Jump to content

ആൻ ഹാംപ്റ്റൺ ബ്രൂവ്സ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻ ഹാംപ്റ്റൺ ബ്രൂവ്സ്റ്റർ
in 1874
ജനനം29 October 1818
മരണം1 April 1892
ദേശീയതUnited States of America
തൊഴിൽWriter, poet
പങ്കാളി(കൾ)Charlotte Cushman

ആൻ മരിയ ഹാംപ്റ്റൺ ബ്രൂവ്സ്റ്റർ (ജീവിതകാലം: ഒക്ടോബർ 29, 1818 - ഏപ്രിൽ 1, 1892) അമേരിക്കയിലെ ആദ്യത്തെ വനിതാ പത്രലേഖികകളിൽ ഒരാളായിരുന്നു.  ഫിലാഡെൽഫിയ, ന്യൂയോർക്ക്, ബോസ്റ്റൺ പത്രങ്ങളിലായിരുന്നു പ്രാഥമികമായി അവരുടെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്. നോവലുകൾ, കവിതകൾ, നിരവധി ചെറുകഥകൾ എന്നിവയും അവർ പ്രസിദ്ധീകരിച്ചിരുന്നു.

വിവാഹം കഴിക്കാൻ വിസമ്മതിക്കുക, കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം ചെയ്യുക, ബെഞ്ചമിൻ എച്ച്. ബ്രൂവ്സ്റ്റർ (പിന്നീട് 1880 കളിൽ അമേരിക്കയിലെ അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചു) എന്ന മൂത്ത സഹോദരന്റെ വീട്ടിൽ നിന്ന് പുറത്തേക്കു പോകുക എന്നീ പ്രവർത്തികളിലൂടെ സാമൂഹ്യ വ്യവസ്ഥയെ വെല്ലുവിളിച്ച അവളെ ഒരു സുഹൃത്ത് “സാമൂഹ്യവിരുദ്ധ”യായി വിവരിക്കുന്നു.  ഒറ്റയ്ക്കു ജീവിക്കുവാനായി റോമിലേയ്ക്കു താമസം മാറുകയും തന്റെ മാനസിക വ്യാപാരങ്ങൾ തുറന്നെഴുതിക്കൊണ്ട് ആദ്യം ഒരു ലളിതകാലാ പ്രിയയായും പിന്നെ സ്വയം പിന്തുണയ്ക്കുന്ന തൊഴിൽപരമായ കഴിവുള്ള ഒരു വനിതയായും അവർ മാറി. ബ്രൂസ്റ്റർ, ഷാർലോട്ട് കൂശ്മാനുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നുവെങ്കിലും ഈ ആത്മബന്ധം ഉപേക്ഷിക്കുവാൻ അവർ നിർബന്ധിതയായിരുന്നു. വർഷങ്ങൾക്കുശേഷം അവർ അതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

1892 ഏപ്രിൽ 1-ന് ഇറ്റലിയിലെ സിയേനയിൽവച്ച് ബ്രൂവ്സ്റ്റർ അന്തരിച്ചു. അവരുടെ പത്രികകളും പുസ്തകങ്ങളും ലൈബ്രറി കമ്പനി ഓഫ് ഫിലാഡൽഫിയയിലേക്ക് സംഭാവന ചെയ്യപ്പെട്ടു.[1][2] 1845-നും 1860-നും ഇടക്കുള്ള കാലഘട്ടത്തിൽ പ്രസിദ്ധീകരണത്തിനായി അവർ ‘എന്ന ഡുവാൽ’ (ആൻ എന്ന പേരു തിരിച്ചിട്ടത്) എന്ന തൂലികാനാമം ഉപയോഗിച്ചിരുന്നു.[3][4]

ആദ്യകാലജീവിതം

[തിരുത്തുക]

