Jump to content

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Indian Nurses Association
രൂപീകരണംമാർച്ച് 31, 2012; 12 years ago (2012-03-31)
തരംNGO
പദവിNon-Profit Organization
General Secretary
Mohammed Shihab E A
State President
Libin Thomas
National Secretary
Vineeth Krishnan
വെബ്സൈറ്റ്indiannursesassociation.com

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (ഐ.എൻ.എ) Indian Nurses Association ഇന്ത്യയിലെ എല്ലാ രജിസ്റ്റേർഡ് നഴ്സുമാർക്കുമുള്ള ഒരു പ്രൊഫഷണൽ സംഘടനയും ട്രേഡ് യുണിയനുമാണ് . നഴ്സുമാരുടെ കോൺഫെഡറേഷന്റെ ഫലമായി ഐ.എൻ.എ. സ്ഥാപിതമായി. നഴ്സിംഗ് വിഭാഗത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയതലത്തിലൽ ഒരു പ്രൊഫഷണൽ യൂണിയൻ  ആവശ്യമാണെന്ന്  വിവിധ നഴ്സിങ്  അസോസിയേഷനുകളും തീരുമാനിച്ചു. നഴ്സിംഗ് അസോസിയേഷനുകളുടെ ഈ തീരുമാനത്തിന്റെ ഫലമായി, 2012 ജനുവരിയിൽ ഒരു പുതിയ സംഘടനയായി '''ഐ. എൻ. എ.'''  സ്ഥാപിച്ചു. ഈ അസോസിയേഷൻ രൂപീകരിക്കാനുള്ള കാരണം ഒരു നഴ്സിന്റെ ദുരന്ത മരണമാണ്.  മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തിരുന്ന നേഴ്സ് ആയിരുന്നു ബീന ബേബി . അനധികൃതമായി  മിസ് ബീന ബേബി യുടെ സർട്ടിഫിക്കറ്റുകൾ തടഞ്ഞു വെക്കുകയും അത് തിരിച്ചു  നൽകാൻ ഹോസ്പിറ്റൽ പണം ആവിശ്യപെടുകയും ചെയ്തു.  തുടർന്നുണ്ടായ പ്രേശ്നങ്ങളിൽ മനം നൊന്ത് ബീന ബേബി ആത്മതായ ചെയ്യുകയായിരുന്നു[1]. മുംബൈ ആശുപത്രിയിൽ നടത്തിയ "ബോണ്ട് സമ്പ്രദായം" 1976 ലെ ബോണ്ടഡ് ലേബർ സിസ്റം (നിരോധന) നിയമംക്കെതിരായ ഒരു പരോക്ഷമായ ലംഘനമായിരുന്നു. എന്നിരുന്നാലും, നഴ്സിംഗ് റെഗുലേറ്റർ ഇന്ത്യൻ നഴ്സിങ് കൗൺസിൽ സ്വകാര്യമേഖലയിലെ നഴ്സുമാരുടെ പ്രേശ്നങ്ങളിൽ ഫലപ്രദമായി ഇടപെടാൻ സാധിച്ചില്ല. ബീന ബേബിയുടെ  മരണത്തിൽ ഒരു ജനകീയ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് 250 നഴ്സുമാർ പണിമുടക്ക് നടത്തി[2]. ഈ ആക്ഷേപം പല നഴ്സിങ് അസോസിയേഷനുകളുടെയും രൂപീകരണത്തിനു വഴിയൊരുക്കി[3].

അവലംബം

[തിരുത്തുക]
  1. "mumbaimirror".
  2. "www.mid-day.com".
  3. "newindianexpress.com".