ഇംതിയാസ് ധർക്കർ

ഇന്തോ-ആംഗ്ലിയൻ കവയിത്രിയായ ഇംതിയാസ് ധർക്കർ 1954-ൽ ലാഹോറിൽ ജനിച്ചു. ബ്രിട്ടനിൽ വളർന്ന ഇവർ പിന്നീട് മുംബൈയിൽ താമസമാക്കി. ദൃശ്യ-ശ്രാവ്യ കൃതികൾ (audio-visuals) രചിക്കുന്നതിലും സംവിധാനം ചെയ്യുന്നതിലും ഇവർ പ്രതിഭ തെളിയിച്ചു. 1975-85 കാലഘട്ടത്തിൽ ഡെബെനേർ എന്ന പ്രസിദ്ധീകരണത്തിന്റെ കവിതാവിഭാഗം എഡിറ്റർ എന്ന നിലയിൽ പ്രവർത്തിക്കുകയുണ്ടായി. ഇതിൽ പ്രസിദ്ധീകരിച്ച പല കവിതകൾക്കും ചിത്രം നൽകിയത് ഇംതിയാസ് ധർക്കർതന്നെ ആയിരുന്നു. പ്രസിദ്ധ ഇന്തോ-ആംഗ്ലിയൻ കവിയായ നിസിം എസെക്കീലിന്റെ ചിത്രം 1978-ൽ പ്രസിദ്ധീകരിച്ചത് ഇവർക്ക് കൂടുതൽ പ്രശസ്തി നേടിക്കൊടുത്തു.
പ്രധാന പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]പർദ (1989), പോസ്റ്റ്കാർഡ്സ് ഫ്രം ഗോഡ് (1994) എന്നിവയാണ് ധർക്കറിന്റെ പ്രധാന കവിതാസമാഹാരങ്ങൾ. ഇസ്ലാമിക സമൂഹത്തിൽ വളർന്നുവരുന്ന ഒരു സ്ത്രീയുടെ വിവിധങ്ങളായ അനുഭവവിശേഷങ്ങൾ പർദയിലെ കവിതകളിൽ ആവിഷ്കരിച്ചിരിക്കുന്നു. പർദാ സമ്പ്രദായത്തിന്റെ ആക്ഷേപഹാസ്യാത്മകമായ ചിത്രീകരണം പർദ II എന്ന കവിതയിൽ കാണാം[അവലംബം ആവശ്യമാണ്]. എ വുമൺസ് പ്ലെയ്സ് എന്ന കവിതയിലാകട്ടെ, ഒരു സ്ത്രീ അലർച്ചയും ഒപ്പം പുഞ്ചിരിയും അമർത്തിവയ്ക്കണമെന്ന മാമൂൽപാഠം കവയിത്രിയുടെ രൂക്ഷമായ പരിഹാസത്തിനു ശരവ്യമാകുന്നു[അവലംബം ആവശ്യമാണ്]. ദ് ചൈൽഡ് സിങ്സ്, നോ-മാൻസ് ലാൻഡ് എന്നിവയാണ് ഈ കവിതാ സമാഹാരത്തിലെ മറ്റു പ്രധാന കവിതകൾ.
ചിത്രപ്രദർശനങ്ങൾ
[തിരുത്തുക]ഇന്ത്യയിലും വിദേശത്തും ധാരാളം ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുള്ള ഇംതിയാസ് ധർക്കറിന്റെ പോസ്റ്റ്കാർഡ്സ് ഫ്രം ഗോഡ് എന്ന കവിതാസമാഹാരത്തിൽ കവിതകൾക്കൊപ്പം ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. കവിതയും ചിത്രകലയും തമ്മിലുള്ള പരസ്പരപൂരകത്വത്തിന്റെ ഉത്തമ നിദർശനമാണ് ലിവിങ് സ്പെയ്സ് എന്ന കവിത. പർദയിലെ കവിതകളിൽ കവയിത്രിയുടെ വൈയക്തികാനുഭൂതികൾക്കാണ് മുൻതൂക്കമെങ്കിൽ ഈ സമാഹാരത്തിൽ സാമൂഹികാംശം കേന്ദ്രബിന്ദുവായി മാറുന്നു[അവലംബം ആവശ്യമാണ്].
പുസ്തകങ്ങൾ
[തിരുത്തുക]- പർദ. (ഓക്സ്ഫൊർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 1989)
- പോസ്റ്റ്കാർഡ് ഫ്രം ഗോഡ് (1997)
- ഐ സ്പീക് ഫോർ ദി ഡെവിൾ. (പെൻഗ്വിൻ ബുക്സ് ഇന്ത്യ, 2003)
- ദി ടെറോറിസ്റ്റ് അറ്റ് മൈ ടേബിൾ (പെൻഗ്വിൻ ബുക്സ് ഇന്ത്യ, 2007)
- ലീവിങ് ഫിഗെർപ്രിൻഡ്സ് (2009).
പുറംകണ്ണികൾ
[തിരുത്തുക]- http://www.helpmewithenglish.co.uk/page_1545584.html Archived 2011-12-06 at the Wayback Machine
- http://www.english-teaching.co.uk/freeenglishteachingresources/blessing.pdf Archived 2011-05-16 at the Wayback Machine
- http://www.helium.com/items/231689-poetry-analysis-blessing-by-imtiaz-dharker Archived 2011-12-21 at the Wayback Machine
- http://india.poetryinternationalweb.org/piw_cms/cms/cms_module/index.php?obj_id=2720 Archived 2010-05-28 at the Wayback Machine
- http://www.imtiazdharker.com/poems
- http://www.festivaldepoesiademedellin.org/pub.php/en/Diario/05_01_10.html Archived 2013-05-25 at the Wayback Machine
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ധർക്കർ, ഇംതിയാസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |