Jump to content

ആർ.എസ്. കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളിയായ ഭൗതികശാസ്ത്രജ്ഞരിൽ പ്രധാനിയാണ് ഡോ.ആർ.എസ്.കൃഷ്ണൻ (1911-1999‌). ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് സയൻസിൽ ഡോ.സി.വി.രാമനു ശേഷം ഭൗതിക ശാസ്ത്ര വിഭാഗം മേധാവിയായിരുന്നു ഡോ.ആർ.എസ്.കൃഷ്ണൻ. കേരള സർവ്വകലാശാല വൈസ് ചാൻസലറായും അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി

ജീവിത രേഖ[തിരുത്തുക]

1911ൽ തൃശ്ശൂർ ജില്ലയിലെ പറപ്പൂക്കരയിൽ ജനിച്ചു. തൃശ്ശിനാപ്പിള്ളി സെയ്ന്റ് ജോസഫ് കോളേജ്, മദ്രാസ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നായി ബി. എസ്സി. ഓണേഴ്സ്, എം.എ. ബിരുദങ്ങൾ നേടി. ഇന്ത്യൻ ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് സയൻസിൽ ഡോ.സി.വി.രാമനു കീഴിൽ പ്രകാശ പ്രകീർണനത്തെക്കുറിച്ചു നടത്തിയ ഗവേഷണത്തിന് ഡി. എസ്സി. ബിരുദം നേടി. കോക്ക്റോഫ്റ്റിൻറെ കീഴിൽ അണുഭൗതികത്തിൽ ഗവേഷണം നടത്തിയതിന് പി. എച്ച്. ഡി. ലഭിച്ചു. 1941 മുതൽ ഇന്ത്യൻ ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് സയൻസിൽ പ്രവർത്തിച്ചു. 1973 മുതൽ 77 വരെ കേരള സർവ്വകലാശാല വൈസ് ചാൻസലറായും പ്രവർത്തിക്കുകയുണ്ടായി. ക്രിസ്റ്റൽ ഫിസിക്സിലാണ് ഡോ.ആർ. എസ്. കൃഷ്ണൻ ശ്രദ്ധേയമായ ഗവേഷണങ്ങൾ നടത്തിയത്. കൊളോയ്ഡുകളിലെ പ്രകാശ പ്രകീർണനത്തിൻറെ റസിപ്രോസിറ്റി തിയറമായ കൃഷ്ണൻ പ്രഭാവമാണ് (കൃഷ്ണൻ ഇഫക്ട്) അദ്ദേഹത്തിൻറെ കണ്ടുപിടിത്തങ്ങളിൽ പ്രധാനം. സി.വി.രാമൻ സെന്റിനറി മെഡൽ, ഇന്ത്യൻ ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് സയൻസ് പ്ലാറ്റിനം ജൂബിലി അവാർഡ് എന്നിവ ലഭിച്ചു. 1999 ൽ അന്തരിച്ചു.

അവലംബം[തിരുത്തുക]

  • Obituary in Current Science 77 (1999) 1552
"https://ml.wikipedia.org/w/index.php?title=ആർ.എസ്._കൃഷ്ണൻ&oldid=4092462" എന്ന താളിൽനിന്ന് ശേഖരിച്ചത്