1818 ഒക്റ്റോബർ 29-ന്, പെൻസിൽവാനിയയിലെ ഫിലഡെൽഫിയയിൽ മരിയ ഹാംപ്റ്റന്റേയും ഫ്രാൻസിസ് ഇനോക് ബ്രൂവ്സ്റ്ററുടേയും മകളായി ആൻ ഹാംപ്റ്റൺ ജനിച്ചു. അവരുടെ മൂന്നു കുട്ടികളിൽ രണ്ടാമത്തേയാളായിരുന്നു ബ്രൂവ്സ്റ്റർ. വിവാഹം കഴിക്കാൻ ആഗ്രഹിക്കാത്ത ഒരു സ്വതന്ത്ര സ്ത്രീ ആയതിനാൽ അവർ ഒരു ഫെമിനിസ്റ്റും ഒപ്പം സാമൂഹിക വിരുദ്ധതയായും അറിയപ്പെട്ടു. വിവാഹിതയാകുകയും ഒരു കുടുംബം ഉണ്ടായിരിക്കുകയും ചെയ്യുന്നതിനു പകരം അവർ സ്വയം പിന്തുണ ലഭിക്കുന്നതിനായി സാഹിത്യ രചന നടത്തുവാൻ തീരുമാനിച്ചു. പിന്നീട് റോമിലേയ്ക്കു പോയ അവർ ഇറ്റലിയെത്തുകയും കല, വാസ്തുവിദ്യ, പുരാവസ്തു, രാഷ്ട്രീയ സംഭവ വികാസങ്ങൾ, സാമൂഹ്യ കിംവദന്തി തുടങ്ങിയ പല ഇറ്റാലിയൻ വിഷയങ്ങളെക്കുറിച്ച് വിവിധ അമേരിക്കൻ പത്രമാദ്ധ്യമങ്ങളിൽ എഴുതുകയും ചെയ്തു. തന്റെ ജീവിതത്തിലുടനീളം അവർ എഴുതുന്നതിൽ ശ്രദ്ധ പതിപ്പിക്കുകയും മൂന്നു നോവലുകളും ഏഴു നോൺ ഫിക്ഷൻ കൃതികളും 52 ചെറുകഥകളും നാലു കവിതകളും രചിക്കുകയും  ഇതോടൊപ്പം പലവിധ പത്രങ്ങളിലും ലേഖനങ്ങളുടെ പ്രസിദ്ധീകരണം തുടരുകയും ചെയ്തു.

തന്റെ രചനകളെല്ലാം ഫിലാഡെൽഫിയയിലെ ലൈബ്രറി കമ്പനിയിലേക്ക് നൽകുവാൻ അവർ ആഗ്രഹിച്ചു. എന്നാൽ അവർക്ക് ലൈബ്രറിയോട് ഒരു പ്രത്യേക ആഗ്രഹം അറിയിക്കേണ്ടതുണ്ടായിരുന്നു. ലൈബ്രറിക്ക് തന്റെ എല്ലാ എഴുത്തുകുത്തുകളും  അധീനമായിരിക്കുമെങ്കിലും അവ കേടുപറ്റാതെ ഭദ്രമായി സൂക്ഷിക്കുയും തന്റെ പ്രിയപ്പെട്ട മാതാവിന്റെ ഓർമ്മക്കായി ‘ദ മരിയ ഹാംപ്റ്റൺ ബ്രൂവ്റ്റർ ലൈബ്രറി’ എന്നു പേരിട്ടുവിളിക്കണമെന്നുമുള്ള ആഗ്രഹമായിരുന്നു അത്.  

1893 ൽ ആൻ അന്തരിക്കുകയും ലൈബ്രറി കമ്പനി, അവരുടെ ആഗ്രഹങ്ങളെ അംഗീകരിക്കുകയും ഒരു പ്രത്യേക പ്രക്രിയയിലൂടെ അവളുടെ എല്ലാ രചനകളും ഭദ്രമായി നിലനിർത്തുകയും ചെയ്തു.

