Jump to content

ആൻ മേരി ന്യൂട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻ മേരി ന്യൂട്ടൺ
Self portrait
ജനനം
Ann Mary Severn

(1832-06-29)29 ജൂൺ 1832
Rome, Italy
മരണം2 ജനുവരി 1866(1866-01-02) (പ്രായം 33)
London, United Kingdom
ദേശീയതBritish
അറിയപ്പെടുന്നത്Painting
ജീവിതപങ്കാളി(കൾ)
Charles Thomas Newton
(m. 1861)

ക്രയോൺ, ചോക്ക്, പാസ്തൽ, വാട്ടർകളർ എന്നിവയിൽ കുട്ടികളുടെ ചായാചിത്രങ്ങൾ ചിത്രീകരിക്കുന്ന ഒരു ഇംഗ്ലീഷ് ചിത്രകാരി ആയിരുന്നു ആൻ മേരി ന്യൂട്ടൺ (ജൂൺ 29, 1832 - ജനുവരി 2, 1866). ഒരു ഇംഗ്ലീഷ് ചിത്രകാരനും ഛായാഗ്രാഹകനുമായിരുന്ന ജോർജ്ജ് റിച്ച്മോണ്ടിന്റെ കീഴിൽ ഇംഗ്ലണ്ടിൽ പഠിച്ച ന്യൂട്ടൺ, പാരീസിൽ ആരി ഷഫറുടെ കീഴിലും പഠനം നടത്തി. 1852 മുതൽ 1865 വരെ റോയൽ അക്കാദമി ഓഫ് ആർട്ടിൽ അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.[1]

ജീവചരിത്രം

[തിരുത്തുക]

ആൻ മേരി ന്യൂട്ടൺ റോമിൽ ജനിച്ചു. പിതാവ് ജോസഫ് സെവേൺ ബ്രിട്ടീഷ് കോൺസുൽ ആയിരുന്നു. ജോസഫ് സെവേൺ ഒരു ഇംഗ്ലീഷ് ചിത്രകാരനും വിഷയാധിഷ്ഠിത ചിത്രകാരനും കവി കീറ്റ്സിന്റെ സുഹൃത്തും ആയിരുന്നു.[2] പിതാവ് തന്നെ ന്യൂട്ടനെ വരയ്ക്കാൻ പഠിപ്പിക്കുകയും പിന്നീട് സെവേൺ കുടുംബം 1841-ൽ ഇംഗ്ലണ്ടിലേക്ക് തിരികെ എത്തുകയും ചെയ്തു. ജോർജ്ജ് റിച്ച്മോണ്ടുമായി ചേർന്ന് പഠിച്ച ആൻ, ഛായാചിത്രങ്ങളുടെ പകർപ്പുകൾ നിർമ്മിക്കാൻ തുടങ്ങി.[2] 1857-ൽ പാരിസിലെ ആരി ഷഫറുടെ കീഴിൽ ചിത്രകലാപഠനമാരംഭിച്ചു. പാരീസിൽ അവർ ബ്രിട്ടീഷ് നയതന്ത്രജ്ഞൻ തോമസ് ബ്രൂസിൻറെ ഭാര്യയായ, മേരി ബ്രൂസ്, എൽജിൻ ഓഫ് കൌണ്ടസിൻറെ ചിത്രീകരണം നടത്തുകയും ബ്രിട്ടനിലെ സമൂഹം ചിത്രം അവലോകനം ചെയ്തതിൻറെ ഫലമായി കൂടുതൽ ചിത്രങ്ങൾക്ക് അവർ രൂപം നൽകുകയും ചെയ്തു.[2] കുട്ടികളുടെ ഛായാചിത്രങ്ങളിൽ പ്രാവീണ്യം പ്രകടിപ്പിച്ച അവർ ക്രയോൺ, ചോക്ക്, പാസ്റ്റൽ, വാട്ടർകളർ എന്നിവ ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിച്ചു. 1850 കളുടെ മധ്യത്തിൽ അവർ സമ്പന്നരായ രക്ഷാധികാരികളുടെ വീടുകളിൽ സഞ്ചരിച്ച് ധാരാളം കുടുംബ ചിത്രങ്ങൾക്ക് രൂപം നൽകി.1852-ൽ റോയൽ അക്കാദമി ഓഫ് ആർട്ട്സിൽ പ്രദർശിപ്പിച്ച ദി ട്വിൻസ് എന്ന ആദ്യത്തെ ചിത്രം അവരുടെ ഇളയ സഹോദരന്റെയും സഹോദരിയുടെയും ചിത്രമായിരുന്നു. ഈ കാലയളവിൽ രാജ്ഞിയായ വിക്ടോറിയയുടെ മരുമക്കളുടേയും കുട്ടികളുടേയും ഛായചിത്രങ്ങളും അവർ കാൻവാസിൽ പകർത്തിയിരുന്നു.

