ഇരവാൻ ദേശീയോദ്യാനം
ഇരവാൻ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Map of Thailand | |
Location | Kanchanaburi Province, Thailand |
Nearest city | Kanchanaburi |
Coordinates | 14°23′N 99°07′E / 14.383°N 99.117°E |
Area | 550 km² |
Established | 1975 |
Governing body | Department of National Park, Wildlife and Plant Conservation (DNP) |
ഇരവാൻ തായ്‍ലാൻറിലെ കാഞ്ചനബുരി പ്രവിശ്യയിലുള്ള ടെനാസെറിൻ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്. 1975 ൽ തായ്‍ലൻറിലെ പന്ത്രണ്ടാമത്തെ ദേശീയോദ്യാനമായി ഇതു സ്ഥാപിക്കപ്പെട്ടു.
ഈ ദേശീയോദ്യാനത്തിലെ പ്രധാന ആകർഷണം ഇരവാൻ വെള്ളച്ചാട്ടമാണ്. ഹിന്ദു പുരാണത്തിലെ മൂന്നു തലയുള്ള വെള്ളാനയുടെ പേരാണ് ഇത്. ഏഴു തട്ടുകളായിട്ടാണ് ഈ വെളളച്ചാട്ടം താഴേയ്ക്കു പതിക്കുന്നത്. ദേശീയോദ്യാനത്തിനുള്ളിയായി നാലു ഗുഹകളും സ്ഥിതി ചെയ്യുന്നുണ്ട്. മി, രുവ, വാങ് ബഹ്ദാൻ, ഫർറ്റാറ്റ് എന്നിവയാണവ.[1] ഈ വെള്ളച്ചാട്ടത്തിന് വടക്കുകിഴക്കായി ഖാവോ നോം നാങ് എന്ന പേരിൽ ഒരു പർവ്വതം സ്ഥിതി ചെയ്യുന്നു.[2]
ഈ ദേശീയോദ്യാനത്തിൻറ 81 ശതമാനവും ഇലപൊഴിയുംകാടുകളാണ്. ചുണ്ണാമ്പുകല്ലാലുള്ള കുന്നുകൾ നിറഞ്ഞ ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 165 – 996 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വെള്ളച്ചാട്ടത്തിൻറെ ഏറ്റവും മുകളിലെ തട്ട് ആനത്തലയുടെ ആകൃതിയിലാണ്.
കാലാവസ്ഥ
[തിരുത്തുക]ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന മേഖലയിൽ മഴക്കാലം മെയ് മാസം മുതൽ ഒക്ടോബർ മാസം വരെയാണ്. ശൈത്യകാലം തണുപ്പുള്ളതു നവംബർ മുതൽ ജനുവരി വരെയുള്ള ഇടവേളയിലാണ് സംഭവിക്കുന്നത്. ഈ പ്രദേശത്തെ ശരാശരി താപനില 30°C ആണ്. വേനൽക്കാലം ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ്.
ജന്തുജാലങ്ങൾ
[തിരുത്തുക]വനത്തിലേയ്ക്കുള്ള വഴിത്താരകൾ കുറവായതിനാൽ വെള്ളച്ചാട്ടത്തിനു സമീപത്തു നിന്ന് വന്യമൃഗങ്ങളെ ദർശിക്കുവാനുള്ള സൌകര്യം ഇവിടെ നാമമാത്രമേയുള്ളു. സിംഹവാലൻ കുരങ്ങുകൾ സാധാരണ കാഴ്ചയാണിവിടെ. ജലത്തെ ആശ്രയിച്ചു കഴിയുന്ന ഉടുമ്പുകളേയും ഇവിടെ കാണാം. ഉൾവനത്തിൽ കൂടുതൽ ജീവിവർഗ്ഗങ്ങളെ കാണുവാൻ സാധിക്കുന്നതാണ്. ഇന്ത്യൻ കുരയ്ക്കും മാൻ, ആനകൾ, നീളൻ കയ്യുളള കുരങ്ങുകൾ, കാട്ടുപന്നികൾ, സാംബാർ മാനുകൾ എന്നിവ ഇവിടെ യഥേഷ്ടം വിഹരിക്കുന്നു.
ഇവിടെ സാധാരണയായി കണ്ടുവരുന്ന പക്ഷികൾ ക്രസ്റ്റഡ് സെർപ്പൻറ് ഈഗിൾ, ബ്ലാക്ക്-നാപ്ഡ് മൊണാർക്ക്, ബ്ലൂ വിസ്ലിങ് ത്രഷ്, ബ്ലാക്ക്-ക്രെസ്റ്റഡ് ബുൾബുൾ, ബ്ലൂ-വിങ്ഡ് ലിഫ്ബേർഡ്, ഡാർക്ക്-നെക്ക്ഡ് ടെയിൽബേർഡ്, ഗ്രീൻ-ബെല്ലീഡ് മൽകോഹ, ഗ്രേ പിക്കോക്ക്-ഫെസൻറ്, കലിജ് ഫെസൻറ് എന്നിവയാണ്.
പ്രധാന ആകർഷക ഘടകങ്ങൾ
[തിരുത്തുക]ഇരവാൻ വെളളച്ചാട്ടം.
