ഉള്ളടക്കത്തിലേക്ക് പോവുക

ആൻഡ്രെയാസ് വിസേലിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻഡ്രെയാസ് വിസേലിയസ്
ജനനം(1514-12-31)31 ഡിസംബർ 1514
മരണം15 ഒക്ടോബർ 1564(1564-10-15) (പ്രായം 49)
അറിയപ്പെടുന്നത്ദെ ഹ്യുമാനി കോർപ്പോറിസ് ഫാബ്രിക്ക അഥവാ "മനുഷ്യശരീരത്തിന്റെ ഘടന"
Scientific career
Fieldsശരീരശാസ്ത്രം
Doctoral advisorയൊഹാൻസ് വിന്റെർ വോൺ ആൻഡെർനാക്ക്
ഗെമ്മ ഫ്രീസിയസ്
ഗവേഷണ വിദ്യാർത്ഥികൾമത്തിയോ റിയാൾഡോ കൊളംബോ

ആൻഡ്രെയാസ് വിസേലിയസ് (31 ഡിസംബർ 1514 – 15 ഒക്ടോബർ 1564) ഉത്തര ബൽജിയത്തിൽ ജനിച്ചു. ശരീരശാസ്ത്രജ്ഞനും ഭിഷഗ്വരനും എന്ന നിലയിൽ ആധുനിക വൈദ്യശാസ്ത്രമേഖലയ്ക്ക് ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്.

ആധുനികവൈദ്യശാസ്ത്രത്തിനു ശാസ്ത്രീയമുഖം നൽകുന്നതിൽ വളരെയേറെ പങ്ക് വഹിച്ച ഒരു മഹാനായ വൈദ്യശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം.വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ സെമിത്തേരിയിൽ പോയി ശവശരീരങ്ങൾ കീറി മുറിച്ചു പഠിക്കൽ ഇദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു. [അവലംബം ആവശ്യമാണ്] കേവലം 29 വയസുള്ള സമയത്ത് ആൻഡ്രെയാസ് വിസേലിയസ് 1543ൽ മനുഷ്യശരീരശാസ്ത്രത്തെ പറ്റി പ്രതിപാദിക്കുന്ന ആദ്യആധികാരിക ഗ്രന്ഥം എന്നറിയപ്പെടുന്ന ദി ഹുമാനി കോർപോറിസ് ഫാബ്രിക പുറത്തിറക്കി. പേശികളുടെ പ്രവർത്തനരീതി ആമാശയം തലച്ചോർ എന്നിവയുടെ ഘടന, ഹൃദയത്തിന്റെ പ്രവർത്തനം, എല്ലുകളുടെ ഘടന എന്നിവയെ കുറിച്ചുള്ള ആധികാരിക പരാമർശങ്ങൾ ഇതിലുണ്ട്. [1]

അവലംബം

[തിരുത്തുക]
  1. ആരോഗ്യ വിജ്ഞാനകോശം, പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ചത്
"https://ml.wikipedia.org/w/index.php?title=ആൻഡ്രെയാസ്_വിസേലിയസ്&oldid=3705207" എന്ന താളിൽനിന്ന് ശേഖരിച്ചത്