ആൻഡേർസ് ജഹാൻ റെറ്റ്സിയസ്
ആൻഡേർസ് ജഹാൻ റെറ്റ്സിയസ് | |
---|---|
ജനനം | Kristianstad, Skåne County), Sweden | 3 ഒക്ടോബർ 1742
മരണം | 6 ഒക്ടോബർ 1821 | (പ്രായം 79)
ദേശീയത | Swedish |
കലാലയം | Lund University |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Chemistry Botany Entomology |
രചയിതാവ് abbrev. (botany) | Retz. |
രചയിതാവ് abbrev. (zoology) | Retzius |
സ്വീഡൻ കാരനായ രസതന്ത്രശാസ്ത്രജ്ഞനും സസ്യശാസ്ത്രജ്ഞനും പ്രാണിപഠനശാസ്ത്രജ്ഞനുമായിരുന്നു ആൻഡേർസ് ജഹാൻ റെറ്റ്സിയസ്(3 ഒക്ടോബർ 1742 – 6 ഒക്ടോബർ 1821).
ജീവചരിത്രം
[തിരുത്തുക]1742 ഒക്ടോബർ 3 ന് ക്രിസ്റ്റിൻസ്റ്റാഡിൽ ജനനം. 1758 ഇൽ ലുൻഡ് സർവകലാശാലയിൽ ചേർന്നു. 1766 ഇൽ ബിരുദാനന്തരബിരുദം നേടി. വൈദ്യപരിചാരകനായും പരിശീലനം നേടിയിരുന്നു.1766 ൽ രസതന്ത്രത്തിലും 1767 ൽ പ്രകൃതിശാസ്‌ത്രത്തിലും ഡോസന്റ് (docent) പദവി ലഭിച്ചു.
1812 ൽ വിരമിക്കുന്നത് വരെ പ്രകൃതിശാസ്ത്രം, സാമ്പത്തികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളിൽ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. 1821 ഒക്ടോബർ 6 നു സ്റ്റോക്ക്ഹോമിൽ വെച്ച് മരണമടഞ്ഞു. അദ്ദേഹം ഒട്ടേറെ പ്രാണി സ്പീഷീസുകളെ വിവരിക്കുകയും അവയുടെ വർഗ്ഗീകരണത്തിന് ആവശ്യമായ അടിസ്ഥാന പഠനങ്ങൾ നടത്തുകയും ചെയ്തു.
1782 ൽ റെറ്റ്സിയസ് റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസിന്റെ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.