[തിരുത്തുക]ദേശീയോദ്യാനത്തിൻറെ കിഴക്കു ദിക്കിലാണ് ഇരവാൻ വെളളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഹിന്ദുപുരാണത്തിലെ മൂന്നു തലയുളള വെള്ളാനയെ അനുസ്മിരിച്ചു നാമകരണം ചെയ്തിരിക്കുന്ന ഈ വെള്ളച്ചാട്ടം ഇവിടുത്തെ ഒരു പ്രധാന ആകര്ഷണമാണ്. ഏഴു തട്ടുകളായിട്ടാണ് ഈ വെള്ളച്ചാട്ടം താഴേയ്ക്കു പതിക്കുന്നത്. ഓരോ തട്ടുകൾക്കിടയിലും അനേകം ചെറു വെള്ളച്ചാട്ടങ്ങളും മത്സ്യങ്ങൾ കളിച്ചുപുളയ്ക്കുന്ന വെള്ളം നിറഞ്ഞ ചെറുകുളങ്ങളുമുണ്ട്. ഓരോ തട്ടുകളും ചെറു കുളങ്ങളിലേയ്ക്കാണ് പതിക്കുന്നത്. ഇവിടെ നീന്തിത്തുടിയ്ക്കാനും സൌകര്യങ്ങളുണ്ട്.
ഫർറ്റാറ്റ് ഗുഹ
[തിരുത്തുക]ദേശീയോദ്യാനത്തിന് 12 കിലോമീറ്റർ വടക്കു പടിഞ്ഞാറായി ഈ ഗുഹ സ്ഥിതി ചെയ്യുന്നു. ഈ ഗുഹയിലേയ്ക്ക് പോകുവാൻ ചെറിയൊരു വഴിത്താര മാത്രമേയുള്ളു.
റ്റ ഡുവാങ് ഗുഹ
[തിരുത്തുക]ദേശീയോദ്യാനത്തിൻറെ തെക്കുകിഴക്കേ മൂലയ്ക്ക് ഏകദേശം 30 കിലോമീറ്റർ ദൂരെ, താ തുങ് ന ഗ്രാമത്തിൽ നിന്ന് 700-800 മീറ്റർ അകലത്തിൽ വനത്തിലുള്ളിലായി സ്ഥിതി ചെയ്യുന്ന ഗുഹയാണിത്. ഗുഹയുടെ ഉള്ളിലെ ഭിത്തിയിൽ മരങ്ങൾ, മനുഷ്യരൂപങ്ങൾ തുടങ്ങിയവ കോറിയിട്ടിരിക്കുന്നു. പുരാതനകാലത്തെ മനുഷ്യവാസത്തിൻറെ അടയാളങ്ങളും മൺപാത്രങ്ങൾ, ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ എന്നിവയും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.
“മി” ഗഹ
[തിരുത്തുക]"മി" എന്ന പദത്തിന് തായ് ഭാക്ഷയിൽ കരടി എന്നർത്ഥം വരുന്നു. ഈ ഗുഹയുടെ പേരിനു നിദാനം ഇവിടെ കരടികൾ വസിച്ചിരുന്നതിനാലാണ് എന്നു വിശ്വസിക്കപ്പെടുന്നു. ദേശീയോദ്യാനത്തിൻറെ തെക്കുവശത്താണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ബാൻ താപ് സില വില്ലേജ് വഴി ഈ ഗുഹയുള്ള സ്ഥലത്തേയ്ക്കു പ്രവേശിക്കുവാൻ സാധിക്കുന്നതാണ്.
റിയുവ ഗുഹ
[തിരുത്തുക]“മി” ഗുഹയ്ക്ക് അധികം അകലെയല്ലാതെ റിയുവ ഗുഹ നിലനിൽക്കുന്നു. പാർക്കിന് തെക്കുവശത്തായി സ്ഥിതി ചെയ്യുന്ന ഈ ഗുഹ 40 – 50 മീറ്റർ ആഴമുള്ളതാണ്. ഇവിടെനിന്ന് കുറെ ശവക്കല്ലറകൾ കണ്ടെത്തിയിരുന്നു. ബാൻ താപ് സില വില്ലേജിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ വനത്തിനുള്ളിലൂടെ നടന്നുവേണം ഇവിടെയെത്തുവാൻ.
വാങ് ബാഹ് ഡാൻ ഗുഹ
[തിരുത്തുക]ഈ ഗുഹ ദേശീയോദ്യാനത്തിൻറെ തെക്കുഭാഗത്തായിട്ടാണ് നിലനിൽക്കുന്നത്. ഛയ്യാഫുറുവേക് വില്ലജ് വഴി വനത്തിലൂടെ ഏതാനും കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഇവിടെയെത്താം ഇതൊരു ചുണ്ണാമ്പുകല്ലുകൊണ്ടുള്ള ഗുഹയാണ്. ഗുഹയുടെ കവാടം ഇടുങ്ങിയതുമാണ്.
അവലംബം
[തിരുത്തുക]- ↑ "Erawan National Park". Archived from the original on 2006-12-08. Retrieved 2016-11-22.
- ↑ Roadway Thailand Atlas, Groovy Map Co., Ltd. © 4/2010