Jump to content

ആൻഡ്രോയിഡ് ഓറിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻഡ്രോയിഡ് ഓറിയോ
നിർമ്മാതാവ്ഗൂഗിൾ
ഒ.എസ്. കുടുംബംആൻഡ്രോയിഡ്
General
availability
ഓഗസ്റ്റ് 21, 2017; 7 years ago (2017-08-21)[1]
നൂതന പൂർണ്ണരൂപം8.0.0 (OPR6.170623)[2] / ഓഗസ്റ്റ് 21, 2017; 7 years ago (2017-08-21)
Preceded byAndroid 7.1.2 "Nougat"
വെബ് സൈറ്റ്www.apkbark.com/versions/oreo-8-0/ വിക്കിഡാറ്റയിൽ തിരുത്തുക
Support status
Supported

ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏട്ടാമത്തെ പ്രധാനപ്പെട്ട വേർഷനാണ് ആൻഡ്രോയിഡ് ഓറിയോ.(കോഡ് നെയിം ആൻഡ്രോയിഡ് ഒ )  2017 മാർച്ച് 21-നാണ് ആൽഫ ക്വാലിറ്റി ഡെവലപ്പർ പ്രിവ്യു ആയി ഇറക്കിയത്. 2017 മെയ് 17-നാണ് അതിന്റെ രണ്ടാമത്തെ പ്രിവ്യു പുറത്തിറക്കിയത്. അത് ബീറ്റ ക്വാലിറ്റിയായി സ്ഥീതീകരിച്ചിരുന്നു, മൂന്നാമത്തെ പ്രിവ്യു ജൂൺ 8-നും പുറത്തിറക്കുകയും എപിഐ സ്ഥീതികരിക്കുകയും ചെയ്തു. നാലാമത്തെ ഭാഗം കൂടുതൽ പിഴവ് രഹിതമാക്കി ബഗ് ഫിക്സുകളോടെ, കൂടുതൽ ഉത്തമീകരണങ്ങളോടെ (optimizing) പുറത്തിറക്കി.[3] അത് 2017 ആഗസ്റ്റ് 21-നായിരുന്നു. 

മാൻഹാറ്റണിനിലെ 14-ാമത്തെ സ്റ്റ്രീട്ട് പാർക്കിനോടടുത്ത് ഗൂഗിൾ ഓറിയോ ബിസ്കറ്റ് നിർമ്മിച്ച ആദ്യത്തെ ഫാക്ടറിയുടെ ശില പണിതു.[4]

ചരിത്രം

[തിരുത്തുക]

2017, മാർച്ച് 21-നാണ് ഗൂഗിൾ ആൻഡ്രോയിഡ് ഒ യുടെ ആദ്യത്തെ പ്രിവ്യുപതിപ്പി ഇറക്കുന്നത്[5][6][7]. നെക്സസ് 5X,നെക്സസ് 6P, നെക്സസ് പ്ലെയർ, പിക്സൽ C, പിക്സൽസ്മാർട്ട് ഫോണുകൾ ഇവയിലാണ് നിലവിൽ ആൻഡ്രോയിഡ് ഒ ഉള്ളത്[8]. 2017 മെയ് 17-നാണ് ബീറ്റ ക്വാളിറ്റിയായി കരുതപ്പെടുന്ന രണ്ടാമത്തെ  പ്രിവ്യു ഇറക്കുന്നത്. പിന്നീട് മൂന്നാമത്തെ പ്രിവ്യു ജൂൺ 8-നും, അവസാനത്തെ ബീറ്റ 2017, ജൂലൈ 24-നും പുറത്തിറങ്ങി.

മൂന്നാമത്തെ ഭാഗത്തിൽ തന്നെ എപിഐ -നെ 26-ാമത്തെ ലെവലിലേക്ക് മാറ്റിയിരുന്നു.[9] ക്യമാറ യു.ഐ -ലെ മാറ്റം, സ്റ്റാറ്റസ് ബാറിൽ വൈഫൈ , സെല്ലുലാർ കണക്റ്റിവിറ്റിയുടെ സ്ഥാനം, തീം നോട്ടിഫിക്കേഷൻ, സെറ്റിംഗ്സിലെ ബാറ്ററി അനിമേഷൻ: ബാറ്റെറി, ക്ലോക്ക് ആപ്പിൽ കൂടുതൽ ഡാർക്കായിട്ടുള്ള ബാറ്ററിയുടെ ചിഹ്നം എന്നിവയാണ് മാറ്റങ്ങൾ.[10]

