ലെബനാൻ
الجمهورية اللبنانية Al-Jumhūriyyah al-Lubnāniyyah La république Libanaise Lebanese Republic | |
---|---|
ദേശീയ ഗാനം: Kulluna lil-watan lil 'ula lil-'alam | |
തലസ്ഥാനം and largest city | ബെയ്റൂത്ത് |
ഔദ്യോഗിക ഭാഷകൾ | Arabic, French(de facto) |
നിവാസികളുടെ പേര് | Lebanese |
ഭരണസമ്പ്രദായം | Republic |
Michel Suleiman | |
Najib Mikati | |
Independence from France-administered League of Nations mandate | |
• Declared | November 26, 1941 |
• Recognized | November 22, 1943 |
• ആകെ വിസ്തീർണ്ണം | 10,452 കി.m2 (4,036 ച മൈ) (166th) |
• ജലം (%) | 1.6 |
• February 2008 estimate | 4,196,453 (125th) |
• ജനസാന്ദ്രത | 358/കിമീ2 (927.2/ച മൈ) (26th) |
ജി.ഡി.പി. (PPP) | 2006 estimate |
• ആകെ | $21.45 billion (103rd) |
• പ്രതിശീർഷം | $6,100 (90th) |
എച്ച്.ഡി.ഐ. (2007) | 0.772 Error: Invalid HDI value · 88th |
നാണയവ്യവസ്ഥ | Lebanese Lira (LL) (LBP) |
സമയമേഖല | UTC+2 (EET) |
• Summer (DST) | UTC+3 (EEST) |
കോളിംഗ് കോഡ് | +961 |
ISO കോഡ് | LB |
ഇൻ്റർനെറ്റ് ഡൊമൈൻ | .lb |
മദ്ധ്യപൂർവ്വദേശത്ത് മദ്ധ്യധരണാഴിയുടെ വക്കിലായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ, മലകൾ നിറഞ്ഞ രാജ്യമാണ് ലെബനൻ (അറബി: لبنان ലുബ്നാൻ). സിറിയ (വടക്ക്, കിഴക്ക്), ഇസ്രയേൽ (തെക്ക്) എന്നിവയാണ് ലെബനന്റെ അതിരുകൾ. ലെബനന്റെ കൊടിയിൽ ഒരു പച്ച ചെഡാർ മരം വെള്ള പശ്ചാത്തലത്തിൽ ആലേഖനം ചെയ്തിരിക്കുന്നു. ഇതിനു വശങ്ങളിൽ മുകളിലും താഴെയുമായി രണ്ട് ചുമന്ന കട്ടിയുള്ള വരകളും ഉണ്ട്. ബെയ്റൂട്ടാണ് ലെബനന്റെ തലസ്ഥാനനഗരം. ലെബനനിലെ സമൂഹങ്ങളിലെയും മതങ്ങളിലെയും വൈവിധ്യം കാരണം കൺഫെഷണലിസം എന്ന ഒരു പ്രത്യേക രാഷ്ട്രീയ സംവിധാനമാണ് ലെബനനിൽ നിലനിൽക്കുന്നത്. കഴിയുന്നത്ര സമതുലിതമായി വിവിധ വിഭാഗങ്ങൾക്ക് അധികാരം വിഭജിച്ചുകൊടുക്കുക എന്നതാണ് കൺഫെഷണലിസത്തിന്റെ കാതൽ. [1]
ലെബനീസ് ആഭ്യന്തരയുദ്ധം (1975-1990) വരെ ലെബനൻ താരതമ്യേന ശാന്തവും സമൃദ്ധവുമായിരുന്നു. വിനോദസഞ്ചാരം, കൃഷി, ബാങ്കിങ്ങ് വ്യവസായം എന്നിവ ലെബനന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടി.[2] അറബ് ലോകത്തിന്റെ ബാങ്കിങ്ങ് തലസ്ഥാനമായും മദ്ധ്യപൂർവ്വദേശത്തെ സ്വിറ്റ്സർലാന്റ് ആയും ലെബനൻ അറിയപ്പെട്ടു.[3][4]. ധാരാളം വിനോദസഞ്ചാരികളെയും ലെബനൻ ആകർഷിച്ചു. [5] വിനോദസഞ്ചാരികളുടെ എണ്ണം കാരണം മദ്ധ്യപൂർവ്വദേശത്തെ പാരീസ് എന്ന് ലെബനന്റെ തലസ്ഥാനമായ ബെയ്രൂട്ട് അറിയപ്പെട്ടു.[6]
