ഇഖ്ബാൽ മാസിഹ്
ഇഖ്ബാൽ മാസിഹ് اقبال مسیح | |
---|---|
ജനനം | 1983 |
മരണം | 16 ഏപ്രിൽ 1995 |
ദേശീയത | പാകിസ്താൻ |
തൊഴിൽ | ശൈശവതൊഴിലാളി |
അറിയപ്പെടുന്നത് | കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനം |
രാഷ്ട്രീയപ്പാർട്ടി | ഇല്ല |
അവാർഡുകൾ | റീബോക് ഹ്യൂമൻ റൈറ്റ്സ് യൂത്ത് ഇൻ ആക്ഷൻ അവാർഡ് |
ബാലവേലയുടെ ഇരയായിരുന്നപ്പോൾ അതിനെതിരായി ശബ്ദമുയർത്തുകയും അതിൽ നിന്നും സ്വയം രക്ഷപെടുകയും അനവധി കുട്ടികളെ രക്ഷപെടുത്തുകയും ചെയ്ത് കുട്ടിക്കാലത്ത് തന്നെ മനുഷ്യാവകാശ പ്രവർത്തകനായി മാറിയ വ്യക്തിയാണ് പാകിസ്താൻകാരനായ ഇഖ്ബാൽ മാസിഹ് എന്ന ബാലൻ.
ബാല്യം
[തിരുത്തുക]ലാഹോറിൽനിന്ന് 17 കി.മീ അകലെ മുരീഡ്കെ എന്ന ഗ്രാമത്തിൽ ആണ് ഇഖ്ബാൽ മാസിഹ് ജനിച്ചത്. മാതാപിതാക്കൾക്ക് ഇഖ്ബാലിനെ പഠിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നില്ല. അവർ അവരെ അടുത്തുള്ള കാർപ്പറ്റ് ഫാക്ടറിയിൽ ജോലിക്കായി ചേർത്തു. തന്റെ അമ്മയുടെ ചികിത്സാർത്ഥം ഫാക്ടറിയിൽ നിന്നും വാങ്ങിയ തുക തിരിച്ചടക്കുന്നതിനു വേണ്ടി ഒരു അടിമയെപ്പോലെ ആ കുട്ടിക്കു പണിയെടുക്കേണ്ടി വന്നു. രാവിലെ ആറുമണിമുതൽ, വൈകീട്ട് ആറു മണി വരെയായിരുന്നു ജോലി സമയം. എന്നിട്ടും കടം തീർക്കാൻ ഇഖ്ബാലിനു കഴിഞ്ഞിരുന്നില്ല.
ഇഖ്ബാലിനെ പോലുള്ള ആയിരക്കണക്കിനു കുട്ടിത്തൊഴിലാളികൾ അടിമകളായാണ് ആ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നത്.12 മണിക്കൂർ ജോലിയും കഴിഞ്ഞ് ബാക്കിയുള്ള സമയം കൈകാലുകളിൽ ചങ്ങലയിട്ട് കുട്ടികളെ ബന്ധിച്ചിരുന്നു.പ്രാഥമികകാര്യങ്ങൾ നിർവ്വഹിക്കാൻ പോലും സൌകര്യമില്ലാത്ത ഫാക്ടറികളിൽ നരകതുല്യമായ ജീവിതമാണ് ഇഖ്ബാൽ മാസിഹും കൂട്ടരും നയിച്ചത്.
രക്ഷപ്പെടൽ
[തിരുത്തുക]10-ആം വയസ്സിൽ ഇക്ബാൽ അവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും പിടികൂടപ്പെട്ടു. പിടികൂടിയ കൈക്കൂലിക്കാരായ പോലീസുകാർ അതേ ഫാക്ടറിയിൽ തന്നെയാണ് അവനെ തിരികെ ഏൽപ്പിച്ചത്. വീണ്ടും അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമം നടത്തി. ആ ശ്രമത്തിൽ ഇഖ്ബാൽ വിജയിച്ച് പുറത്ത് വന്ന ഇഖ്ബാൽ ബോണ്ടഡ് ലേബർ ലിബറേഷൻ ഫ്രണ്ട്(BLLF) സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള പ്രഭാഷണം കേൾക്കാനിടയാവുകയും അവിടെ ഫാക്ടറിയിൽ താനനുഭവിച്ച കൊടും ക്രൂരതകൾ ലോകത്തോട് വിളിച്ചുപറഞ്ഞു.[1] ഇത് പത്രങ്ങളിൽ വലിയവാർത്തയായി. ഇത് പാകിസ്താനിൽ വലിയ ചലനങ്ങളുണ്ടാക്കി. സമാനരീതിയിൽ പിഡിപ്പിക്കപ്പേടുന്ന 300 ഓളം കുട്ടികളെ ഇഖ്ബാലിന്റെ സഹായത്തോടെ സർക്കാർ പിന്നീട് രക്ഷപ്പെടുത്തുകയുണ്ടായി. നല്ലൊരു പ്രസംഗകനായ ഇഖ്ബാൽ ബാലവേക്കെതിരെ ശക്തമായ പ്രഭാഷണങ്ങൾ നടത്തുകയുണ്ടായി. റീബോക് ഹ്യൂമൻ റൈറ്റ്സ് യൂത്ത് ഇൻ ആക്ഷൻ അവാർഡ് (Reebok Human Rights Youth in Action Award) 1994-ൽ ഇഖ്ബാലിന് ലഭിക്കുകയുണ്ടായി.