മരിയയുടെയും ഫ്രാൻസിസ് ബ്രൂവ്സ്റ്ററിന്റേയും മകളായിരുന്നു ആൻ. അവർക്ക് ഒരുമിച്ച് മൂന്നു കുട്ടികളായിരുന്നു ഉണ്ടായിരുന്നത്; ബഞ്ചമിൻ‌, ആൻ, കരോൾ എന്നിവർ. അഞ്ചു വയസ്സുള്ളപ്പോൾ മൂത്ത സഹോദരൻ ബെഞ്ചമിൻ അഗ്നി പടർന്നുപിടിച്ച് മുഖത്തും കൈകളിലും കഠിനമമായ പൊള്ളലേൽക്കുകയും ചെയ്തിരുന്നു.  ഫിലാഡെൽഫിയയിലെ ആളുകൾ അദ്ദേഹത്തെ "ബേൺഡ് ഫേസ് ബ്രൂവ്സ്റ്റർ” എന്ന പേരിൽ അറിയാമായിരുന്നു. ബെഞ്ചമിൻ തന്റെ ജീവിതത്തിൽ ദുരന്തം നേരിടേണ്ടിവന്നെങ്കിലും, അദ്ദേഹം വളരെ ജീവിത വിജയം നേടിയ വ്യക്തിയായിരുന്നു. പ്രസിഡന്റ് ആർതറിന്റെ ക്യാബിനറ്റിലെ ഏറ്റവും പ്രമുഖനായ അറ്റോർണി ജനറലായിത്തീർന്നു അദ്ദേഹം. മരിയയുടേയും ഫ്രാൻസിസ് ബ്രൂവ്സ്റ്ററിന്റേയും മൂന്നാമത്തേയും ഏറ്റവും ഇളയ കുട്ടിയായിരുന്നു എഫ്. കരോൾ ബ്രൂവ്സ്റ്റർ. ക്രിമിനൽ കേസുകളിൽ പേരെടുത്ത പ്രശസ്തയായ ഒരു അഭിഭാഷകയായിരുന്നു കരോൾ. പ്രമുഖയായായ അഭിഭാഷകയെന്നതിനു പുറമേ ഒട്ടേറെ ഭരണഘടനാപരമായ അധികാരം അവർക്കുണ്ടായിരുന്നു. നിയമവും നീതിയും സംബന്ധിച്ച സുപ്രധാന കരാറുകളുട സ്രഷ്ടാവ്, പൊതുസമ്മതയായ ജഡ്ജി, കോമൺവെൽത്തിന്റെ അറ്റോർണി ജനറൽ എന്നീ നിലകളിലും അവർ പ്രവർത്തിച്ചിരുന്നു. കരോളും വളരെ ജീവിതവിജയം കൈവരിച്ച വ്യക്തിയായിരുന്നു. അവരുടെ പിതാവ് ഫ്രാൻസിസ് ഒരു കൌണ്ടിയുടെ ഡെപ്യൂട്ടി ഷെറീഫ് ആയിരുന്നു എന്നതൊടൊപ്പം ഒരു പേരെടുത്ത അഭിഭാഷകനുമായിരുന്നു. എന്നാൽ അവരുടെ മാതാവിനോട് അദ്ദേഹം വിശ്വസ്തത കാട്ടിയിരുന്നില്ല. ഇസബെല്ലാ ആൻഡേഴ്സൺ എന്ന പേരായ ഒരു വെപ്പാട്ടി അദ്ദേഹത്തിനുണ്ടായിരുന്നു.  1834 ൽ അദ്ദേഹം മരിയയെ ഉപേക്ഷിച്ചുപോയി. ഫ്രാൻസിസിനും ഇസബെല്ലക്കുമായി ഫ്രെഡറിക്, ഇനോക് ബ്രൂവ്സ്റ്റർ എന്നിങ്ങനെ രണ്ടു കുട്ടികളുമുണ്ടായിരുന്നു. ഫ്രെഡറിക്, എനോക്ക് ബ്രൂസ്റ്റർ എന്നീ പേരുകളുണ്ട്. പിതാവ് ഉപേക്ഷിച്ചുപോയതിനാൽ മാതാവിനും ആനും മുന്നോട്ടുള്ള ജീവിതത്തിന് മൂത്ത സഹോദരനായിരുന്ന ബെഞ്ചമിനെ ആശ്രയിക്കേണ്ടിവന്നു. ബെഞ്ചമിൻ ആനിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ അവളുമായി ഇടപെടുന്നതിൽനിന്നു നിയന്ത്രമേർപ്പെടുത്തുന്നതിലും ശ്രദ്ധിച്ചു. 1844 ൽ എഴുത്തുകാരിയായിരുന്ന ഷാർലോട്ട് കുഷ്മാനുമായി വളരെയുടുത്ത ആത്മബന്ധമുണ്ടായിരുന്നു അവർക്ക്.  എന്നാൽ സാമൂഹ്യ സമ്മർദ്ദം കാരണമായി ഈ സൌഹൃദം വഴിപിരിഞ്ഞു. ബ്രൂവ്സ്റ്റർ ഈ കാലം സ്‌മരണക്കുറിപ്പുകളിലൂടെ അയവിറക്കിയിരുന്നു. ഒടുവിലായി ലൈബ്രറി ഓഫ് ഫിലാഡൽഫിയക്കുള്ള ഒസ്യത്തായി അവർ കുശ്മാന്റെ ഒരു ഛായാചിത്രം ബാക്കി വച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. Larrabee, Denise M. Anne Hampton Brewster: 19th-century Author and "Social Outlaw" (1992), bibliography at p. 34-36
  2. (6 May 1892). Personal, Boston Evening Transcript
  3. Room, Adrian. Dictionary of Pseudonyms: 13,000 Assumed Names and Their Origins, p. 157 (5th ed. 2010)
  4. Boasberg, Leonard W. (11 May 1992). Closing The Book On A Mystery Archived 2016-03-04 at the Wayback Machine, The Philadelphia Inquirer