2017 ആഗസ്റ്റ് 8-ന് ഗൂഗിൾ അവരുടെ സൈറ്റിൽ ഗ്രഹണവുമായി ബന്ധപ്പെട്ട ഒരു ടീസർ പുറത്തിറക്കിയിരുന്നു. ആഗസ്റ്റ് 21-നാണ് ആൻഡ്രോയിഡ് ഒ എന്ന പേര് വെളിപെടുത്തുന്നത്, അമേരിക്കയിലെ ആ ദിവസത്തെ ഗ്രഹണവുമായി ബന്ധമുള്ളതുകൊണ്ടാണ് ഗ്രഹണ ചിഹ്നം ഉപയോഗിച്ചത്.[11] ആഗസ്റ്റ് 21-ന് ഫാക്ടറി ഇമേജുകൾ നെക്സസ്, പിക്സൽ ഫോണുകളിൽ ലഭ്യമായി.[12]  ശേഷം നബിസ്കോ കമ്പനി പുറത്തിറക്കുന്ന ഓറിയോ എന്ന പേരിലാണ് പുതിയ ആൻഡ്രോയിഡ് എന്ന് ഗുഗിൾ പറഞ്ഞു.[13]

പ്രത്യേകതകൾ

[തിരുത്തുക]

ഉപയോക്താക്കളുടെ പ്രതികരണം

[തിരുത്തുക]

നോട്ടിഫിക്കേഷനുകളെ കുറച്ച് സമയത്തേക്ക് ശബ്ദമില്ലാതാക്കാൻ കഴിയുന്നു, കൂടാതെ അവയെ വിഷയാടിസ്ഥാനത്തിൽ ചാനലുകളാക്കി തരം തിരിക്കാനും കഴിയും.[14][15]  ആൻഡ്രോയിഡ് ഓറിയോ പിക്ചർ-ഇൻ-പിക്ചർ എന്ന സങ്കേതം ഉപയോഗിക്കാൻ പ്രതേകം നിർമ്മിക്കപ്പെട്ടിരിക്കുന്നു. [16][17] അലാറത്തിനും നോട്ടിഫിക്കേഷനുമുള്ള ശബ്ദങ്ങൾ കൂടുതൽ സാംശീകരിച്ചിരിക്കുന്നു. [18][19]സെറ്റിംഗ്സിന് പുതിയ ലേ ഔട്ടാണ് കൊടുത്തിരിക്കുന്നത്. [20] കൂടുതൽ ആഴത്തിലുള്ള കസ്റ്റമൈസേഷന് കൂടുതൽ വെളുത്ത നിറം ബാക്ക്ഗ്രൗണ്ടായി കൊടുത്തിരിക്കുന്നു. [21]ആൻഡ്രോയിഡ് ടി.വി ഫ്യൂച്ചറാണ് പുതിയ ലോഞ്ചർ.  പവർ ഓഫിന് ശേഷം കൂടുതൽ വേഗതയേറിയ ബൂട്ടപ്പ് നൽകിയിരിക്കുന്നു.[22] ബാക്ക്ഗ്രൗണ്ട് ആക്റ്റിവിറ്റികൾ കുറച്ച് ബാറ്ററി ലൈഫ് മികവുറ്റതാക്കാൻ കഴിഞ്ഞിരിക്കുന്നു.[23][24]

പ്ലാറ്റ് ഫോം

[തിരുത്തുക]

വൈഫൈ അടിസ്ഥാനത്തിലുള്ള നെയിബർഹുഡ് അവയർ നെറ്റ്‌വർക്കിംഗ് (NAN) ആൻഡ്രോയിഡ് ഓറിയോ സപ്പോർട്ട് ചെയ്യുന്നു. ആപ്പുകൾക്കാവശ്യമായ വലിയ കളർഗാമട്ടുകൾ ലഭ്യമാണ്. ഓട്ടോഫില്ലേഴ്സിനായുള്ള തനത് ഐപിഐ, മൾട്ടിപ്രോസസിംഗ്, വെബ് വ്യൂവിനാവശ്യമായ ഗൂഗിൾ സേഫ് ബ്രൗസിംഗ് സപ്പോർട്ട്, റിമോട്ട് ഡിസ്പലേകളിൽ ലോഞ്ചിംഗ് ആക്റ്റിവിറ്റീസ്, എന്നിവ പ്രത്യേകതകളാണ്. ആൻഡ്രോയിഡ് റൺടൈം ഫീച്ചർ കൂടുതൽ പെർഫോമൻസിനും, കാഷ് ഹാൻഡ്ലിംഗിനും സാധ്യമാകുന്നു. ബാറ്റെറി ലൈഫ് കൂട്ടുവാൻ വേണ്ടി ആൻഡ്രോയിഡ് ഒ യിൽ പശ്ചാത്തല പ്രവർത്തനങ്ങളെ (Background Activities) കുറച്ചിരിക്കുന്നു. തീമിനനുസരിച്ച ഐക്കണുകളുടെ ആകൃതിയും, നിറവും മാറുന്നു.

യൂണിക്കോഡ് 10 സ്റ്റാന്റാർഡിലുള്ള പുതിയ എമോജികൾ ആൻഡ്രോയിഡ് ഒ-യിൽ ലഭ്യമാണ്. പുതിയ എമോജി ഫോണ്ടും അവതരിപ്പിച്ചിട്ടുണ്ട്.

