Jump to content

ഇരിക്കൽ സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ ജീവനക്കാർ തങ്ങളുടെ ഇരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്തുകൊണ്ട്‌ നടത്തുന്ന സമരമാണ് ഇരിക്കൽ സമരം[1]

സമര പശ്ചാത്തലം

[തിരുത്തുക]

തൃശ്ശൂർ കല്യാൺ സാരീസിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് ഇരിക്കാനുള്ള ആവശ്യം മാനേജ്മെന്റ് നിരാകരിച്ചതാണ് ഇരിക്കൽ സമരം നടത്താൻ അവരെ പ്രേരിപ്പിച്ചത്. അവിടെതന്നെ തൊഴിൽ ചൂഷണത്തിനെതിരെ പ്രതികരിച്ച ആറ് വനിതാ ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റിയതിനെതിരെയാണ് വനിതാ ജീവനക്കാർ സമരം നടത്തിവരുന്നത്. 2015 ജനുവരി-4'നാണ് ഇരിക്കൽ സമരം ആരംഭിച്ചത്.

സമര രീതി

[തിരുത്തുക]

തൃശ്ശൂർ കല്യാൺ സാരീസിന് മുന്നിൽ കുടിൽകെട്ടി നിരാഹാരസമരം നടത്തിയാണ് തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ജീവനക്കാർ സമരം നടത്തിയത്.

സമരത്തിന്‌ ഐക്യദാർഢ്യം നൽകുന്ന സംഘടനകൾ

[തിരുത്തുക]

മാർച്ച്‌-8, സാർവ്വദേശീയ വനിതാ ദിനത്തിൽ ഇരിക്കൽ സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒട്ടേറെ സംഘടനകളും സാംസ്കാരിക പ്രവർത്തകരും സമര പന്തലിൽ എത്തിയിരുന്നു. അസംഘടിത മേഖലാ തൊഴിലാളി യൂണിയൻ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഇരിക്കൽ സമരം നടത്തുന്നത്.[2]

സമരത്തിന്‌ ഐക്യദാർഢ്യം നൽകുന്ന സംഘടനകൾ:

അവലംബം

[തിരുത്തുക]
  1. http://malayalam.oneindia.com/news/kerala/kalyan-sarees-irikkal-samaram-turns-hunger-strike-131518.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-28. Retrieved 2015-03-24.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-23. Retrieved 2021-11-23.
"https://ml.wikipedia.org/w/index.php?title=ഇരിക്കൽ_സമരം&oldid=3844187" എന്ന താളിൽനിന്ന് ശേഖരിച്ചത്