Jump to content

ആർ എം ലോധ കമ്മിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐ.പി.എൽ ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്തുന്നതിനായി നിലവിൽ വന്ന ജസ്റ്റിസ് മുകൽ മുഗ്ദൽ കമ്മിറ്റിയുടെ റിപ്പോർട്ടിൻമേൽ നടപടിയെടുക്കുവാൻ സുപ്രീം കോടതി ചുമതലപ്പെടുത്തിയ മൂന്നംഗ കമ്മിറ്റിയാണ് ആർ എം ലോധ കമ്മിറ്റി. മുൻ ജസ്റ്റിസുമാരായ രാജേന്ദ്ര മൽ ലോധ അശോക് ഭാൻ, ആർ രവീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ. ലോധകമ്മിറ്റി ശുദ്ധീകരിക്കാനുള്ള നിർദ്ദേശങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ഐ .പി .എൽ ഒത്തുകളിയിൽപ്പെട്ട ചെന്നൈ സൂപ്പർ കിങ്ങ്സ്, രാജസ്ഥാൻ റോയൽസ് ടീമുക്കൾക്ക് രണ്ടു വർഷം വിലക്ക് ലഭിച്ചതും ലോധ കമ്മറ്റി തീരുമിനത്തിന്റെ ഫലമാണ്. ഐ പി എൽ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ സുന്ദർരാമന് സ്ഥാനനഷ്ടം ഉണ്ടായത് ലോധ കമീറ്റിയുടെ നടപടി മൂലമാണ്.

"https://ml.wikipedia.org/w/index.php?title=ആർ_എം_ലോധ_കമ്മിറ്റി&oldid=2852140" എന്ന താളിൽനിന്ന് ശേഖരിച്ചത്