ചരിത്രം
[തിരുത്തുക]ലെബനന്റെ തീരപ്രദേശ നശങ്ങളിലാണ് പ്രാചീന ഫിനീഷ്യൻ സംസ്കാരം രൂപമെടുത്തത് .ബി.സി 2700- 450 കാലത്ത് വികസിച്ചു നിന്നതായിരുന്നു ഫിനീഷ്യരുടെ സംസ്കാരം.ബിബ്ലോസ്, ബെറിറ്റ്സ് (ബെയ്റൂട്ട് ), സിഡോൺ,സറെപ്ത, ടൈർ എന്നീ പ്രാചീന നഗരങ്ങളുടെ അവശിഷ്ടങ്ങൾ ആ മഹാ സംസ്കൃതിയെ വെളിപ്പെടുത്തുന്നു. മാസിഡോണിയയിലെ അലക്സാണ്ടർ 322-ൽ ടൈർ നഗരം കീഴടക്കി.അലക്സാണ്ടറുടെ മരണശേഷം ഫീനീഷ്യ സെല്യൂസിദ് സാമ്രാജ്യത്തിത്തിന്റെ കീഴിലായി.ബി.സി ഒന്നാം നൂറ്റാണ്ടിൽ അവിടം റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി. ക്രിസ്തുവിനു ശേഷം താമസിക്കാതെ ക്രിസ്തുമതം ഫിനീഷ്യയിൽ എത്തിച്ചേർന്നു.മുഹമ്മദ് നബിയുടെ കാലം കഴിഞ്ഞയുടൻ ഇസ്ലാം മതവും ഫിനീഷ്യയിൽ എത്തി. എ.ഡി.ഏഴാം നൂറ്റാണ്ടോടെ ഇസ്ലാം ഈ മേഖലയിലെ നിർണ്ണായക ശക്തിയായി. മധ്യകാലത്ത് കുരിശുയുദ്ധക്കാർ ലെബനിലേക്ക് കടന്നുവന്നു. ഒന്നാം കുരിശുയുദ്ധക്കാരുടെ പ്രധാന പാത ലെബനിലൂടെയായിരുന്നു. പിന്നീട് ഫ്രഞ്ച് പ്രഭുക്കൻമാർ ലെബനൻ പ്രദേശങ്ങൾകീഴടക്കുകയും കുരിശുയുദ്ധ പ്രവശ്യയാക്കുകയും ചെയ്തു. 13- ആം നൂറ്റാണ്ടിൽ ലെബനൻ മുസ്ലീം നിയന്ത്രണത്തിലായി 1516-ൽ ഓട്ടോമൻ തുർക്കി സാമ്രാജ്യം ലെബനൻ കൈവശപ്പെടുത്തി. വ്യത്യസ്ത മതങ്ങളും വംശീയ വിഭാഗങ്ങളും ലെബനന്റെ ചരിത്രത്തെയും നിർണ്ണായകമായി സ്വാധീനിച്ചിരുന്നു. മത-വംശീയാടിസ്ഥാനത്തിലാണ് ആധുനിക ലെബനിലെ പാർലമെന്റിൽ സീറ്റുകൾ സംവരണം ചെയ്തിരുന്നത്.പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ എന്നീ ഉന്നത പദവികളിലും ഈ സംവരണമുണ്ട്. എ.ഡി.ഒന്നാം നൂറ്റാണ്ടിൽ തന്നെ ക്രിസ്തുമതം കടന്നു വന്നിരുന്നു.തെക്കർ ലെബനനിൽ പാർപ്പുറപ്പിച്ചിരുന്ന അറബ് ഗോത്രങ്ങളിൽ എ.ഡി 635-ൽ ഇസ്ലാം മതവും വേരുറച്ചു. മാറോണൈറ്റ് സഭയാണ് ക്രൈസ്തവരിൽ ഭൂരിഭാഗവും. എ.ഡി. 4-5 നൂറ്റാണ്ടുകൾക്കിടയിൽ ജീവിച്ചിരുന്ന സിറിയൻ സന്യാസി സെന്റ് മാരോണിൽ നിന്നാണ് സഭ തുടങ്ങുന്നത് സഭയുടെ കേന്ദ്രവും ലെബനൻ തന്നെയാണ്. സ്വതന്ത്ര സഭയായി വികസിച്ച അവർ പോപ്പിനെ അംഗീകരിക്കുന്ന കത്തോലിക്കാ സഭയാണ്. പോപ്പ് കഴിഞ്ഞാൽ അന്ത്യേഖ്യയിലെ പാത്രിയാർക്കാണ് ഈ സഭയുടെ ആത്മീയാചാര്യൻ. ഇസ്ലാം മതത്തിൻ ഷിയാ, സുന്നി,വിഭാഗങ്ങൾക്ക് പുറമേ ഡ്രൂസ്, ആലവൈത്ത്, വിഭാഗങ്ങളുമുണ്ട്. വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള വൈരം ലെബനന്റെ ചരിത്രത്തെ രക്തരൂക്ഷിതമാക്കി.1017-ൽ ഈജിപ്തിൽ ഉടലെടുത്ത ഇസ്ലാമിക വിഭാഗമാണ് ഡ്രൂസ്.