Jump to content

ഇരണിയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Eraniel

ഇരണിയൽ
city
Country India
StateTamil Nadu
DistrictKanyakumari
ഉയരം
10 മീ(30 അടി)
ജനസംഖ്യ
 (2001)
 • ആകെ9,554
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)

കന്യാകുമാരി ജില്ലയിലെ ഒരു പ്രധാന പഞ്ചായത്താണ് ഇരണിയൽ. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഇവിടെയാണ് പുരാതനമായ ഇരണിയൽ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഹിരണ്യസിംഹനല്ലൂർ എന്നായിരുന്നു പഴയ പേര്.

ചരിത്രം

[തിരുത്തുക]

ചേരഭരണകാലത്ത് പ്രശസ്തമായ ഇരണിയൽ നാട്ടുകൂട്ടത്തിന്റെ ആസ്ഥാനമായിരുന്ന ഈ പ്രദേശം. ഉമയമ്മറാണി, ഇരണിയൽ കൊട്ടാരം കേന്ദ്രമാക്കിയാണ് ഭരണം നടത്തിയത്. അക്കാലത്ത് തക്കലയിലെ പത്മനാഭപുരം കൊട്ടാരം അവരുടെ ഹജൂർകച്ചേരിയായി പ്രവർത്തിച്ചു. 1601ൽ രവിവർമ കുലശേഖരൻ ആസ്ഥാനം പത്മനാഭപുരം കൊട്ടാരത്തിലേക്ക് മാറ്റുന്നതുവരെ വേണാട്ടരചന്മാർ ഇരണിയൽ കൊട്ടാരം കേന്ദ്രമാക്കി ഭരണം നടത്തി. വേലുത്തമ്പി ദളവ തന്റെ പ്രക്ഷോഭപരിപാടികൾ ആരംഭിച്ചത് ഇരണിയൽ ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും ആയിരുന്നു. ഇരണിയൽ നാട്ടുകൂട്ടം ഈ കൊട്ടാരനടയിൽ ഒത്തുചേർന്നാണ് തലവനായ വേലുത്തമ്പിയുടെ നേതൃത്വത്തിൽ അനന്തപുരിയിലേക്ക് പട നയിച്ചത്.

ഇരണിയൽ കൊട്ടാരം

[തിരുത്തുക]

തകർന്ന അവസ്ഥയിലാണ് ഇപ്പോൾ കൊട്ടാരമുള്ളത്. കിഴക്കുഭാഗത്തായി പടിപ്പുരയും കുതിരമാളികയും കാണാം.[1] പിറകിലുള്ള വസന്തമണ്ഡപം പൂർണ്ണമായി തകർന്നു. "യോഗമുറി"യെന്ന സന്ദർശനമുറിയുടെയും നടുമുറ്റത്തിന്റെയും അവശിഷ്ടങ്ങളിപ്പോഴും കാണാം. ഐക്യകേരള രൂപീകരണത്തോടെ ഇരണിയലിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. ഇരണിയലിൽനിന്ന് തക്കലയിലേക്ക് ഒരു ഭൂഗർഭതുരങ്കമുണ്ടായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു. ഇപ്പോൾ തമിഴ്നാട് ദേവസ്വം ബോർഡിന്റെ ചുമതലയിലാണ് കൊട്ടാരം.[2]

ഭൂമിശാസ്ത്രം

[തിരുത്തുക]

ഇരണിയൽ സ്ഥിതി ചെയ്യുന്നത് 8°12′N 77°18′E / 8.2°N 77.3°E / 8.2; 77.3.[3] I തിങ്കൾ നഗറിനു സമീപമാണിത്. വടക്ക് തലക്കുളമും കിഴക്ക് വില്ലുക്കുറിയുമാണ്.

അവലംബം

[തിരുത്തുക]
  1. Binumol Tom (July 3, 2011). "Eraniel palace: a dying monument". The Hindu. Retrieved 2013 ജൂൺ 3. {{cite news}}: Check date values in: |accessdate= (help)
  2. ബിന്നി യു എം (2013 ജൂൺ 2). "ചരിത്രം ചിതലരിക്കുന്നു". ദേശാഭിമാനി. Archived from the original on 2016-03-04. Retrieved 2013 ജൂൺ 3. {{cite news}}: Check date values in: |accessdate= and |date= (help)
  3. Falling Rain Genomics, Inc - Eraniel
"https://ml.wikipedia.org/w/index.php?title=ഇരണിയൽ&oldid=3625138" എന്ന താളിൽനിന്ന് ശേഖരിച്ചത്