1861-ൽ ബ്രിട്ടീഷ് മ്യൂസിയത്തിൽ പുരാവസ്തു ഗവേഷകനും ഗ്രീക്ക്, റോമൻ ക്വിറ്റീസിൻറെ സൂക്ഷിപ്പുകാരനും ആയ ചാൾസ് തോമസ് ന്യൂട്ടനെ അവർ വിവാഹം ചെയ്തു. ഹിസ്റ്ററി ഓഫ് ദ ഡിസ്കവറീസ് ഹെലീകാർണസ്സസ്, ക്നിഡസ്, ബ്രാഞ്ചൈഡെ (2 vols, 1862–63) ട്രാവെൽസ് ആൻഡ് ഡിസ്കവറീസ് ഇൻ ദ ലെവെൻറ്(2 vols, 1865) തുടങ്ങിയ അദ്ദേഹത്തിൻറെ പൊതുപ്രഭാഷണങ്ങളിലെ ഗ്രീക്ക് ശില്പങ്ങളുടെ ചിത്രങ്ങൾ അവർ ചിത്രീകരിച്ചു. അവരുടെ നിരവധി സ്കെച്ച്ബുക്കുകളിൽ, കിഴക്കൻ മെഡിറ്ററേനിയൻ പരിധിയിലെ അവരുടെ യാത്രയുടെ സുപ്രധാന ഡയറി ചിത്രങ്ങളും രസികത്തമുള്ള ഏഴ് പിൻഗാമികളുടെ കാർട്ടൂണുകളും സൃഷ്ടിച്ചിരുന്നു.

1860 കളിൽ അവർ എണ്ണഛായാചിത്രങ്ങൾ സൃഷ്ടിക്കുകയും റോയൽ അക്കാദമി പ്രദർശനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ സ്വന്തം ചിത്രങ്ങളും (ലണ്ടനിൽ നാഷനൽ പോർട്രെയിറ്റ് ഗാലറി)ടെന്നസോൺ, എലെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള ആർതൂറിയൻ വിഷയങ്ങളിലെ നിരവധി ചിത്രങ്ങളും പ്രദർശിപ്പിക്കുകയും ചെയ്തു. 1866-ൽ മീസിൽസ് ബാധിച്ച് 74 ഗോവർ സ്ട്രീറ്റിലെ ബ്ലൂംസ്ബറിയിലെ വീട്ടിൽ മുപ്പതു വയസ്സുള്ളപ്പോൾ അവർ മരിച്ചു.[3]അവർക്കു സന്തതികൾ ഉണ്ടായിരുന്നില്ല. പല കുടുംബങ്ങളുടെയും ചിത്രങ്ങളും പഴയ പ്രശസ്ത ചിത്രകാരന്മാരുടെ മനോഹരമായ പകർപ്പുകളും സൃഷ്ടിച്ച യുവ കലാകാരിയും വളരെ സുന്ദരിയും ആയ "മിസ്സ് ന്യൂടണന്റെ (മിസ്സ് സെവേൺ) അകാല മരണത്തിൽ എനിക്ക് വലിയ ഞെട്ടലുണ്ടായി" എന്ന് വിക്ടോറിയ രാജ്ഞി 1866 ജനുവരി 7 ലെ ജേർണലിൽ അവരുടെ അകാലമരണം അറിയിച്ചിരുന്നതിൻറെ കൂട്ടത്തിൽ കുറിച്ചിരുന്നു.[4]

