Jump to content

ആർലി മുൻസൺ ഹാരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർലി മുൻസൺ ഹാരെ
പ്രമാണം:Arley Munson Hare.jpg
Dr. Munson in her World War I uniform from ca. 1918
ജനനം
Arley Isabel Munson

(1871-11-14)നവംബർ 14, 1871
Bridgeport, Connecticut
ദേശീയതAmerican
തൊഴിൽPhysician, surgeon, author, lecturer
അറിയപ്പെടുന്നത്Medical mission work abroad
French Honour medal of Foreign Affairs for acts of courage et devotion (1917)

ഒരു അമേരിക്കൻ ഫിസിഷ്യനും, ശസ്ത്രക്രിയാ വിദഗ്ധയും , എഴുത്തുകാരിയും, പ്രഭാഷകയുമായിരുന്നു ആർലി ഇസബെൽ മുൻസൺ ഹാരെ, എംഡി (1871 - സി. 1941) . 20-ആം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ ഒരു യുവതിയെന്ന നിലയിൽ, ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ മേഡക്കിലുള്ള വെസ്ലിയൻ മെത്തഡിസ്റ്റ് മിഷനുമായി ചേർന്ന് മെഡിക്കൽ മിഷൻ പ്രവർത്തനരംഗത്ത് മുൻസൺ ഒരു പയനിയറായിരുന്നു. സുവിശേഷപരമായ ഉദ്ദേശ്യങ്ങൾക്കൊപ്പം, ഇന്ത്യൻ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസ്ഥിതിയിലും കോളറ അല്ലെങ്കിൽ ക്ഷയം പോലുള്ള പകർച്ചവ്യാധികളുടെ ചികിത്സയിലും മുൻസണിന് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു.

ഒന്നാം ലോകമഹായുദ്ധസമയത്ത് മന്സൺ ഫ്രാൻസിലും സേവനമനുഷ്ഠിച്ചിരുന്ന അവർ ലാബുകൾ, ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ എന്നിവ നിയന്ത്രിച്ചിരുന്നു .ഫ്രഞ്ച് സർക്കാർ അവർക്ക് Medaille d’Honneur des Affaires Étrangères pour actes de courage et dévouement au personnel militaire étranger നൽകി.

52 വയസ്സിൽ വിവാഹം കഴിച്ച അവർ തൻറെ എഴുപതുകളിലും നന്നായി പ്രവർത്തിച്ചിരുന്നു. 1941 ൽ അന്തരിച്ച അവരുടെ മൃതദേങം കണക്റ്റിക്കട്ടിലാണ് സംസ്കരിച്ചത്.

പശ്ചാത്തലവും വിദ്യാഭ്യാസവും

[തിരുത്തുക]

ആദ്യകാല ജീവിതവും കുടുംബവും

[തിരുത്തുക]

1871 നവംബർ 14 ന് കണക്റ്റിക്കട്ടിലെ ബ്രിഡ്ജ്പോർട്ടിൽ തോമസ് ഹാമിൽട്ടൺ മൻസൺ, മേരി ഇട്ട ഹിൽ മൻസൺ ദമ്പതികളുടെ മകളായി ആർലി ഇസബെൽ മൻസൺ ജനിച്ചു.[1]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആർലി_മുൻസൺ_ഹാരെ&oldid=3845386" എന്ന താളിൽനിന്ന് ശേഖരിച്ചത്