Jump to content

ഇമാം അത്വാഅ് ബ്‌നു അബീറബാഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അബൂമുഹമ്മദ് അത്വാഅ് ക്ര്‌സ്തു വർഷം 647ൽ സ്വഫ്‌വാനിന്റെ മകനായി ജനിച്ചു. കർമശാസ്ത്ര പണ്ഡിതനും ഹദീസ് പണ്ഡിതനുമായിരുന്നു. ആകാലത്തെ അറിയപ്പെട്ട മുഫ്തിയും ആയിരുന്നു.മക്കയിൽ വളരുകയും മക്കയിലെ പണ്ഡിതൻമാരിൽ നിന്ന് കർമശാസ്ത്രവും ഹദീസും പഠിക്കുകയും ചെയ്തു. ഹിജ്‌റ 114(ക്രസ്തുവർഷം 732ൽ) മരിച്ചു.

ഹദീസിലുള്ള പാണ്ഡിത്യം

[തിരുത്തുക]

ആയിശ ബീവിയിൽ നിന്നും അബൂഹുറൈറയിൽ നിന്നും ഉമ്മുസലമയിൽ നിന്നും ഉമ്മുഹാനിഇൽ നിന്നും ഇബ്‌നു അബ്ബാസിൽ നിന്നും അബ്ദുള്ളയുടെ മകൻ ഉമറിൽ നിന്നും ജാബിറിന്റെ മകൻ സുബൈറിൽ നിന്നും മുആവിയയിൽ നിന്നും അബീ സഈദിൽ നിന്നും താബിഈങ്ങളിൽ നിന്നുള്ള ഉബൈദിന്റെ മകൻ ഉമൈറിൽ നിന്നും മുജാഹിദിൽ നിന്നും ഉർവയുടെ മകൻ ഹനീഫയിൽ നിന്നും ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്

അത്വാഅ്ബ്‌നു അബീറബാഹയിൽ നിന്നും ഹദീസ് റിപ്പോർട്ട് ചെയ്തവർ

[തിരുത്തുക]

അവ്‌സാഈയും ഇബ്‌നു ജൂറൈജും അബൂഹനീഫയും ലൈസും അത്വാഇൽ നിന് ഹദീസ് പഠിച്ചിട്ടുണ്ട്. മുജാഹിദിന്റെ മകൻ ജബ്‌റും അബൂ ഇസ്ഹാകു സുബൈഇയും അംറിന്റെ മകൻ ദീനാറും കതാദയും അംറിന്റെ മകൻ ശുഐബും അഹ്മശും അയ്യൂബു സിഹ്തിയാനിയും യഹ്യയുടെ മകൻ അബീ കസീറും ഹദീസ് റിപ്പോർട്ട് ചൈതിട്ടുണ്ട്. [1]

അവലംബം

[തിരുത്തുക]
  1. http://articles.islamweb.net/media/index.php?page=article&lang=A&id=37908