ഇനി വരുന്നൊരു തലമുറയ്ക്ക്
കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങളിൽ സജീവമായി ആലപിക്കപ്പെടുന്ന പരിസ്ഥിതി ഗാനമാണ് ഇനി വരുന്നൊരു തലമുറയ്ക്ക്...... ഇഞ്ചക്കാട് ബാലചന്ദ്രനാണ് ഈ ഗാനം രചിച്ചത്.
പാട്ടിന്റെ ചരിത്രം
[തിരുത്തുക]1992-ൽ കൊല്ലം, കരുനാഗപ്പള്ളി താലൂക്കിൽ ആലപ്പാട് ഗ്രാമപഞ്ചായത്തിലെ മാലിന്യപ്രശ്നം രൂക്ഷമായപ്പോൾ അഴീക്കൽ മുതൽ പണ്ടാരത്തുരുത്ത് വരെ യുവകലാസാഹിതി എന്ന സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ജലജാഥയ്ക്കായി ഇഞ്ചക്കാട് ബാലചന്ദ്രൻ ഒരു സവിശേഷ സാഹചര്യത്തിൽ അപ്രതീക്ഷിതമായാണ് ഈ ഗാനം രചിക്കാൻ ഇടയായത്.[1]
വരികൾ
[തിരുത്തുക]ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
മലിനമായ ജലാശയം
അതി മലിനമായൊരു ഭൂമിയും
തണലുകിട്ടാൻ തപസ്സിലാണി-
ന്നിവിടെയെല്ലാ മലകളും
ദാഹനീരിനു നാവുനീട്ടി
വരണ്ടു പുഴകൾ സർവവും
കാറ്റുപോലും വീർപ്പടക്കി
കാത്തുനിൽക്കും നാളുകൾ
ഇവിടെയെന്നെൻ പിറവിയെന്നായ്
വിത്തുകൾ തൻ മന്ത്രണം'
സോഷ്യൽ മീഡിയയിലെ പ്രശസ്തി
[തിരുത്തുക]2014-ൽ സെക്രട്ടേറിയറ്റ് പടിക്കൽ ആദിവാസികൾ നടത്തുന്ന നിൽപ്പു സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫോർട്ട് കൊച്ചിയിൽ നടന്ന പരിപാടിയിൽ രശ്മി സതീഷ് ആലപിച്ച ഈ ഗാനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?". www.manoramaonline.com .com (in mal). Retrieved 2016-06-04.
{{cite web}}
: CS1 maint: unrecognized language (link) - ↑ "സൂപ്പർ ഹിറ്റായി പ്രകൃതിയുടെ ഈ വിലാപം". news.keralakaumudi.com. Retrieved 27 ഒക്ടോബർ 2014.