മരണം
[തിരുത്തുക]1995 ഏപ്രിൽ 16ന് 12-ആം വയസ്സിൽ കാർപ്പെറ്റ് മുതലാളിമാരുടെ ഗുണ്ടകളുടെ വെടിയുണ്ടകളേറ്റ ഇഖ്ബാൽ മാസിഹ് കൊല്ലപ്പെട്ടു.[2] കുടുംബത്തോടൊപ്പം ഈസ്റ്റർ ആഘോഷിക്കുകയായിരുന്നു സമയത്ത് മാസിഹിനുനേരെ അജ്ഞാതരായ കൊലപാതകികളായിരുന്നു വെടിയുതിർത്തത്.
പ്രചോദനം
[തിരുത്തുക]ഇഖ്ബാലിന് ബാലവേലക്കെതിരെ പോരാടുന്ന ഒരു വക്കീൽ ആവണമെന്നായിരുന്നു ആഗ്രഹം. ഫ്രീ ദി ചൈൽഡ്, ഇഖ്ബാൽ മാസിഹ് ഷഹീദ് ചിൽഡ്രൻ ഫൌണ്ടേഷൻ തുടങ്ങി വിവിധ ബാലാവകാശ സംഘടനകൾ രൂപംകൊള്ളാൻ പ്രേരണയായത് ഇഖ്ബാൽ മാസിഹിന്റെ ജീവിതം കണ്ടാണ്.[3] 2009 ജനുവരിയിൽ ബാലവേല വിരുദ്ധ അവാർഡ് അമേരിക്കൻ സർക്കാർ ഏർപ്പെടുത്തി.[4] ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇഖ്ബാൽ മാസിഹിന്റെ പേരിൽ സ്കൂളുകൾ സ്ഥാപിക്കപ്പെടുകയുണ്ടായി. ഇഖ്ബാൽ മാസിഹിന്റെ ജീവിതം അടിസ്ഥാനമാക്കി ഫ്രാൻസിസ്കോ.ഡി.അമാനോ ഇഖ്ബാൽ എന്ന ഒരു ലോക പ്രശസ്ത നോവലും എഴുതുകയുണ്ടായി.[5]
അവലംബം
[തിരുത്തുക]- ↑ "ഇക്ബാൽ മാസിഹ്". വേൾഡ്ചിൽഡ്രൻപ്രൈസ്. Retrieved 2013 സെപ്തംബർ 04.
{{cite web}}
: Check date values in:|accessdate=
(help) - ↑ "സ്റ്റുഡന്റ് ആക്ടിവിറ്റി-ഇൻഡിവിജ്വൽസ് മേക്സ് ഡിഫറൻസ്". ഏഷ്യ എഡ്യുക്കേഷൻ ഫൗണ്ടേഷൻ. Retrieved 2013 സെപ്തംബർ 04.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ഇഖ്ബാൽ മാസിഹ് ഷഹീദ് ചിൽഡ്രൻ ഫൌണ്ടേഷൻ". ഇഖ്ബാൽ മാസിഹ് ഷഹീദ് ചിൽഡ്രൻ ഫൌണ്ടേഷൻ. Archived from the original on 2016-03-04. Retrieved 2013-09-04.
- ↑ "2013 ഇഖ്ബാൽ മാസിഹ് അവാർഡ്". തൊഴിൽ മന്ത്രാലയം - അമേരിക്ക. Archived from the original on 2013-06-26. Retrieved 2013 സെപ്തംബർ 04.
{{cite web}}
: Check date values in:|accessdate=
(help) - ↑ ഫ്രാൻസിസ്കോ.ഡി., അമാനോ (2003). ഇഖ്ബാൽ. അഥീനം ബുക്സ്. ISBN 978-0689854453.