പുതിയ 7 പ്രകൃതി അത്ഭുതങ്ങൾ
ദൃശ്യരൂപം
(New7Wonders of Nature എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ന്യൂ സെവെൻ വണ്ടേഴ്സ് ഫൗണ്ടേഷൻറ്റെ ആഭിമുഖ്യത്തിൽ 2007-ൽ ആരംഭിച്ച ഒരു സംരംഭത്തിലൂടെ ആഗോളതലത്തിൽ പൊതു വോട്ടെടുപ്പു വഴി തിരഞ്ഞെടുക്കപെട്ട നൈസർഗ്ഗികമായ അത്ഭുതങ്ങളുടെ പട്ടികയാണ് പുതിയ 7 പ്രകൃതി അത്ഭുതങ്ങൾ (ഇംഗ്ലീഷ്: New7Wonders of Nature (2007–2011)) ബെർണാഡ് വെബ്ബെർ എന്ന അമേരിക്കക്കാരന്റെ നേതൃത്വത്തിലായിരുന്നു ഇത്[1] [2].ന്യൂ സെവെൻ വണ്ടേഴ്സ് ഫൗണ്ടേഷൻറ്റെ മേൽനോട്ടത്തിൽ തന്നെ നടന്ന പുതിയ 7 ലോകാത്ഭുതങ്ങളെ തിരഞ്ഞെടുക്കാനുള്ള പ്രചാരണത്തിന്റെ ചുവടുപിടിച്ചായിരുന്നു 7 പ്രകൃതി അത്ഭുതങ്ങളെ തിരഞ്ഞെടുത്തതും. 2011 നവംബർ 11ന് വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ഏകദേശം 10 കോടിയിലധികം വോട്ടുകളാണ് ചെയ്യപ്പെട്ടത്.[3]
പുതിയ7 പ്രകൃതി അത്ഭുതങ്ങളുടെ പട്ടിക
[തിരുത്തുക]ക്ര.
സം. |
ചിത്രം | പേര് | രാജ്യം |
---|---|---|---|
1 | ![]() ![]() |
ആമസോൺ മഴക്കാടുകളും നദിയും | ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
2 | ![]() |
ഹാലോങ് ഉൾക്കടൽ | ![]() |
3 | ![]() |
ജെജു ദ്വീപ് | ![]() |
4 | ഇഗ്വാസു വെള്ളച്ചാട്ടം (ദേശീയോദ്യാനം) | ![]() ![]() | |
5 | ![]() |
പ്യൂട്ടൊ പ്രിൻസെസ ഭൗമാന്തര നദീ ദേശീയോദ്യാനം | ![]() |
6 | ![]() |
കൊമോഡോ ദ്വീപ് (ദേശീയോദ്യാനം) | ![]() |
7 | ടേബിൾ പർവ്വതം (ദേശീയോദ്യാനം) | ![]() |
അവസാന ഘട്ടം വരെ എത്തിയവ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "The project founder Bernard Weber - A Short History - World of New7Wonders". World of New7Wonders.
- ↑ "Learn about New7Wonders". World of New7Wonders.
- ↑ "Voting procedure". World of New7Wonders. Archived from the original on 2013-03-31.