ഇതും കാണുക

[തിരുത്തുക]
  • റോയൽ അക്കാദമി ഓഫ് ആർട്ടിൽ പ്രദർശിപ്പിച്ച പത്തൊൻപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് വനിതാചിത്രകാരികൾ:-
  • സോഫീ ജെംഗ്ംബ്ര ആൻഡേഴ്സൺ
  • മേരി ബേക്കർ
  • ആൻ ഷാർലോട്ട് ബർത്തലോമിയോ
  • മരിയ ബെൽ
  • ബാർബറ ബോഡിചോൺ
  • ജോയന്ന മേരി ബോയ്സ്
  • മാർഗരറ്റ് സാറ കാർപെന്റർ
  • ഫാനി കോർബക്സ്
  • റോസ സെഡർ
  • മേരി ഏല്ലൻസ് എഡ്വേർഡ്സ്
  • ഹാരിയറ്റ് ഗോൾഡ്സ്മിത്ത്
  • മേരി ഹാരിസൺ (കലാകാരൻ)
  • ജേൻ ബെൻഹാം ഹെയ്
  • അന്ന മേരി ഹൊവിറ്റ്
  • മേരി മോസർ
  • മാർത്ത ഡാർലി മട്ടറി
  • എമിലി മേരി ഓസ്ബേൺ
  • കേറ്റ് പരുഗീനി
  • ലൂയിസ് റെയ്നർ
  • എല്ലെൻ ഷാർപിലെസ്
  • റോളണ്ട ഷാർപിലെസ്
  • റിബെക്ക ശലോമോൻ
  • എലിസബത്ത് എമ്മ സോയർ
  • ഇസബെല്ലെ ഡി സ്റ്റീഗർ
  • ഹെൻറിയേറ്റ വാർഡ്

അവലംബം

[തിരുത്തുക]
  1. Brown, Bronwen (2003-05). "The Dictionary of British Watercolour Artists up to 1920 (3rd edition)2003266H.L. Mallalieu. The Dictionary of British Watercolour Artists up to 1920 (3rd edition). Woodbridge: Antique Collectors Club 2002. 2 vols, ISBN: 1 85149 426 X (vol. 1); ISBN 1 85149 427 8 (vol. 2) £35.00 per volume". Reference Reviews. 17 (5): 52–52. doi:10.1108/09504120310481192. ISSN 0950-4125. {{cite journal}}: Check date values in: |date= (help)
  2. 2.0 2.1 2.2 Brian Stewart & Mervyn Cutten (1997). The Dictionary of Portrait Painters in Britain up to 1920. Antique Collectors' Club. ISBN 1 85149 173 2.
  3. Smith 1901.
  4. "Queen Victoria's Journals". www.QueenVictoriasJournals.org. 7 January 1866. Retrieved 17 August 2017. {{cite web}}: Cite has empty unknown parameter: |dead-url= (help)[പ്രവർത്തിക്കാത്ത കണ്ണി]

ഉറവിടങ്ങൾ

[തിരുത്തുക]
  • Oxford Dictionary of National Biography (2004).
  • Against Oblivion: The Life of Joseph Severn, by Sheila Birkenhead, 1943 London.
  • Illustrious Friends: The Story of Joseph Severn and His Son Arthur, by Sheila Birkenhead, 1965 New York.
"https://ml.wikipedia.org/w/index.php?title=ആൻ_മേരി_ന്യൂട്ടൺ&oldid=4139045" എന്ന താളിൽനിന്ന് ശേഖരിച്ചത്