ആൻഡ്രോയിഡിന്റെ അണ്ടർലൈൻ ആർക്കിട്ടെക്കച്ചർ ഇപ്പോഴും പരിശോധനയിലാണ്.

കുറച്ച് പെർഫോമൻസും, ഉപയോഗവുമുള്ള, ഒരു ജിബിയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾക്കായി ആൻഡ്രോയിഡ് ഗോ എന്ന പേരിൽ ഓറിയോ വൈകാതെ പുറത്തിറങ്ങും. അതിൽ മൊബേൽ ഡാറ്റ ഉപയോഗം കുറക്കാനായി കൂടുതൽ ഒപ്റ്റിമൈസേഷൻ കൊണ്ടിവന്നിരിക്കുന്നു (ഡാറ്റ സേവർ മോഡ് ഡിഫാൾട്ടായി ഓണാക്കപ്പെട്ടിരിക്കുന്നു). ഇത്തരം ഫോണുകൾക്കായി ഗൂഗിൾ പ്ലേ സ്റ്റോറും കൂടുതൽ ലൈറ്റ് വെയിറ്റാകുന്നു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Android 8.0 Oreo Android Developers
  2. "Google Git". Android Source. Google. Retrieved August 21, 2017.
  3. "Developer Preview 4 now available, official Android O coming soon!". Android Developers Blog (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-07-24.
  4. "Coinciding The Solar Eclipse, Google Revealed Android O As "Oreo"". Eyerys.com. August 21, 2017. Retrieved August 22, 2017.
  5. Bohn, Dieter (March 21, 2017). "Google releases Android O to developers, promising better battery life and notifications". The Verge. Vox Media. Retrieved March 22, 2017.
  6. Lardinois, Frederic (March 21, 2017). "Google launches the first developer preview of Android O". TechCrunch. AOL. Retrieved March 22, 2017.
  7. Ruddock, David (March 21, 2017). "Google announces Android O: Focus on power management, notifications, and more". Android Police. Retrieved March 22, 2017.
  8. Crider, Michael (March 21, 2017). "Android O Developer Preview Supports Nexus 5X and 6P, Nexus Player, Pixel and Pixel XL, and Pixel C". Android Police. Retrieved March 22, 2017.
  9. "Android O Developer Preview 3 launches, finalizes APIs". Ars Technica. Retrieved 10 June 2017.
  10. Li, Abner (2017-06-08). "Here's everything new in Android O Developer Preview 3 [Gallery]". 9to5Google. Retrieved 2017-06-13.
  11. "Android – eclipse". Android (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-08-19.
  12. Li, Abner (2017-08-21). "Google releases Android 8.0 Oreo factory images for Pixel, Nexus as OTA fails for many [Update: Fixed]". 9to5Google. Retrieved 2017-08-22.
  13. Samat, Sameer (August 21, 2017). "Android Oreo superpowers, coming to a device near you". Google.
  14. Gartenberg, Chaim (March 21, 2017). "Android O will give you even more control over notifications". The Verge. Vox Media. Retrieved March 22, 2017.
  15. Davenport, Corbin (March 21, 2017). "Android O feature spotlight: Notification Channels give more controls over notifications to users". Android Police. Archived from the original on 2017-03-22. Retrieved March 22, 2017.
  16. Garun, Natt (March 21, 2017). "Android O brings picture-in-picture support so you can watch YouTube while hailing a Lyft". The Verge. Vox Media. Retrieved March 22, 2017.
  17. Whitwam, Ryan (March 21, 2017). "Android O feature spotlight: Picture-in-picture video for all devices and new windowing features". Android Police. Retrieved March 22, 2017.
  18. El Khoury, Rita (March 23, 2017). "Android O feature spotlight: Easily add custom ringtones, alarm sounds, and notification sounds". Android Police. Retrieved March 24, 2017.
  19. Statt, Nick (March 23, 2017). "Android O will make it easier to add custom ringtones and notification sounds". The Verge. Vox Media. Retrieved March 24, 2017.
  20. Amadeo, Ron (March 23, 2017). "Hands-on with Android O—A million new settings and an awesome snooze feature". Ars Technica. Condé Nast. Retrieved April 14, 2017.
  21. "Android 8.0 Features and APIs - Android Developers". developer.android.com.
  22. https://www.blog.google/products/android/android-oreo-superpowers-coming-device-near-you/
  23. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-21. Retrieved 2017-08-22.
  24. "Android – 8.0 Oreo". Android (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-08-22.
"https://ml.wikipedia.org/w/index.php?title=ആൻഡ്രോയിഡ്_ഓറിയോ&oldid=4118696" എന്ന താളിൽനിന്ന് ശേഖരിച്ചത്