുമിഹിരോ ജോയു, വളരെക്കാലമായി പ്രതീക്ഷിക്കപ്പെട്ടിരുന്ന ഓം ഷിന്റിക്യോയുടെ പിളർപ്പ്, ഔദ്യോഗികമായി പ്രഖ്യാപിച്ചു.[3] ഹികാരി നോ വ അഥവാ പ്രകാശവലയം എന്നറിയപ്പെട്ട ഈ ഉപവിഭാഗം, ജോയുവിന്റെ നേതൃത്വത്തിൽ അക്രമത്തിൽ നിന്നും അകന്ന്, ശാസ്ത്രത്തേയും തങ്ങളുടെ മതത്തെയും ഒന്നിച്ചു കൊണ്ടുപോകാൻ ആഗ്രഹിച്ചു. [4]

അന്താരാഷ്ട്ര എതിരഭിപ്രായങ്ങൾ

[തിരുത്തുക]

കാനഡ സർക്കാരും, അമേരിക്കയും, യൂറൊപ്യൻ യൂണിയനും, ഓം ഷിന്റിക്യോയെ തീവ്രവാദസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി നിരോധിച്ചിട്ടുണ്ട്. [5][6] [4]

അവലംബം

[തിരുത്തുക]
  1. by the Japanese Government.
  2. 2.0 2.1 2.2 2.3 Lifton, Robert Jay, Destroying the World to Save It: Aum Shinrikyo, Apocalyptic Violence, and the New Global Terrorism. New York: Macmillan (2000).
  3. http://www.religionnewsblog.com/17668/joyu-fumihori-group-leaves-aum-shinrikyo
  4. 4.0 4.1 Council on Foreign Relations http://www.cfr.org/publication/9238/ Archived 2010-02-11 at the Wayback Machine.
  5. "Order Recommending that Each Entity Listed as of 23 July 2004, in the Regulations Establishing a List of Entities Remain a Listed Entity". Archived from the original on 2005-04-14. Retrieved 2010-07-05.
  6. "Council Decision" (PDF). Archived from the original (PDF) on 2009-02-05. Retrieved 2010-07-05.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓം_ഷിന്റിക്യോ&oldid=3795988" എന്ന താളിൽനിന്ന് ശേഖരിച്ചത്