ഈജിപ്തിലെ ഫാത്തിമിഡ് രാജവംശത്തിലെ ആറാമത്തെ ഫനീഫയായിരുന്ന അൽ-ഹക്കീം ബി അമർ അള്ളാ(985-10 21) ദിവ്യത്വമുണ്ടെന്നും അദ്ദേഹം പുനരവതരിക്കുമെന്നും വിശ്വസിക്കുന്ന ഡ്രൂസ് വിഭാഗം മതം മാറ്റത്തെയോ പരിവർത്തനത്തെയോ അംഗീകരിച്ചില്ല.1860-ൽ മാരാണെറ്റ് ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യാൻ തുടങ്ങിയതോടെ ഫ്രഞ്ചുകാർ ലെബനനിൽ ഇടപെട്ടു.[7]
ആഭ്യന്തര യുദ്ധം
[തിരുത്തുക]ഒന്നാം ലോകയുദ്ധത്തിൽ തുർക്കി പരാജയപ്പെടുന്ന തു വരെ ലെബനനിലെ ഓട്ടോമൻ വാഴ്ച തുടർന്നു.യുദ്ധാനന്തരംലീഗ് ഓഫ് നേഷൻസിന്റെ തീരുമാനപ്രകാരം ലെബനൻ ഫ്രഞ്ച് നിയന്ത്രണത്തിലായി.1926-ൽ ഭരണഘടന രൂപപ്പെടുത്തിയെങ്കിലും 1991- ലാണ് ഫ്രഞ്ചുകാരിൽ നിന്നും സ്വാതന്ത്രം ലഭിച്ചത്. ക്രൈസ്തവ,ഇസ്ലാമിക വിഭാഗങ്ങൾക്കിടയിൽ അധികാരം പങ്കിടുന്ന രീതിയിലുള്ള ഭരണഘടനയോടു കൂടിയ ലെബനൻ റിപ്പബ്ലിക്ക് 1943 നവംബർ 22-ന് അംഗീകരിക്കപ്പെട്ടു.1948-ലെ അറബ് ഇസ്രയേൽ സംഘർഷത്തെതുടർന്ന് ഒരു ലക്ഷത്തിലധികം പലസ്തീൻകാർ അഭയാർത്ഥികളായി ലെബനനിൽ എത്തി ഇതിനെ തുടർന്ന് 1958 ൽ ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ തുടങ്ങിയ ആഭ്യന്തര കലഹങ്ങൾ1967-ലെ അറബ് ഇസ്രയേൽ സംഘർഷത്തെ തുടർന്ന് വീണ്ടും അഭയാർത്ഥി പ്രവാഹമുണ്ടായതിനെ തുടർന്ന് ശക്തി പ്രാപിക്കുകയായിരുന്നു. യാസർ അറഫാത്തിന്റെ നേതൃത്വത്തിൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ) 1971-ൽ ആസ്ഥാനം ലെബനിലേക്ക് മാറ്റി.1975 ആയപ്പോൾ മൂന്ന് ലക്ഷത്തിലധികം പലസ്തീൻകാർ ലെബനിലുണ്ടായിരുന്നു. ലെബനാൻ കേന്ദ്രമാക്കി പലസ്തീൻ വിമോചന പോരാളികൾ നടത്തിയ പ്രവർത്തനങ്ങൾ ലെബനാൻകാരുടെ എതിർപ്പിന് കാരണമായി.തദ്ദേശിയരായ ഇടതുപക്ഷക്കാരും പലസ്തീൻകാരും തമ്മിൽ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചു. ഇത് പിന്നീട് ക്രൈസ്തവരും, സുന്നി, ഡ്രൂസ്, പലസ്തീൻ മുസ്ലീമുകളും തമ്മിലുള്ള ഏറ്റുമുട്ടലായി മാറി. ഈ ആഭ്യന്തര യുദ്ധം രാജ്യത്ത് ഒരു ഭരണകൂടം തന്നെ ഇല്ലാതായി.1976-ൽ സിറിയ മാരണൈറ്റ് ക്രൈസ്തവരെ സഹായിക്കുന്നതിനായി 40000 പട്ടാളത്തെ ലെബനിലേക്ക് അയച്ചു. സിറിയൻ - മാരാണെറ്റ് സഖ്യം പലസ്തീൻകാരെ ബെയ്റൂട്ടിൽ നിന്നും തെക്കൻ ലെബനിലേക്ക് പായിച്ചു.സിറിയൻ സൈന്യം 2005 വരെ ലെബനിൽ തുടരുകയും ഭരണം നിയന്ത്രിക്കുകയും ചെയ്തു.
