ഇനാഗ്വാ ദേശീയോദ്യാനം
Inagua National Park | |
---|---|
Location | Great Inagua, The Bahamas |
Coordinates | 21°04′55″N 73°22′19″W / 21.082°N 73.372°W[1] |
Area | 220,000 ഏക്കർ (890 കി.m2) |
Established | 1965 |
Governing body | Bahamas National Trust |
bnt |
ഇനാഗ്വാ ദേശീയോദ്യാനം ബഹാമാസിലെ ഗ്രേറ്റ് ഇനാഗ്വാ ദ്വീപിലുള്ള ഒരു ദേശീയോദ്യാനമാണ്. 1965ൽ സ്ഥാപിച്ച ഈ ദേശീയോദ്യാനം, 220,000 ഏക്കറുകൾ (890 ചതുരശ്രകിലോമീറ്റർ) വിസ്തൃതിയുള്ളതാണ്. [2]
1904ൽ ത്തന്നെ വെസ്റ്റ് ഇന്ത്യൻ ഫ്ലമിംഗോയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവന്നിരുന്നു. ബഹാമാസ് നാഷണൽ ട്രസ്റ്റിന്റെ കീഴിലാണ് ഈ പാർക്ക് സ്ഥാപിക്കപ്പെട്ടത്. വെസ്റ്റ് ഇന്ത്യൻ ഫ്ലമിംഗോയുടെ ലോകത്തിലെ ഏറ്റവും വലിയ പ്രചനനസങ്കേതമാണിത്. 40 വർഷം മുമ്പ് ഫ്ലമിംഗോകൾ വംശനാശത്തിന്റെ വക്കിലെത്തിയിരുന്നു. സംരക്ഷണപ്രവർത്തനങ്ങളുടെ ഫലമായി ഇന്ന് വെസ്റ്റ് ഇന്ത്യൻ ഫ്ലമിംഗോകളുടെ എണ്ണം 50,000 ആയിമാറിയിട്ടുണ്ട്. ഇതിനടുത്തുള്ള ദ്വീപുകളായ മയഗുവാന, അക്ക്ലിൻസ്, ക്രൂക്ക്ഡ് ദ്വിപുകൽ, ക്യൂബ, ആൻഡ്രോസ് എന്നിവിടങ്ങളിലും ഇവിടത്തെ സംരക്ഷണ പ്രവർത്തനഫലമായി വെസ്റ്റ് ഇന്ത്യൻ ഫ്ലമിംഗോകളുടെയും മറ്റു പക്ഷികളുടെയും എണ്ണം വർദ്ധിച്ചിട്ടുണ്ട്. 1997ൽ ഈ ദേശീയോദ്യാനം അന്താരാഷ്ട്രപ്രാധാന്യമുള്ള തണ്ണീർത്തടമായി പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശം പക്ഷിനിരീക്ഷകരുടെ പറുദീസയായി കണക്കാക്കുന്നു.
ഈ ദേശീയോദ്യാനത്തിൽ ബഹാമാസിലെ ഏറ്റവും വലിയ ലവണജലതാടാകമായ റോസ് തടാകവും ഉൾപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "National Parks - National Treasures". The Bahamas National Trust. p. 20. Retrieved 2011-09-18.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Inagua National Park". The Bahamas National Trust. Archived from the original on 2019-04-27. Retrieved 2016-06-12.