ആസ്ട്രൽ പ്രൊജക്ഷൻ
ആസ്ട്രൽ പ്രൊജക്ഷൻ (ആത്മാവിനെ ശരീരത്തിൽ നിന്നും വേർപിരിക്കൽ/ ഡ്രീം യോഗ/ ഫിസിക്കൽ ബോഡിയിൽ നിന്നും കോൺഷ്യസ്ന്റ്സ്-ആത്മാവ് വേറിട്ട് ആസ്ട്രൽ ബോഡിയായി മാറുന്ന അവസ്‌ഥ). [1] [2] ശരീരത്തിൽ നിന്ന് സൂക്ഷ്മ ദേഹത്തെ/ആത്മാവിനെ വേർപെടുത്തി യഥേഷ്ടം പ്രപഞ്ചത്തിലുടനീളം ഏതു കോണിലേക്കും സഞ്ചരിക്കുവാൻ കഴിവുള്ളതാക്കുക, ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ആഭിചാരക്രിയ മുതലായവ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് ആസ്ട്രൽ പ്രൊജക്ഷൻ. ലളിതമായി പറഞ്ഞാൽ നഗ്നനേത്രങ്ങൾക്ക് അജ്ഞാതമായ സൂക്ഷ്മ ദേഹത്തെ (ആസ്ട്രൽ ബോഡി) ശരീരത്തിൽ നിന്നു വേർപെടുത്തുന്നതിനെയാണ് ആസ്ട്രൽ പ്രൊജക്ഷൻ എന്നു വിശേഷിപ്പിക്കുന്നത്. ആസ്ട്രൽ എന്ന പദത്തിന് നക്ഷത്രമയം (ലൂസിഡ് ഡ്രീം) എന്നാണ് അർത്ഥം. ശരീരത്തിൽനിന്ന് മനസ്സിനെ മറ്റൊരു ലോകത്ത് എത്തിക്കുകയാണ് ഉദ്ദേശ്യം. ആസ്ട്രൽ ട്രാവൽ (സൂക്ഷ്മസഞ്ചാരം) എന്നും ഈ ആഭിചാര ക്രിയ അറിയപ്പെടുന്നു.[3]
ആസ്ട്രൽ ട്രാവൽ (സൂക്ഷ്മസഞ്ചാരം/കൂടുവിട്ട് കൂടുമാറ്റം) എന്ന ആശയം പ്രാചീനവും ഒന്നിലധികം സംസ്കാരങ്ങളിൽ നിലകൊള്ളുന്നതും ആണ്. പാശ്ചാത്യലോകത്തും പ്രാചീന ഈജിപ്ത്, ചൈന, ഇന്ത്യ, ജപ്പാൻ, പടിഞ്ഞാറൻ ആർട്ടിക്കിലെ ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിലുമൊക്കെ ആസ്ട്രൽ പ്രൊജക്ഷന്റെ വ്യത്യസ്ത വകദേദങ്ങൾ പരിശീലിച്ചുവന്നിരുന്നു. 'ആസ്ട്രൽ പ്രൊജക്ഷൻ' എന്ന ആധുനിക പരിഭാഷ 19-ാം നൂറ്റാണ്ടിലെ തിയോസഫികൾ/യോഗികൾ പദപ്രയോഗം നടത്തുകയും പ്രചാരത്തിലാവുകയും ചെയ്തു. സ്വപ്നങ്ങളുമായുള്ള സഹവാസത്തിലും(ലൂസിഡ് ഡ്രീം) ധ്യാനരൂപങ്ങളിലും(മെഡിറ്റെഷൻ) രേഖപ്പെടുത്തി പറയാറുണ്ട്. പൂർണബോധത്തോടെ ആസ്ട്രൽ ബോഡിയെ (കാമമയ കോശം) ശരീരത്തിൽ നിന്നു ഉയർത്തി വേർപെടുത്തുന്നതിനെയാണ് ആസ്ട്രൽ പ്രൊജക്ഷൻ എന്ന് പറയുന്നത്. എന്നാൽ സാധാരണ ന്യൂറൽ പ്രവർത്തനത്തിൽനിന്നു വേറിട്ട്, അല്ലെങ്കിൽ ഒരാൾക്ക് ബോധപൂർവം ശരീരത്തെ ഉപേക്ഷിച്ച് നിരീക്ഷണങ്ങൾ നടത്താനോ, സൂക്ഷ്മപ്രൊജക്ഷൻ നടത്താനോ കഴിയുമെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ല. വിദൂരത്തുള്ള ഒരാളിലേക്ക് ഇന്ദ്രിയ സഹായമില്ലാതെയുള്ള സന്ദേശ കൈമാറ്റത്തെ വിശേഷിപ്പിക്കുന്ന ടെലിപ്പതി എന്ന പ്രതിഭാസത്തിന്റെയും ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത പരകായ പ്രവേശമെന്ന രീതിയുടെയും മറ്റൊരു വശമാണ് ആസ്ട്രൽ പ്രൊജക്ഷൻ. ആയതിനാൽ ആസ്ട്രൽ പ്രൊജക്ഷനെ ഒരു കപടശാസ്ത്രം (Pseudoscience)എന്നും വിശേഷിപ്പിക്കുന്നു.