ഇസ്രയേൽ അധിനിവേശം
[തിരുത്തുക]ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് പസ്തീൻ വിമോചന പോരാളികൾ നടത്തിയിരുന്ന ആക്രമണങ്ങളെത്തുടർന്ന് 1978 മാർച്ച് 15ന് ഇസ്രയേൽ സേന ലെബനനിൽ പ്രവേശിച്ചു. എന്നാൽ യു.എൻ ഇടപെടലിനെത്തുടർന്ന് ഇസ്രയേൽ പിൻവാങ്ങി.1982 ജൂൺ 6-ന് ഇസ്രയേൽ വീണ്ടും ലെബനനെ ആക്രമിച്ചു.പി.എൽ ഒ യെ പൂർണ്ണമായും പുറത്താക്കുകയായിരുന്നു ലക്ഷ്യം. ഓഗസ്റ്റ് 20-ന് ബഹുരാഷ്ട്ര സേന ബെയ്റൂട്ടിൽ എത്തിച്ചേർന്നു. അമേരിക്കയുടെ മധ്യസ്തതതയെത്തുടർന്ന് സിറിയൻ പട്ടാളവും പി. എൽ. ഒ.യും ബെയ്റൂട്ടിൽ നിന്നും പിൻവാങ്ങി.എന്നാൽ ഇത് തീവ്രവാദത്തിന് വഴിവച്ചു. ഹിസ്ബുള്ളാ( ഹിസ്ബുല്ല ) എന്ന ഇസ്ലാമിക സംഘടന ആവിർഭവിക്കുകയും ചെയ്തു.1984-ൽ മിക്ക അന്താരാഷ്ട്ര സമാധാനസേനകളും പിൻവാങ്ങിയതോടു കൂടി ഇസ്ലാമിക തീവ്രവാദികൾ പടിഞ്ഞാറൻ ബെയ്റൂട്ടിൽ പിടിമുറുക്കി.അടുത്ത വർഷം ഇസ്രയേൽ സേനയും പിൻ വാങ്ങി. തുടർന്ന് അരാജകത്വം രൂക്ഷമായതോടെ 1987-ൽ സിറിയ ബെയ്റൂട്ടിലേക്ക് വീണ്ടും പട്ടാളത്തെ അയച്ചു.
