ആർ.സി.എസ്.എം. ഗവൺമെന്റ് കോളജ് ആന്റ് സി.പി.ആർ ഹോസ്പിറ്റൽ, കോലാപ്പൂർ
പ്രമാണം:R.C.S.M. Govt Medical College and CPR Hospital, Kolhapur logo.jpg | |
ആദർശസൂക്തം |
|
---|---|
തരം | Education and research institution |
സ്ഥാപിതം | 2000 |
സാമ്പത്തിക സഹായം | Government Funded |
അദ്ധ്യാപകർ | 378 |
ബിരുദവിദ്യാർത്ഥികൾ | 150 per year |
സ്ഥലം | കോലാപ്പൂർ, Maharashtra, ഇന്ത്യ |
അഫിലിയേഷനുകൾ | മഹാരാഷ്ട്രാ യൂണിവേഴ്സിറ്റി ഓപ് ഹെൽത്ത് സയൻസസ്, നാസിക് |
വെബ്‌സൈറ്റ് | rcsmgmc |
രാജർഷീ ഛത്രപതി ഷാഹു മഹാരാജ് ഗവൺമെന്റ് മെഡിക്കൽ കോളേജു് ആന്റ് സി.പി.ആർ. ഹോസ്പിറ്റൽ, കോലാപ്പൂർ ഇന്ത്യയിലെ ഒരു മെഡിക്കൽ കോളേജും അനുബന്ധ ആശുപത്രിയുമാണ്. 2000 ൽ സ്ഥാപിതമായ ഇത് മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, (MUHS) നാസിക്കുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.[1] ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിനായി ന്യൂഡൽഹിയിലെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (MCI) കോളേജിനെ അംഗീകരിച്ചു.[2]
സ്ഥാനം
[തിരുത്തുക]മെഡിക്കൽ കോളജും ആശുപത്രിയും മഹാരാഷ്ട്രയിലെ കാർവിറിലെ കോലാപ്പൂർ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. തിരക്കേറിയ നഗരകേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ മെഡിക്കൽ കോളജ്, കോലാപ്പൂർ ജില്ലയിലേക്കും അയൽ ജില്ലകളായ രത്‌നഗിരി, സിന്ധുദുർഗ്, സതാര, സാംഗ്ലി എന്നിവിടങ്ങളിലേക്കും ഇതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നു.
ചരിത്രം
[തിരുത്തുക]സി.പി.ആർ ഹോസ്പിറ്റൽ
[തിരുത്തുക]1875 ൽ വെയിൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശനത്തിന്റെ സ്മരണയ്ക്കായി നിർമ്മിക്കപ്പെട്ട ഈ ആശുപത്രി, കിംഗ് ആൽബർട്ട് എഡ്വേർഡ് ഹോസ്പിറ്റൽ എന്നാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. 1881 മാർച്ച് 9 ന് അക്കാലത്തെ ബോംബെ ഗവർണറായിരുന്ന സർ ജെയിംസ് ഫെർഗൂസൻ സ്ഥാപനത്തിന് ശിലാസ്ഥാപനം നടത്തി. പ്രാദേശിക ഭരണാധികാരി ഛത്രപതി ഷാഹുവിന്റെ അനുഗ്രഹാശിസുകളോടെയായിരുന്നു ഇത് സാധ്യമായത്. ഈ പദ്ധതി 1881 ൽ പൂർത്തീകരിക്കപ്പെട്ടു. ഷാഹു ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയതിനുശേഷം ഇവിടെ എല്ലാവർക്കും സൌജന്യ ചികിത്സ വാഗ്ദാനം ചെയ്യപ്പെടുകയും ശേഷമുള്ള കാലത്ത് ആശുപത്രിയിൽ നിരവധി മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തു. കോലാപ്പൂരിലെ രാജകുടുംബത്തിന്റെ മരുമകളായ ഛത്രപതി പ്രമീളാതായ് രാജെയുടെ സ്മരണയ്ക്കായി 1946 ൽ ആശുപത്രി ഛത്രപതി പ്രമീളാതായ് രാജേ ഹോസ്പിറ്റൽ (സി.പി.ആർ.) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2000 ൽ ആശുപത്രി പുതുതായി സ്ഥാപിതമായ രാജർഷി ഛത്രപതി ഷാഹു മഹാരാജ് ഗവൺമന്റ് മെഡിക്കൽ കോളേജുമായി ഔദ്യോഗികമായി അഫിലിയേറ്റ് ചെയ്യപ്പെട്ടു.