ആർ.എസ്. വിമൽ
ആർ.എസ്. വിമൽ | |
---|---|
ജനനം | ആർ.എസ്. വിമൽ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 2015 - ഇതുവരെ |
അറിയപ്പെടുന്നത് | എന്ന് നിന്റെ മൊയ്തീൻ |
അറിയപ്പെടുന്ന കൃതി | എന്ന് നിന്റെ മൊയ്തീൻ |
മലയാള ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ചലച്ചിത്ര സംവിധായകനാണ് ആർ.എസ്. വിമൽ. 2015 - ൽ പൃഥ്വിരാജ് സുകുമാരൻ, പാർവ്വതി. ടി.കെ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ എന്നു നിന്റെ മൊയ്തീൻ ആണ് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. ഈ ചലച്ചിത്രത്തിലെ പ്രവർത്തനത്തിന് മികച്ച മലയാള സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.
ചലച്ചിത്ര ജീവിതം
[തിരുത്തുക]ആദ്യ കാലത്ത് മലയാളത്തിലെ വിവിധ ടെലിവിഷൻ ചാനലുകൾക്കു വേണ്ടി വിമൽ, ഡോക്യുമെന്ററി ചലച്ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. ആദ്യമായി മുഴുനീള ചലച്ചിത്രം സംവിധാനം ചെയ്യുന്നതിനു മുൻപ് ഇതേ കഥ പ്രമേയമാക്കി ജലം കൊണ്ടു മുറിവേറ്റവൾ എന്ന പേരിൽ ഒരു ഡോക്യുമെന്ററിയും വിമർ തയ്യാറാക്കിയിരുന്നു.[1][2] 2015 - ൽ എന്നു നിന്റെ മൊയ്തീൻ എന്ന ചലച്ചിത്രത്തിലൂടെ ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചു. 1960 - കളിൽ കോഴിക്കോട്ടിലെ മുക്കം ഭാഗത്തെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ചലച്ചിത്രം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പൃഥ്വിരാജ് സുകുമാരൻ, പാർവ്വതി ടി.കെ, ടൊവിനോ തോമസ് എന്നിവരാണ് ഈ ചലച്ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[3] 2016 ജനുവരിയിൽ ദുബായിലെ ബുർജ് അൽ അറബിൽ വച്ചു നടന്ന ചടങ്ങിൽ വിമലിന്റെ രണ്ടാമത്തെ ചലച്ചിത്രം പ്രഖ്യാപിക്കുകയുണ്ടായി. ഉയർന്ന ബഡ്ജറ്റിൽ നിർമ്മിക്കുന്ന മഹാവീർ കർണ എന്നു പേരിട്ട ഈ ചിത്രം പ്രഖ്യാപിക്കുന്ന സമയത്ത് പൃഥ്വിരാജിനെ നായകനാക്കിക്കൊണ്ടുള്ള ഒരു മലയാള ചലച്ചിത്രമായാണ് ഉദ്ദേശിച്ചിരുന്നത്.[4][5] പ്രഖ്യാപനത്തെത്തുടർന്ന് 300 കോടി രൂപ മുടക്കിയാണ് ചിത്രം നിർമ്മിക്കുന്നതെന്നും ആർ.എസ്. വിമൽ പറഞ്ഞിരുന്നു.[6] എന്നാൽ പിന്നീട് ചില കാരണങ്ങളാൽ പൃഥ്വിരാജ്, ചിത്രത്തിൽ അഭിനയിക്കുന്നില്ലെന്ന് അറിയിക്കുകയും തുടർന്ന് തമിഴ് ചലച്ചിത്ര അഭിനേതാവായ വിക്രമുമായി കരാറൊപ്പിടുകയും ചെയ്തു. നിലവിൽ തമിഴ് - ഹിന്ദി ദ്വിഭാഷാ ചിത്രമായാണ് ഈ ചിത്രം ഉദ്ദേശിച്ചിരിക്കുന്നത്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]- എന്ന് നിന്റെ മൊയ്തീൻ (2015)
- മഹാവീർ കർണ (പുറത്തിറങ്ങാനിരിക്കുന്നു)
പുരസ്കാരങ്ങൾ
[തിരുത്തുക]വർഷം | ചലച്ചിത്രം | പുരസ്കാരം | വിഭാഗം | ഫലം |
---|---|---|---|---|
2015 | എന്ന് നിന്റെ മൊയ്തീൻ | ഏഷ്യാനെറ്റ് ഫിലിം അവാർഡ് | മികച്ച സംവിധായകൻ | നാമനിർദ്ദേശം |
മികച്ച തിരക്കഥ | വിജയിച്ചു | |||
ഫിലിംഫെയർ പുരസ്കാരം സൗത്ത് | മികച്ച മലയാള സംവിധായകൻ | വിജയിച്ചു | ||
IIFA പുരസ്കാരം | മികച്ച സംവിധായകൻ | നാമനിർദ്ദേശം | ||
ഏഷ്യാവിഷൻ പുരസ്കാരം | മികച്ച സംവിധായകൻ | വിജയിച്ചു | ||
മികച്ച തിരക്കഥ | വിജയിച്ചു | |||
വനിത ഫിലിം അവാർഡ് | മികച്ച സംവിധായകൻ | വിജയിച്ചു | ||
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2015 | മികച്ച ജനപ്രിയ ചിത്രം | വിജയിച്ചു |
അവലംബം
[തിരുത്തുക]- ↑ "Prithviraj – R S Vimal multilingual film 'Mahavir Karna' to cost 300 Crore". Cinema Bulletin. 21 September 2016. Archived from the original on 2019-12-21. Retrieved 21 September 2016.
- ↑ https://www.youtube.com/watch?v=aukvdwbYS10
- ↑ "Ennu Ninte Moideen unfolds in the first person account of Kanchanamala". The Times of India (17 July 2014). Retrieved on 27 September 2015.
- ↑ Saseendran, Sajila (17 January 2016). "Karnan: Biggest, most expensive Malayalam film". Khaleej Times. Retrieved 7 January 2018.
- ↑ "After Ennu Ninte Moideen, Prithviraj-RS Vimal join hands for Karnan; movie to be launched in Dubai". M.ibtimes.co.in. Retrieved 2016-01-16.
- ↑ K. S., Aravind (21 September 2016). "Karnan to cost Rs 300 crore". Deccan Chronicle. Retrieved 7 January 2018.