Jump to content

ആളൂർ പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് ആളൂർ സെന്റ് ജോസഫ് പള്ളി (St Joseph Church, Aloor). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ യൗസേപ്പിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്. തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള ചാലക്കുടി ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.

നാഴികക്കല്ലുകൾ

ചാലക്കുടി പള്ളിയുടെ ഭാഗമായിരുന്ന ആളൂർ നിവാസികൾ 1858 ൽ ഒരു ദേവാലയ നിർമ്മാണത്തിനായുള്ള സ്ഥലം ലഭ്യമാക്കി ഒത്തുചേർന്ന്പ്രാർത്ഥിക്കുകുന്നതിനായി ഒരു പ്രാർത്ഥനാലയം സ്ഥാപിച്ചു. 1868ൽ വരാപ്പുഴ വികാരി യാത്തിൽ നിന്ന് ഇത് ഒരു പള്ളിയായി ഉയർത്തുകയും 1872ൽ ഇടവകയായി ഉയർത്തുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=ആളൂർ_പള്ളി&oldid=3431753" എന്ന താളിൽനിന്ന് ശേഖരിച്ചത്