ഇന്റർനാഷണൽ ഡാർക്ക് സ്കൈ അസോസിയേഷൻ
അമേരിക്ക ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന, പ്രകാശ മലിനീകരണം തടയുന്നതിനുളള രാജ്യാന്തര സംഘടനയാണ് ഡാർക്ക് സ്കൈ അസോസിയേഷൻ. വാനനിരീക്ഷകരായിരുന്ന ഡോ. ഡേവിഡ് ക്രഫോർഡും ടിം ഹണ്ടറുമാണ് 1988 ൽ ഈ സംഘടന സ്ഥാപിച്ചത് . നമ്മുടെ വീടുകളിലും ഓഫീസുകളിലും പൊതുയിടങ്ങളിലുമുളള വൈദ്യുതി വിളക്കുകളിൽ പലതും അനാവശ്യമാണെന്നു ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സംഘടന ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ടെക്നോപാർക്കിലെയും മറ്റും പല സ്ഥാപനങ്ങളും ഡാർക്ക് സ്കൈ മാനദണ്ഡങ്ങൾക്കനുസരിച്ചു വൈദ്യുതീകരണം നടത്താനൊരുങ്ങുകയാണ്.[1]അമിത വെളിച്ചം അപകടം സൃഷ്ടിക്കുകയാണെന്നും പലപ്പോഴും കാൻസർ പോലുള്ള രോഗങ്ങൾക്കു കാരണമാകുന്നതായും സംഘടന മുന്നറിയിപ്പു നൽകുന്നു.[2]
ലക്ഷ്യങ്ങൾ
[തിരുത്തുക]- വെളിച്ചമാലിന്യത്തിൽ നിന്നു നഗരത്തെയും ഗ്രാമങ്ങളെയും വനപ്രദേശങ്ങളെയും രക്ഷിക്കുക.
- വനമേഖലകളെ ഏതെങ്കിലും ഒന്നിനെ ഏഷ്യയിലെ ആദ്യത്തെ ഇന്റർനാഷനൽ ഡാർക്ക്-സ്കൈ പ്ലേസ് ആയി ഉയർത്തുക.
- വെളിച്ചത്തിന്റെ അതിപ്രസരത്തിൽ ആകാശത്തിന്റെ ഭംഗി നഷ്ടപ്പെടുത്താതെ, കറുത്ത ആകാശം നിലനിറുത്തുക.
വെളിച്ചമാലിന്യത്തിന്റെ ഉദാഹരണങ്ങൾ
[തിരുത്തുക]- മ്യൂസിയത്തിൽ പല തട്ടുകളിലായി ഗ്ലോബ് രൂപത്തിൽ സ്ഥാപിച്ച അലങ്കാരവിളക്കുകൾ, ഇതിന്റെ എൺപതു ശതമാനവും ആർക്കും ഉപകാരമില്ലാതെ ആകാശത്തേക്കാണു പോകുന്നത്. *ഹൈമാസ്റ്റ് വിളക്കുകൾ
- റോഡുകളിലെ വിളക്കുകാലുകളും ശാസ്ത്രീയമല്ല.
ഡാർക്ക് സ്കൈ പ്ലേസ്
[തിരുത്തുക]വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രദേശങ്ങളെ ഡാർക്ക് സ്കൈ പ്ലേസ് ആയി സംഘടന പ്രഖ്യാപിക്കാറുണ്ട്. ആഫ്രിക്കയിലെയും മറ്റും ചില ദേശീയോദ്യാനങ്ങൾ നിലവിൽ ഡാർക്ക് സ്കൈ പ്ലേസ് ആണ്. ഇത്തരം സ്ഥലങ്ങളിൽ തെളിഞ്ഞ ആകാശത്തു വാനനിരീക്ഷണം നടത്തുന്നതിനായി ആസ്ട്രോ ടൂറിസ്റ്റുകൾ ധാരാളമായി എത്തുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2021-08-11.
- ↑ "മാലിന്യം പ്രകാശത്തിന്റെ രൂപത്തിലും". മലയാള മനോരമ. April 3, 2013. Retrieved 4 ഏപ്രിൽ 2013.[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
[തിരുത്തുക]- www.darksky.org — official site
- flagstaffdarkskies.org — Flagstaff Dark Skies
- International Dark-Sky Association: Dark Sky Observing Sites & Destinations Archived 2010-07-06 at the Wayback Machine