ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട്
തരം | Public engineering school |
---|---|
സ്ഥാപിതം | 2015 |
ഡയറക്ടർ | P. B. Sunil Kumar[1] |
അദ്ധ്യാപകർ | 94 |
വിദ്യാർത്ഥികൾ | 978 |
സ്ഥലം | Palakkad, Kerala, India 10°47′38″N 76°49′36″E / 10.79389°N 76.82667°E |
ക്യാമ്പസ് | Nila Campus: IIT PALAKKAD, Nila Campus, Near Gramalakshmi Mudralayam, Kanjikkode, Kerala 678623 Temporary campus: Ahalia Integrated Campus, Kozhippara, Palakkad, Kerala 678557 |
വെബ്‌സൈറ്റ് | iitpkd |
കേരളത്തിലെ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന ഒരു ഐ.ഐ.ടിയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട്. പുതുശ്ശേരി വെസ്റ്റിലെ 400 ഏക്കർ സ്ഥലത്താണു ഐ.ഐ.ടി. പ്രവർത്തിക്കുന്നത്. 2015 ഓഗസ്റ്റ് 3-നു താൽക്കാലിക ക്യാംപസ്സായ അഹല്യയിൽ ഐഐടി പ്രവർത്തനമാരംഭിച്ചു[2][3]. പ്രൊഫസർ സുനിൽകുമാറിനാണ് ഡയറക്ടറുടെ ചുമതല. ആദ്യ ബാച്ചിൽ നാലു വിഷയങ്ങളിലായി 120 വിദ്യാർത്ഥികളാകും ഉണ്ടാകുക.[4] 2014 ലെ യൂനിയൺ ബഡ്ജറ്റ് പ്രകാരം അനുവദിച്ച 5 ഐ.ഐ.ടികളിൽ ഒന്നാണിത്. 2019 ഫെബ്രുവരി മുതൽ കഞ്ചിക്കോടുള്ള നിള ക്യാമ്പസിൽ പ്രവർത്തനം ആരംഭിച്ചു[5] . ഇപ്പോൾ 94 ഫാക്കൽറ്റി അംഗങ്ങളും, 978 വിദ്യാർത്ഥികളും, 63 അനദ്ധ്യാപകരും ഈ ക്യാമ്പസിലുണ്ട്[6].
കോഴ്സുകൾ
[തിരുത്തുക]ഐഐടി പാലക്കാട് നിലവിൽ നാല് വർഷത്തെ ബാച്ചിലർ ഓഫ് ടെക്‌നോളജിയും (ബിടെക്) രണ്ട് വർഷത്തെ എംഎസ് പ്രോഗ്രാമുകളും വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ വാഗ്ദാനം ചെയ്യുന്നു. മറ്റ് ഐഐടികൾക്ക് സമാനമായി, ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ഐഐടി-ജെഇഇ) വഴിയുള്ള യോഗ്യതയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനുപുറമെ, സയൻസ്, എഞ്ചിനീയറിംഗ് എന്നീ എല്ലാ വിഷയങ്ങളിലും പിഎച്ച്.ഡി പ്രോഗ്രാമും വാഗ്ദാനം ചെയ്യുന്നു. ഇത് 2019 വർഷം മുതൽ രണ്ട് വിഷയങ്ങളിൽ മാസ്റ്റർ ഓഫ് ടെക്‌നോളജി (എം.ടെക്) വാഗ്ദാനം ചെയ്യുന്നു, അതിൽ സാധുവായ ഗേറ്റ് {എൻജിനീയറിങ്ങിലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്} സ്‌കോർ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. 2019 മുതൽ, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയിൽ എം.എസ്‌സി പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യും. ഈ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം IIT-JAM വഴിയാണ്.
ഐഐടി പാലക്കാട് നിലവിൽ 8 വിഭാഗങ്ങളുമായി പ്രവർത്തിക്കുന്നു[7]
- സിവിൽ എഞ്ചിനീയറിംഗ്
- കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
- ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്
- മെക്കാനിക്കൾ എഞ്ചിനീയറിംഗ്
- കെമിസ്ട്രി
- ഫിസിക്‌സ്
- മാത്തമാറ്റിക്സ്
- ഹ്യൂമാനിറ്റിസ്
ചിത്രശാല
[തിരുത്തുക]അവലബം
[തിരുത്തുക]- ↑ "President nod for appointment of 5 new IITs directors". 7 January 2017.
- ↑ "Palakkad IIT to start functioning from August". The Hindu. 29 April 2015. Retrieved 7 July 2015.
- ↑ "Temporary Campus". IIT Palakkad.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-08. Retrieved 2015-03-09.
- ↑ "കേരളത്തിന്റെ ഐ.ഐ.ടി. സ്വന്തം ക്യാമ്പസിലേക്ക്; 2020ഓടെ യാഥാർഥ്യമാകും". Mathrubhumi. 9 January 2019. Archived from the original on 2021-12-30. Retrieved 1 March 2019.
- ↑ IIT Palakkad | IIT Palakkad. iitpkd.ac.in. Retrieved on 2019-03-01.
- ↑ "IIT temporary campus to open on August 3". The Hindu. 13 June 2015. Retrieved 7 July 2015.