ഇക്കോന്യ
ദൃശ്യരൂപം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഒരു ബൈബിൾ കാല പട്ടണമാണ് ഇക്കോന്യ.നല്ല നീരോട്ടമുള്ള , ഫലഭൂയിഷ്ഠമായ ഒരു പീഠഭൂമിയിലാണ് ഇക്കോന്യയുടെ സ്ഥാനം.സിറിയയെ റോം,ഗ്രീസ്,റോമാ പ്രവിശ്യയായ ഏഷ്യ എന്നിവിടങ്ങളിലുമായി ബന്ധിപ്പിച്ചിരുന്ന പ്രമുഖ വാണിജ്യപാതകളുടെ സംഗമ സ്ഥാനമായിരുന്നു ഈ പട്ടണം. ഫ്രുഗ്യരുടെ ഉർവരതാ ദേവതയായ സിബെലെയെ ആണ് ഇക്കോന്യർ ആരാധിച്ചിരുന്നത്. ഗ്രീസ് സാമ്രാജ്യ ശക്തിയായിരുന്ന കാലത്ത് ഗ്രീസുകാരിൽ നിന്നു കടമെടുത്ത പല ആരാധനാ രീതിയും ആ മതം കൈക്കൊണ്ടു. ബൈബിളിൽ ഇക്കോന്യയിൽ താമസിക്കുന്നവരുടെ ചരിത്രം പറയുന്നുണ്ട്.പ്രവൃ:14:1ൽ ഈ പരാമർശം കാണാനാകും. ഗലാത്യയിലെ ലുക്കവോന്യാ, ഫ്രൂഗ്യ എന്നീ ദേശങ്ങളുടെ ഇടയിലാണ് ഈ പട്ടണം സ്ഥിതി ചെയ്തത്.1910ൽ പുരാവസ്തു ഗവേഷക സംഘം കണ്ടെടുത്ത ആലേഖനങ്ങൾ ഈ പട്ടണ വാസികൾ ലുക്കവോന്യ ഭാഷ സംസാരിക്കുന്ന ലുക്കവോന്യ പട്ടണവാസികളുടെ ഭാഗമല്ലായിരുന്നു എന്ന് കാണിക്കുന്നു.