ഇന്ത സൗഖ്യമനിനേ
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ കാപ്പിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഇന്ത സൗഖ്യമനിനേ
വരികളും അർത്ഥവും
[തിരുത്തുക]വരികൾ | അർത്ഥം | |
---|---|---|
പല്ലവി | ഇന്ത സൗഖ്യമനിനേ ജെപ്പജാല എന്തോ ഏമോ എവരികി തെലുസുനോ |
എത്രമാത്രമാണ് ഈ സുഖമെന്ന് എനിക്ക് വർണ്ണിക്കാനേ ആവുന്നില്ല ഇത് എത്രമാത്രമാണെന്നും എങ്ങനെയാണെന്നും ആർക്കറിയാനാണ്? |
അനുപല്ലവി | ദാന്ത സീതാകാന്ത കരുണാ സ്വാന്ത പ്രേമാദുലകേ തെലുസുനു കാനി |
ഈ സുഖം സ്വയം നിയന്ത്രിക്കുന്നവർക്കും സീതയുടെ ഭർത്താവായ ഭഗവാന്റെ സ്നേഹവും കരുണയും ലഭ്യമായിട്ടുള്ളവർക്കുമാത്രം അറിയുന്നതാണ് |
ചരണം | സ്വരരാഗലയസുധാരസമന്ദു വരരാമ നാമമനേ കണ്ഡ ചക്കെര മിശ്രമു ജേസി ഭുജിഞ്ചേ ശങ്കരുനികി തെലുസുനു ത്യാഗരാജ വിനുത |
രാമനാമമാകുന്ന ശർക്കര തേൻ നിറഞ്ഞ സ്വരരാഗലയമായ സംഗീതത്തിൽ അലിയിച്ച് കഴിക്കുന്ന ഭഗവാൻ ശങ്കരൻ ഈ സുഖം അറിഞ്ഞവനാണ്. |