ഇക്ത്യോവെനേറ്റർ
ഇക്ത്യോവെനേറ്റർ Temporal range: Early Cretaceous
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Family: | |
Type species | |
†Ichthyovenator laosensis Allain et al., 2012
|
തുടക്ക ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ഇക്ത്യോവെനേറ്റർ . മാംസഭോജി ആയ ഇവയുടെ മുഖ്യ ആഹാരം മൽസ്യങ്ങൾ ആയിരുന്നു. പേര് സൂചിപ്പിക്കുന്നതും മൽസ്യാഹാരി ആണ് എന്നാണ്. ഫോസിൽ കിട്ടിയിട്ടുള്ളത് ലാവോസിൽ നിന്നും ആണ്.[1]
ശരീര ഘടന
[തിരുത്തുക]ഏകദേശം 7.5-9 മീറ്റർ വരെ ആണ് നീളം കണക്കാക്കിയിട്ടുള്ളത് . ഈ കൂട്ടത്തിലെ മറ്റു ദിനോസറുകളെ അപേക്ഷിച്ചു ഇവയുടെ മുതുകിൽ രണ്ടു സെയിൽ ഉണ്ടായിരുന്നു (വാലിന്റെ തുടക്കം വരെ ഒന്ന് , വാലിന്റെ മുകളിൽ വേറെ ഒന്ന്).
ഫോസിൽ
[തിരുത്തുക]2010 ൽ ആണ് ഇവയുടെ ഫോസിൽ കണ്ടു കിട്ടുന്നത് , 2012 വർഗ്ഗീകരണവും നടന്നു . ഒരു ഉപവർഗ്ഗത്തെ മാത്രമേ വർഗ്ഗീകരിച്ചിട്ടുള്ളു Ichthyovenator laosensis . ഹോളോ ടൈപ്പ് (MDS BK10-01 — 15 ) തല ഒഴിക്കെ ഉള്ള ഒരു ഭാഗിക അസ്ഥികൂടം ആണ്.[2]
കുടുംബം
[തിരുത്തുക]ഇവ തെറോപോഡ് ദിനോസർ വിഭാഗത്തിൽപ്പെടുന്നു. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മാംസഭോജിയായ സ്പൈനോസോറസിന്റെ കുടുംബത്തിൽ ആണ് ഇവ.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-28. Retrieved 2016-10-14.
- ↑ Allain, R.; Xaisanavong, T.; Richir, P.; Khentavong, B. (2012). "The first definitive Asian spinosaurid (Dinosauria: Theropoda) from the early cretaceous of Laos". Naturwissenschaften. 99 (5): 369–377. Bibcode:2012NW.....99..369A. doi:10.1007/s00114-012-0911-7. PMID 22528021.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Ichthyovenator article including vertebrae reconstruction for the sail/hump notch Archived 2016-12-28 at the Wayback Machine., www.prehistoric-wildlife.com