Jump to content

ആൽഫ്രഡ് ഡീക്കിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൽഫ്രഡ് ഡീക്കിൻ
2nd Prime Minister of Australia
Elections: 1903, 1906, 1910
ഓഫീസിൽ
24 September 1903 – 27 April 1904
Governors-GeneralLord Tennyson
Lord Northcote
MonarchEdward VII
മുൻഗാമിEdmund Barton
പിൻഗാമിChris Watson
ഓഫീസിൽ
5 July 1905 – 13 November 1908
MonarchEdward VII
Governors-GeneralLord Northcote
The Earl of Dudley
മുൻഗാമിGeorge Reid
പിൻഗാമിAndrew Fisher
ഓഫീസിൽ
2 June 1909 – 29 April 1910
MonarchEdward VII
Governor-GeneralThe Earl of Dudley
മുൻഗാമിAndrew Fisher
പിൻഗാമിAndrew Fisher
മണ്ഡലംBallarat (Victoria)
വ്യക്തിഗത വിവരങ്ങൾ
ജനനംupright
(1856-08-03)3 ഓഗസ്റ്റ് 1856
Melbourne, Victoria, Australia
മരണം7 ഒക്ടോബർ 1919(1919-10-07) (പ്രായം 63)
Melbourne, Victoria, Australia
അന്ത്യവിശ്രമംupright
രാഷ്ട്രീയ കക്ഷിProtectionist/Fusion
പങ്കാളിPattie Browne
കുട്ടികൾ3
മാതാപിതാക്കൾ
  • upright
അൽമ മേറ്റർUniversity of Melbourne

ആസ്ട്രേലിയയിലെ പ്രമുഖനായ രാഷ്ട്രീയ പ്രവർത്തകനായിരുന്നു ആൽഫ്രഡ് ഡീക്കിൻ(3 ആഗസ്റ്റ് 1856 – 7 ഒക്ടോബർ 1919). ആസ്റ്റ്രേലിയയ്ക്ക് ഒരു ഏകീകൃത ഭരണം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. 1903 മുതൽ 10 വരെ ആസ്റ്റ്രേലിയയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.

ജീവിതരേഖ

[തിരുത്തുക]

വിക്റ്റോറിയയിലെ ഫിറ്റ്സ്റോയിൽ (Fitzroy) 1856 ആഗ. 3-നായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. നിയമവിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1877-ൽ അഭിഭാഷകനായി. സ്ക്കൂൾ അധ്യാപകനായും പത്രപ്രവർത്തകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാഹിത്യത്തിലും തത്ത്വശാസ്ത്രത്തിലും ഇദ്ദേഹം മികച്ച പാണ്ഡിത്യം നേടിയിരുന്നു. 1880-കളിലാണ് ആൽഫ്രഡ് ഡീക്കിൻ രാഷ്ട്രീയരംഗത്തു പ്രവർത്തനമാരംഭിച്ചത്. ഇദ്ദേഹം ഒരു ലിബറൽ പക്ഷക്കാരനായിരുന്നു. വിക്റ്റോറിയ പ്രവിശ്യയിലെ നിയമസഭയിൽ 1880-ൽ അംഗമായി. തുടർന്ന് നിരവധി പ്രധാന പദവികൾ വഹിക്കുവാൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചു. വിക്റ്റോറിയയിൽ ജലസേചന മന്ത്രിയായിരിക്കെ ഈ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുകയുണ്ടായി. ജലസേചനം സംബന്ധിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ആസ്റ്റ്രേലിയൻ ഫെഡറേഷൻ സ്ഥാപിതമാകുന്നതിനുവേണ്ടി ഇദ്ദേഹം 1890 കളിൽ സജീവമായി പ്രവർത്തിച്ചു. ഇതുമായി ബന്ധപ്പെട്ട പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യം പ്രകടിപ്പിക്കുകയും ചെയ്തു. ആസ്റ്റ്രേലിയൻ ഫെഡറൽ കോമൺവെൽത്തിനെ സംബന്ധിച്ച നിയമം ബ്രിട്ടിഷ് പാർലമെന്റിനെക്കൊണ്ട് അംഗീകരിപ്പിക്കുവാൻ 1900-ൽ ലണ്ടനിലേക്കു പോയ ആറംഗ പ്രതിനിധി സംഘത്തിൽ ആൽഫ്രഡ് ഡീക്കിനും അംഗമായിരുന്നു. കോമ ൺവെൽത്ത് സ്ഥാപിതമായതോടെ അതിന്റെ ആദ്യത്തെ അറ്റോർണി ജനറലായി 1901 മുതൽ 03 വരെ സേവനമനുഷ്ഠിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. സർ എഡ്മണ്ട് ബാർട്ടൻ വിരമിച്ചശേഷം ഇദ്ദേഹം 1903-ൽ ആസ്റ്റ്രേലിയയിലെ രണ്ടാമത്തെ പ്രധാനമന്ത്രിയായി നിയുക്തനായി. ലിബറൽ പാർട്ടി നേതാവായിരുന്ന ഇദ്ദേഹം മൂന്നു തവണ (1903-04, 1905-08, 1909-10) പ്രധാനമന്ത്രി പദത്തിൽ അവരോധിതനായിട്ടുണ്ട്. പ്രധാനമന്ത്രിയായിരിക്കെ സാമൂഹിക നിയമ നിർമ്മാണത്തിനുവേണ്ടിയും ആസ്റ്റ്രേലിയൻ നാവികസേന രൂപവത്കരിക്കുന്നതിനുവേണ്ടിയുമുള്ള ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ് വളരെയധികം ശ്രദ്ധേയമായിത്തീർന്നത്. 1910-ൽ അധികാരമൊഴിഞ്ഞ ശേഷവും രാഷ്ട്രീയരംഗത്തു പ്രവർത്തിച്ചിരുന്നെങ്കിലും അനാരോഗ്യം മൂലം 1913-ൽ ഈ രംഗത്തുനിന്നു വിരമിക്കേണ്ടിവന്നു. ഇറിഗേഷൻ ഇൻ വെസ്റ്റേൺ അമേരിക്ക (1855), ഇറിഗേഷൻ ഇൻ ഇന്ത്യ (1892), ഇറിഗേഷൻ ഇൻ ആസ്റ്റ്രേലിയ (1893), ടെമ്പിൾ ആൻഡ് ടോംബ് ഇൻ ഇന്ത്യ (1894) തുടങ്ങിയ ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1919 ഒ. 7-ന് ഇദ്ദേഹം മെൽബണിൽ നിര്യാതനായി.

കൃതികൾ

[തിരുത്തുക]
  • ദ ഫെഡറൽ സ്റ്റോറി

അവലംബം

[തിരുത്തുക]

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]













കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആൽഫ്രഡ് ഡീക്കിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആൽഫ്രഡ്_ഡീക്കിൻ&oldid=3831351" എന്ന താളിൽനിന്ന് ശേഖരിച്ചത്