വിധഗ്തരുടെ പരീക്ഷണങ്ങളിൽ ആസ്ട്രൽ പ്രോജെക്ഷൻ ഇല്ലെന്ന് പലകുറി തെളിയിക്കപെട്ടതാണ്. എന്തെങ്കിലും അങ്ങനെയുണ്ടെങ്കിൽ അത് ഇൻടൂയിഷൻ ആണ്.
വിശദീകരണം
[തിരുത്തുക]പാശ്ചാത്യലോകം
[തിരുത്തുക]ഇതിഹാസങ്ങൾ, മധ്യകാല, നവോത്ഥാന ഹെർമെറ്റിസിസം, നിയോപ്ലാറ്റോണിസം, പിൽക്കാല തിയോസഫിസ്റ്റ്, റോസിക്രുഷ്യൻ എന്നിവരുടെ അഭിപ്രായത്തിൽ ഒരാളുടെ ശരീരവും സൂക്ഷ്മ ദേഹവും ഇന്ദ്രിയങ്ങൾക്ക് അനുഭവസാധ്യമാകുന്നതിനപ്പുറമുള്ള പ്രകാശത്തിന്റെ നൂലിഴകൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും മരണം സംഭവിക്കുമ്പോൾ മാത്രമാണ് ഇത് പൊട്ടുകയെന്നുമാണ് പറയുന്നത്. ജ്യോതിഷ തലം എന്നത് ഗ്രഹങ്ങളും നക്ഷത്രങ്ങളും ചേർന്ന ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള ഒരു ലോകവുമാണ്. ഈ ജ്യോതിഷഗോളങ്ങൾ മാലാഖമാരും ഭൂതങ്ങളും ആത്മാക്കളും വസിക്കുന്നതായിരുന്നു.[4]
ജ്യോതിഷ പ്രതിഭാസങ്ങളെ കൈകാര്യം ചെയ്യുന്ന ഗൂഢമായ സംവിധാനങ്ങളുടെ ഒരു പ്രധാന ഭാഗമാണ് സൂക്ഷ്മശരീരങ്ങളും അവയുമായി ബന്ധപ്പെട്ട ജ്യോതിഷ തലങ്ങളും. ഉദാഹരണത്തിന്, പ്ലോട്ടിനസിന്റെ നവ-പ്ലാറ്റോണിസത്തിൽ, വ്യക്തി എന്നത് പ്രപഞ്ചത്തിൻടെ (മാക്രോകോസം അല്ലെങ്കിൽ "മഹത്തായ ലോകം") ഒരു മൈക്രോകോസം ("ചെറിയ ലോകം") ആണ്.[5]
പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് നിഗൂഢ ശാസ്ത്രജ്ഞൻ എലിഫാസ് ലെവിയുടെ രചനയിൽ ജ്യോതിഷത്തെക്കുറിച്ചുള്ള ആശയം പ്രധാനമായും കണ്ടെത്തി, അത് തിയോസഫി (ബ്രഹ്മജ്ഞാനം) ഏറ്റെടുത്തു കൂടുതൽ വികസിപ്പിക്കുകയും പിന്നീട് മറ്റ് നിഗൂഢമായ പ്രസ്ഥാനങ്ങൾ ഉപയോഗിക്കുകയും ചെയ്തു.
ബൈബിളുമായി ബന്ധപ്പെട്ട്
[തിരുത്തുക]കരിംഗ്‌ടൺ, മൾഡൂൺ, പീറ്റേഴ്‌സൺ, വില്യംസ് എന്നിവർ അവകാശപ്പെടുന്നത് സൂക്ഷ്മമായ ശരീരം ഒരു മനഃശാസ്‌ത്രപരമായ വെള്ളി ചരട് വഴി (പൊക്കിൾക്കൊടി) ഭൗതിക ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നാണ്. കൊരിന്ത്യർക്കുള്ള പൗലോസിന്റെ രണ്ടാം ലേഖനം ജ്യോതിഷ തലങ്ങളെ/സൂക്ഷമദേഹ പ്രവേശനത്തെ പരാമർശിക്കുകയും അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്.[6] [7] "ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ എനിക്കറിയാം, പതിനാലു വർഷം മുമ്പ് മൂന്നാമത്തെ സ്വർഗ്ഗത്തിലേക്ക് അദ്ദേഹം എത്തപ്പെട്ടു. അത് ബാഹ്യ ശരീരത്തിലാണോ ശരീരത്തിന് പുറത്താണോ എന്ന് എനിക്കറിയില്ല - ദൈവത്തിന് അറിയാം". ഈ പ്രസ്താവന വിസിയോ പോളിക്ക് ആകാശത്തെയും നരകത്തെയും കുറിച്ചുള്ള ഒരു ദർശനം പ്രദാനം ചെയ്യുന്നതിനും, അഡോംനൻ, ടുഗ്ഡാലസ്, ഡാന്റേയുടെ 'ദിവ്യ ഹാസ്യം' രചിക്കുന്നതിനുള്ള ദർശനങ്ങളുടെ മുന്നോടിയായി.
