ഇന്ത്യൻ ആർമി കോർ ഓഫ് എഞ്ചിനിയേഴ്സ്
ഇന്ത്യൻ ആർമി കോർ ഓഫ് എഞ്ചിനിയേഴ്സ് | |
---|---|
കോർ ഓഫ് എഞ്ചിനിയേഴ്സിന്റെ മുദ്ര | |
Active | 1777-ഇന്നുവരെ |
രാജ്യം | India |
ശാഖ | Indian Army |
Garrison/HQ | ന്യൂ ഡൽഹി, ഇന്ത്യ |
ആപ്തവാക്യം | സർവത്ര |
നിറങ്ങൾ | സ്വർണ്ണം, ചുവപ്പ്, കറുപ്പ് എന്നിവ |
Engagements | രണ്ടാം ആംഗ്ലോ അഫ്ഗാൻ യുദ്ധം ഒന്നാം ലോകമഹായുദ്ധം രണ്ടാം ലോകമഹായുദ്ധം ബർമ കാമ്പൈൻ ഇന്ത്യാ ചൈനാ യുദ്ധം 1947-ലെ ഇന്ത്യാ പാകിസ്താൻ യുദ്ധം 1965-ലെ ഇന്ത്യാ പാകിസ്താൻ യുദ്ധം 1971-ലെ ഇന്ത്യാ പാകിസ്താൻ യുദ്ധം കാർഗിൽ യുദ്ധം |
Commanders | |
Current commander |
ലെഫ്റ്റനന്റ് ജനറൽ ജതീന്തർ സികന്ത് |
Notable commanders |
ലെഫ്റ്റനന്റ് ജനറൽ പ്രേമീന്ദ്ര സിങ് ഭഗത് |
പതിനെട്ടാം നൂറ്റാണ്ടിൽ തുടങ്ങുന്ന ദീർഘമായ ചരിത്രമാണ് ഇന്ത്യൻ കരസേനയുടെ എഞ്ചിനിയേഴ്സ് കോറിനുള്ളത്. കോറിന്റെ ഏറ്റവും പഴക്കമുള്ള ഉപവിഭാഗം (18 ഫീൽഡ് കമ്പനി) 1777-ലാണാരംഭിച്ചതെങ്കിലും 1780-ൽ മദ്രാസ് സാപ്പേഴ്സ് എന്ന ഗ്രൂപ്പ് രൂപീകരിച്ചപ്പോഴാണ് ഔദ്യോഗികമായി ഇത് ആരംഭിച്ചത്.
മദ്രാസ് സാപ്പേഴ്സ്, ബംഗാൾ സാപ്പേഴ്സ് ബോംബേ സാപ്പേഴ്സ് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പ് എഞ്ചിനിയർമാരാണ് കോറിലുള്ളത്. ഇൻഫന്ററി വിഭാഗത്തിലെ ഒരു റജിമെന്റിന് ഏകദേശം തുല്യമാണ് ഒരു ഗ്രൂപ്പ്. ഓരോ ഗ്രൂപ്പിലും ഒന്നിലധികം എഞ്ചിനിയർ റെജിമെന്റുകളുണ്ട്. ഒരു എഞ്ചിനിയർ റെജിമെന്റ് ഒരു ഇൻഫന്ററി ബറ്റാലിയന് തത്തുല്യമാണ്.
മിലിറ്ററി എഞ്ചിനിയറിംഗ് സർവീസ് (എം.ഇ.എസ്.), ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.), മാരീഡ് അക്കോമഡേഷൻ പ്രോജക്റ്റ്, സർവേ ഓഫ് ഇന്ത്യ എന്നീ വിഭാഗങ്ങളിലും കോറിലെ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ട്.[1]
അവലംബം
[തിരുത്തുക]- ↑ Globalsecurity.org, Indian Corps of Engineers
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Indian Army, Army Engineers
- Royal Engineers Museum Archived 2009-07-25 at the Wayback Machine. Indian Sappers (1740–1947)
- Royal Engineers Museum Archived 2009-05-03 at the Wayback Machine. The Corps in the Second World War (1939–45)- Indian Engineers in the Western Desert, Italian and Burma Campaigns
- Royal Engineers Museum Archived 2010-12-10 at the Wayback Machine. Biography of Lord Kitchener
- 9 Engineer Regiment during 1971 war