തയ്ഫ് കരാർ
[തിരുത്തുക]1989-ൽ സൈന്യാധിപൻ മിഷേൽ അവൂൺ പ്രസിഡന്റായി നാമ നിർദ്ദേശം ചെയ്യപ്പെട്ടങ്കിലും പ്രധാനമന്ത്രി സലീം എൽഹോസ് അംഗീകരിച്ചില്ല.അതോടെ പരസ്പരം പൊരുതുന്ന രണ്ട് സർക്കാരുകൾ നിലവിൽ വന്നു.1989-ൽ അറബ് ലീഗിന്റെ മധ്യസ്തതയിൽ ഉണ്ടായ തയ്ഫ് കരാർ ആഭ്യന്തര യുദ്ധത്തിന്റെ ശക്തി കുറച്ചു. ഒന്നര പതിറ്റാണ്ടു നീണ്ട ആഭ്യന്തര യുദ്ധത്തിൽ ഒരു ലക്ഷത്തിലധികം പേർ മരിച്ചിരുന്നു.പുതിയ ഭരണഘടന പ്രകാരം രാജ്യത്തെ മുസ്ലീം ഭൂരിപക്ഷത്തെ അംഗീകരിച്ചുവെങ്കിലും ജനറലായ അവൂൺ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തു.1990-ൽ സിറിയൻ സൈന്യം അവൂണിനെ കീഴടക്കി അംഗീകൃത സർക്കാരിനെ പുനഃസ്ഥാപിച്ചു.സിറിയയുമായി ഒരു സഹകരണ കരാർ ഒപ്പുവച്ചു. തെക്കൻ ലെബനനിൽ ശക്തമായിരുന്ന ഷിയാ തീവ്രവാദി സംഘടനയായ ഹിസ്ബുള്ളക്കെതിരെ 1993-ൽ ഇസ്രയേൽ പല തവണ ആക്രമിച്ചു.1996 ലും ഇതാവർത്തിച്ചു. സിറിയ, യു എസ്, ഇസ്രയേൽ ലൈബനൻ എന്നീ രാജ്യങ്ങൾ ചേർന്ന് വെടിനിർത്തൽ കരാർ ഉണ്ടാക്കി.1998-ൽ കരസേനാധിപൻ ജനറൽ എമിൽ ലഹോദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.2000 ത്തിൽ ഇസ്രയേൽ തെക്കൻ ലെബനിൽ നിന്ന് പിൻവാങ്ങി. ഹിസ്ബുള്ളയിൽ നിന്ന് സൈന്യം നിയന്ത്രണമേറ്റെടുക്കുകയും ചെയ്തു. കുറേ നാളെത്തെ സമാധാനത്തിനു ശേഷം, 2005-ൽ രാജ്യം വീണ്ടും പ്രശ്നത്തിലായി.ഫെബ്രുവരി 14 ന് മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരി ഒരു കാർ ബോoബ് സ്ഫോഫോടനത്തിൽ കൊല്ലപ്പെട്ടു.സിറിയയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് തെളിഞ്ഞതോടെ രാജ്യം പ്രധിക്ഷേതത്തിലായി. ബെയ്റൂട്ടിൽ പ്രതിക്ഷേതറാലികൾ നടന്നു. സിറിയയെ അനുകൂലിക്കുന്ന പ്രധാനമന്ത്രി ഒമർ കരാമിയുടെ നേതൃത്തിലുള്ള സർക്കാർ രാജിവച്ചു. സിറിയയെ അനുകുലിക്കുന്ന ഹിസ്ബുള്ള എതിർ റാലി നടത്തിയെങ്കിലും ജനവികാരം എതിരായിരുന്നു.ഇതോടെ ലെബനാൻ വിട്ടു പോകുവാൻ സിറിയൻ സൈന്യം നിർബന്ധിതമായി. ഏപ്രിൽ 26-ന് സിറിയൻ സേന ലെബനാനിൽ നിന്നും പിൻ വാങ്ങി. 2006 ജൂലൈയ് 12-ന് ലെബനാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹിസ്ബുള്ള തീവ്രവാദികൾക്ക് നേർക്ക് ഇസ്രയേൽ ആക്രമിച്ചു. ഓഗസ്റ്റ് 14 ന് യു.എൻ.അധ്യക്ഷതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചുവെങ്കിലും സെപ്റ്റംബർ 8 വരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം തുടർന്നു. അഞ്ഞൂറോളം തീവ്രവാദികളും 120 ഇസ്രയേൽ പടയാളികളും കൊല്ലപ്പെടുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ Countries Quest. "Lebanon, Government" Archived 2011-05-09 at the Wayback Machine. Retrieved December 14, 2006.
- ↑ U.S. Department of State. "Background Note: Lebanon (History) August 2005" Retrieved December 2, 2006.
- ↑ USPG. "Anglican Church in Jerusalem responds to the Middle East crisis" Archived 2006-08-21 at the Wayback Machine. Retrieved October 31, 2006.
- ↑ Socialist Party (2005). "A new crisis in the Middle East?". Retrieved October 31, 2006.
- ↑ Anna Johnson (2006). "Lebanon: Tourism Depends on Stability"[പ്രവർത്തിക്കാത്ത കണ്ണി]. Retrieved October 31, 2006.
- ↑ TC Online (2002). "Paris of the Middle East" Archived 2007-05-14 at the Wayback Machine. Retrieved October 31, 2006.
- ↑ ലോക രാഷ്ട്രങ്ങൾ/ഏഷ്യ/ലെബനാൻ