പുരാതന ഈജിപ്ഷ്യൻ
[തിരുത്തുക]മറ്റ് പല മതപാരമ്പര്യങ്ങളിലും ആത്മയാത്രയുടെ സമാന ആശയങ്ങൾ കണ്ടുവരുന്നുണ്ട് . ഉദാഹരണത്തിന്, പുരാതന ഈജിപ്ഷ്യൻ ശിക്ഷണത്തിൽ ആത്മാവിനെ ഭൗതിക ശരീരത്തിന് പുറത്തേക്ക് അല്ലെങ്കിൽ സൂക്ഷ്മ ശരീരം വഴി സഞ്ചരിക്കാനുള്ള കഴിവുണ്ടെന്ന് പറയപ്പെടുന്നു.
ഹിന്ദുമതം
[തിരുത്തുക]സമാന ആശയങ്ങൾ ആയ 'സൂക്ഷ്‌മമായ ദേഹം' പുരാതന ഹിന്ദു ഗ്രന്ഥങ്ങളായ വാല്മീകിയുടെ യോഗവാസിഷ്ഠം എന്നിവയിൽ കാണാം. സ്വാമി പ്രണബാനന്ദൻ ആസ്ട്രൽ പ്രൊജക്ഷനിലൂടെ അത്ഭുതങ്ങൾ ചെയ്തിരുന്നതിന് സാക്ഷിയായ ആധുനിക ഇന്ത്യക്കാരിൽ പരമഹംസ യോഗാനന്ദൻ ഉൽപെടുന്നു.[8][9]
സ്വയം അച്ചടക്കമുള്ള പരിശീലനത്തിലൂടെ യോഗ പരിശീലകർക്ക് നേടാനാകുമെന്ന് കരുതുന്ന സിദ്ധികളിൽ ഒന്നാണ് അസ്ട്രൽ പ്രൊജക്ഷൻ. മഹാഭാരതം എന്ന ഇതിഹാസത്തിൽ, തൻറെ മകൻ ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ ദ്രോണർ തന്റെ ശരീരം ഉപേക്ഷിക്കുന്നതായും, ദ്രോണർക്ക് ഈ സിദ്ധിയുണ്ടായിരുന്നതായും പറയപ്പെടുന്നു. കേരളത്തിൽ നിലനിന്നിരുന്ന ഒടിവിദ്യയെല്ലാം[10] ഇതിൻറെ മറ്റു രൂപങ്ങൾ തന്നെ.
അവലംബങ്ങൾ
[തിരുത്തുക]- ↑ "ആസ്ട്രൽ പ്രൊജക്ഷൻ". samakalikamalayalam. 2017-04-12. Retrieved 2020-04-18.
- ↑ "Out-Of-Body Experiences". parapsych.org. 2018-05-11. Archived from the original on 2019-09-11. Retrieved 2020-04-18.
- ↑ "ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കുക". malayalamnewspress. 2018-05-11. Retrieved 2020-04-18.
- ↑ Pagel, Walter (1967). William Harvey's Biological Ideas. Karger Publishers. pp. 147–148. ISBN 978-3-8055-0962-6.
- ↑ Besant, Annie Wood (1897). The Ancient Wisdom: An Outline of Theosophical Teachings. Theosophical publishing society. ISBN 978-0-524-02712-7.
- ↑ Rabbi Nosson Scherman, ed. (2011). The ArtScroll English Tanach. ArtScroll Series (First ed.). Brooklyn, New York: Mesorah Publications, Ltd. p. 1150. ISBN 978-1-4226-1065-7.
- ↑ Hankins, James (2007). "Ficino, Avicenna and the Occult Powers of the Rational Soul". Atti di Convegni (Istituto Nazionale di Studi Sul Rinascimento).
- ↑ Melton, J. G. (1996). Out-of-the-body Travel. In Encyclopedia of Occultism & Parapsychology. Thomson Gale. ISBN 978-0-8103-9487-2.
- ↑ Wikisource:Autobiography of a Yogi/Chapter 3
- ↑ "ആസ്ട്രൽ പ്രൊജക്ഷൻ എന്ന ഒടി വിദ്യ". സ്വതന്ത്രചിന്ത. 2018-05-11. Retrieved 2020-04-18.