ഇയോഹിപ്പസ്
ഇയോഹിപ്പസ് Temporal range: Ypresian,
| |
---|---|
Reconstructed skeleton, National Museum of Natural History, Washington, D.C., United States | |
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Perissodactyla |
Family: | Equidae |
Genus: | †Eohippus Marsh, 1876 |
Species: | †E. angustidens
|
Binomial name | |
†Eohippus angustidens (Cope, 1875)
| |
Synonyms | |
|
കുതിരയുടെ മുതുമുത്തച്ഛൻ എന്നു കരുതുന്ന ജീവിയാണ് ഇയോഹിപ്പസ്. 54 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഇയോസിൻ കാലഘട്ടത്തിലാണ് ഇവ ഉണ്ടായത്. വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും ഇയോസിൻ കാലഘട്ടത്തിലെ കുതിരകളുടെ ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. 'ഉദിക്കുക' എന്നർഥം വരുന്ന 'ഇയോസ്',കുതിര എന്നർത്ഥമുള്ള 'ഹിപ്പോസ്' എന്നീ രണ്ടു ഗ്രീക്ക് വാക്കുകൾ ചേർന്നാണ് ഇയോഹിപ്പസ് എന്ന വാക്കുണ്ടായത്.
നിവർന്ന പുറവും വളഞ്ഞ കഴുത്തും നീണ്ട കാലുകളുമാണ് ഇയോഹിപ്പസ് കുതിരകളുടെ പ്രത്യേകത. ഒരു കുറുക്കനോളം മാത്രമേ ഇവയ്ക്ക് വലിപ്പമുണ്ടായിരുന്നുള്ളൂ. 1838-ലാണ് ഇവയുടെ ഫോസിലുകൾ ആദ്യമായി ലഭിച്ചത്. ഇതുവരെ ലഭിച്ച ഫോസിലുകളുടെ എണ്ണത്തിൽ നിന്നും ഇയോസിൻ കാലഘട്ടത്തിൽ ഇയോഹിപ്പസ് കുതിരകൾ വളരെയധികം ഉണ്ടായിരുന്നുവെന്ന് കരുതുന്നു.
ഇയോഹിപ്പസിനുശേഷം ഇയോസിൻ കാലഘട്ടത്തിന്റെ പകുതിയിൽ ഉണ്ടായ മറ്റൊരു തരം കുതിരയാണ് ഒറോഹിപ്പസ്. തുടർന്ന്, ഈ കാലഘട്ടത്തിന്റെ അവസാനമായപ്പോഴേക്കും എപ്പിഹിപ്പസ് എന്നയറിയപ്പെട്ടിരുന്ന മറ്റൊരു വിഭാഗം കുതിര കൂടി ഉണ്ടായി.
