Jump to content

ഇഗ്വാസു വെള്ളച്ചാട്ടം

Coordinates: 25°41′12″S 54°26′41″W / 25.68667°S 54.44472°W / -25.68667; -54.44472
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇഗ്വാസു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇഗ്വാസു വെള്ളച്ചാട്ടം
View of Iguazu Falls
LocationArgentina: Misiones Province. Brazil: Paraná State.
Coordinates25°41′12″S 54°26′41″W / 25.68667°S 54.44472°W / -25.68667; -54.44472
TypeCataract
Total height60–82 മീറ്റർ (197–269 അടി)
Number of drops275
Longest drop82 മീറ്റർ (269 അടി)
Total width2.7 കിലോമീറ്റർ (1.7 മൈ)
WatercourseIguazu River
Average
flow rate
1,756 m3/s (62,010 cu ft/s)

ദക്ഷിണ അമേരിക്കൻ രാജ്യങ്ങളായ അർജന്റീന, ബ്രസീൽ രാജ്യങ്ങളെ വേർതിരിക്കുന്ന ഇഗ്വാസു നദിയിൽ രൂപപ്പെട്ട വെള്ളച്ചാട്ടമാണ് ഇഗ്വാസു വെള്ളച്ചാട്ടം. അർജന്റിനയിലെ മിഷ്യൻസ് പ്രവിശ്യയിലും ബ്രസീലിലെ പരാന സംസ്ഥാനത്തുകൂടിയാണ് ഈ നദി ഒഴുകുന്നത്. 82 മീറ്റർ (270 അടി) പൊക്കവും 150 മീറ്റർ (500അടി) വീതിയും 700 മീറ്റർ (2300അടി)[1] നീളവുമുള്ള ഈ വെള്ള ചാട്ടം ചെകുത്താന്റെ തൊണ്ട (ഡെവിൽസ് ത്രോട്ട് (ഗാർഗന്ത ദോ ജിയാബ്ലോ) എന്നാണ് അറിയപ്പെടുന്നത്. വെള്ളച്ചാട്ടത്തിന് മുകളിലുള്ള ഇഗ്വാസു നദിയെ അപ്പർ ഇഗ്വാസുവെന്നും താഴെ ഉള്ളതിനെ ലോവർ ഇഗ്വാസു എന്നുമാണ് അറിയപ്പെടുന്നത്. ലോവർ ഇഗ്വാസുവിലെ ജലം പരാന നദിയിലാണ് എത്തിച്ചേരുന്നത്. ഇഗ്വാസുവിന്റെ ഉത്ഭവം ബ്രസീലിയൻ മല നിരകളിൽ നിന്നാണ്. വെള്ളച്ചാട്ടത്തിന്റെ നാലിൽ മൂന്നു ഭാഗവും അർജന്റീനയിലാണ്. 1970കളിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി അറിയപ്പെടുന്ന ഇത്തായ്പു (Itaipu) സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. മൂന്നു വശങ്ങളിൽ കൂടിയാണ് വെള്ളം ചാടുന്നത്. ഇഗ്വാസു വെള്ളച്ചാട്ടത്തിന് മാത്രമുള്ള പ്രത്യേകതയാണിത്. കരയിൽ നിന്ന് നദിയുടെ മധ്യം വരെ നടപ്പാത കെട്ടിയിട്ടുണ്ട്.


പേരിന് പിന്നിൽ

[തിരുത്തുക]

വെള്ളച്ചാട്ടത്തിന് ചുറ്റും താമസിക്കുന്ന ഗ്വാരാണി സമൂഹമാണ് ഇതിന് ഇഗ്വാസു എന്ന പേര് നൽകിയത്. ബ്രസീലിയൻ തദ്ദേശിയരായ തുപി ജനത ഉപയോഗിക്കുന്ന തുപി ഭാഷയിൽ -ഇ- എന്നാൽ വെള്ളം എന്നും -വാസു- എന്നാൽ വലിയത് എന്നുമാണ് അർത്ഥം. 'ഇ വാസു' ക്രമേണ ഇഗ്വാസു ആയെന്നാണ് ചരിത്രം. [2]

ചരിത്രം

[തിരുത്തുക]

1542ൽ സ്പാനിഷ് സഞ്ചാരിയായ ആൽവാർ നൂനെസ് ഡി വാക എന്ന ഇവിടെ എത്തിയതോടെയാണ് ഇഗ്വാസു വെള്ളച്ചാട്ടം ലോക ശ്രദ്ധയിൽ എത്തിയത്. കയിൻഗാൻഗി എന്ന അമരിന്ത്യാക്കാരായിരുന്നു വെള്ളച്ചാട്ടത്തിന് സമീപമുള്ള പ്രദേശങ്ങളിൽ വസിച്ചിരുന്നത്. 1181 മുതൽ ഇവിടെക്ക് കുടിയേറ്റം ആരംഭിച്ചിരുന്നു. ഒരു പട്ടാള കോളനിയായിരുന്ന ഇവിടെ സാധാരണക്കാരുടെ കുടിയേറ്റം ആരംഭിക്കുന്നത് 1912 മുതലാണ്. വില ഇഗ്വാസു എന്നായിരുന്നു ഈ പ്രദേശത്തിന്റെ ആദ്യ പേര്. 1918ൽ ഫോസ് ദോ ഇഗ്വാസു എന്നു മാറ്റി.

ഇഗ്വാസു ദേശീയോദ്യാനം

[തിരുത്തുക]
അർജന്റീനക്കും ബ്രസീലിനുമിടയിലെ വെള്ളച്ചാട്ടത്തിന്റെ സമീപ കാഴ്ച

ഇഗ്വാസു വെള്ളച്ചാട്ടത്തിന്റെ ബ്രസീലിയൻ ഭാഗം നിലനിൽക്കുന്നത് ഇഗ്വാസു ദേശീയോദ്യാനത്തിലാണ് (ഇഗ്വാസു നാഷണൽ പാർക്ക്). 1939ൽ അന്നത്തെ ബ്രസീലിയൻ പ്രസിഡന്റായിരുന്ന ഷെത്തൂളിയോ വാർഗസാണ് ഒരു പ്രത്യേക നിയമ നിർമ്മാണത്തിലൂടെ ഇഗ്വാസു ദേശീയോദ്യാനത്തിന് തുടക്കം കുറിച്ചത്. 1986ൽ യുനെസ്‌കോ ഇഗ്വാസു വെള്ളച്ചാട്ടവും സമീപ പ്രദേശങ്ങളും ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.

ബ്രസീലിനും അർജന്റീനയേയും വേർത്തിരിക്കുന്ന ഫ്രറ്റേർണിറ്റി പാലം സ്ഥിതിചെയ്യുന്നത് ഇഗ്വാസു നദിക്ക് കുറുകെയാണ്. 1985ലാണ് ഇത് തുറന്നത്. ബ്രസീലിനും പരഗ്വെയ്ക്കുമിടയിൽ പരാന നദിക്കു കുറുകെ പോൺതേ ജെ അമിസാദെ (സൗഹൃദ പാലം) എന്ന പേരിൽ ഒരു പാലമുണ്ട്. 1965ലാണ് ഇത് നിർമ്മിച്ചത്.

ചിത്രസഞ്ചയം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Encyclopædia Britannica (Encyclopædia Britannica Online Library ed.). 2011. Retrieved 15 April 2011.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-03. Retrieved 2016-01-19.
"https://ml.wikipedia.org/w/index.php?title=ഇഗ്വാസു_വെള്ളച്ചാട്ടം&oldid=3795320" എന്ന താളിൽനിന്ന് ശേഖരിച്ചത്