ഇന്ത്യൻ റെയിൽവേയുടെ കോച്ചുകൾ
ദൃശ്യരൂപം
ഇന്ത്യൻ റെയിൽവേ പലതരത്തിലുള്ള കോച്ചുകളിൽ വിവിധതരത്തിലുള്ള ഇരിപ്പിടസൗകര്യങ്ങളും, കിടക്കുവാനുള്ള സൗകര്യങ്ങളും യാത്രചെയ്യുന്ന ശ്രേണിയുടെ അടിസ്ഥാനത്തിൽ യാത്രക്കാർക്ക് നൽകിവരുന്നു.
വിവിധ ശ്രേണിയിലുള്ള കോച്ചുകളുടെ ശബ്ദാർത്ഥം
[തിരുത്തുക]കോച്ച് | ശബ്ദാർത്ഥം | മുമ്പത്തെ ശബ്ദാർത്ഥം |
---|---|---|
ഉറങ്ങുവാനുള്ളത് | S-1, S-2, തുടങ്ങിയവ | മാറ്റമില്ല |
പ്രഥമശ്രേണി ഏസി | H-1, H-2, തുടങ്ങിയവ | മാറ്റമില്ല |
ഏസി 2ആം ശ്രേണി | A-1, A-2, തുടങ്ങിയവ | മാറ്റമില്ല |
പ്രഥമശ്രേണി(ഏസി അല്ലാത്തത്) | FC അല്ലെങ്കിൽ F | മാറ്റമില്ല |
ഏസി ചെയർകാർ | C-1, C-2, തുടങ്ങിയവ | മാറ്റമില്ല |
ഏസി 3ആം ശ്രേണി | B-1, B-2, തുടങ്ങിയവ | AS-1, തുടങ്ങിയവ |
രണ്ടാംശ്രേണി സിറ്റിംഗ് | D-1, തുടങ്ങിയവ | S-1, അല്ലെങ്കിൽ SC-1, തുടങ്ങിയവ |
എക്സിക്യൂട്ടീവ് ശ്രേണി | E-1, തുടങ്ങിയവ | EC-1, തുടങ്ങിയവ |
ഗരീബ് രഥ് ചെയർ കാർ | J-1, തുടങ്ങിയവ | GC-1, തുടങ്ങിയവ |
ഗരീബ് രഥ് ഏസി മൂന്നാം ശ്രേണി | G-1, തുടങ്ങിയവ | മാറ്റമില്ല |
തീവണ്ടിയിലെ വിവിധ സ്ഥല സൗകര്യങ്ങൾ
[തിരുത്തുക]താഴെപ്പറയുന്ന വിവിധ സ്ഥലസൗകര്യങ്ങളുടെ ശ്രേണികളാണ് ഒരുക്കിയിട്ടുള്ളത്
- ഏസി പ്രഥമശ്രേണി : കിടക്കുവാനുള്ള സൗകര്യം രാത്രിയിലും, ഇരിക്കുവാനുള്ള സൗകര്യം പകലും ലഭ്യമാണ്. ഇവരണ്ടും യാത്രാക്കൂലിയുടേയും സ്ഥലസൗകര്യത്തിന്റേയും അടിസ്ഥാനത്തിൽ ഒരുപോലെയാണ്.
- ഏസി രണ്ടാംശ്രേണി സ്ലീപ്പർ : കിടക്കുവാനുള്ള സൗകര്യം രാത്രിയിലും, ഇരിക്കുവാനുള്ള സൗകര്യം പകലും ലഭ്യമാണ്. ഇവരണ്ടും യാത്രാക്കൂലിയുടേയും സ്ഥലസൗകര്യത്തിന്റേയും അടിസ്ഥാനത്തിൽ ഒരുപോലെയാണ്.
- പ്രഥമശ്രേണി(ഏസി അല്ലാത്തത്) : കിടക്കുവാനുള്ള സൗകര്യം രാത്രിയിലും, ഇരിക്കുവാനുള്ള സൗകര്യം പകലും ലഭ്യമാണ്. ഇവരണ്ടും യാത്രാക്കൂലിയുടേയും സ്ഥലസൗകര്യത്തിന്റേയും അടിസ്ഥാനത്തിൽ ഒരുപോലെയാണ്. രാത്രിയിൽ കിടക്കുവാനുള്ള സൗകര്യത്തേക്കാൾ കൂടുതൽ ഇരിപ്പിടങ്ങളാണുള്ളത്.
- എക്സിക്യൂട്ടീവ് ചെയർ കാർ
- ഏസി 3ആം ശ്രേണി
- ഏസി ചെയർ കാർ
- സ്ലീപ്പർ ശ്രേണി കിടക്കുവാനുള്ള സൗകര്യം
- രണ്ടാം ശ്രേണി സിറ്റിംഗ് (പകൽ വണ്ടികളിൽ)
- സാധാരണ കോച്ച്
- ഏസി 3ആം ശ്രേണി എക്കണോമി(3E)
2009 ഒക്ടോബർ 1നാണ് ഏസി 3ആം ശ്രേണി എക്കണോമി(3E) എന്ന ശ്രേണി തുടങ്ങിയത്. ഇത് മൂന്നാം ശ്രേണി കോച്ചുകളിൽ കുറഞ്ഞ ചിലവിൽ യാത്രചെയ്യുവാനുള്ള സൗകര്യമാണ്.
കിടക്കുവാനുള്ള സൗകര്യത്തിന്റെ വർഗ്ഗീകരണം
[തിരുത്തുക]കിടക്കുവാനുള്ള സൗകര്യം(ബർത്ത്) താഴെപ്പറയുന്ന വിധം വർഗ്ഗീകരിച്ചിരിക്കുന്നു.
- LB = ലോവർ ബർത്ത്(ഏറ്റവും താഴെ)
- MB = മിഡിൽ ബർത്ത്(നടുക്ക്)
- UB = അപ്പർ ബർത്ത്(മുകളിൽ)
- SU = സൈഡ് അപ്പർ(വശത്ത്, മുകളിൽ)
- SL = സൈഡ് ലോവർ(വശത്ത്, താഴെ)
സൈഡ് അപ്പറും, ലോവറും ബ്രോഡ് ഗേജ് തീവണ്ടികൾക്കുമാത്രം ഉള്ളതാണ്. മീറ്റർ ഗേജ് വണ്ടികൾക്ക് ഈ സൗകര്യമില്ല.
പുറംകണ്ണികൾ
[തിരുത്തുക]- Indian Railways - Online Passenger Reservation Site Providing Availability etc..
- Indian Railway Catering and Tourism Corporation Limited - Online Passenger Reservation Site
- http://www.icf.gov.in/html/Product_Gallery/thumbnails_home_page/HOME_PAGE.htm Archived 2007-10-11 at the Wayback Machine
- http://indianrail.gov.in/other_rly_sites.html Archived 2007-10-11 at the Wayback Machine
- http://icfbogie.com Archived 2020-10-21 at the Wayback Machine