ഇളംചേട്ചെനി (Ilamchetchenni)സംഘകാലത്തെ ചോള വംശത്തിൻ്റെ ഒരു ആദ്യകാല തമിഴ് രാജാവായിരുന്നു. അദ്ദേഹം ഒരു ശ്രേഷ്ഠ യോദ്ധാവായിരുന്നു. പുഹാറിനെ തലസ്ഥാനമാക്കി ചോള രാജ്യം ഭരിച്ചു.ഒരു വെളിർ രാജകുമാരിയെ വിവാഹം ചെയ്തു. കരികാല ചോളനായിരുന്നു മകൻ.ഇളംചേട്ചെനിയുടെ പിൻഗാമിയായ കരികാല ചോളൻ ആദ്യകാല ചോളന്മാരിൽ ഏറ്റവും ശ്രേഷ്ഠനായിരുന്നു.
മഗദ്ധ വംശം പേർഷ്യ തൊട്ട് തെക്കൻ ഇന്ത്യവരെ സാമ്രാജ്യം സ്ഥാപിച്ച കാലഘട്ടം ഈ സമയത്തായിരുന്നുവെന്ന് എൻ.കെ.ശാസ്ത്രി അവകാശപ്പെടുന്നു. ചന്ദ്രഗുപ്ത മൗര്യയുടെ മകൻ,ബിന്ദുസാര ചോളരും കലിംഗയും അല്ലാതെ മുഴുവൻ ഇന്ത്യ കീഴടിക്കിയിരുന്നു. ഇളംചേട്ചെനിയുടേയും ബിന്ദുസാരയുടേയും ഇടയിൽ നല്ല ബന്ധമുണ്ടായിരുന്നുവെന്നും എന്നും പറഞ്ഞിട്ടുണ്ട്. പക്ഷെ പുരനാനുരുവിലെ ചില സംഘകവിതകളിൽ ഇളംചേട്ചെനി വിജയകരമായി മൗര്യന്മാരെ നേരിട്ടുവെന്ന് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിൻ്റെ ഭരണകാലം 301 BCE-270 BCE ആണെന്നും ചോളർ ചേരന്മാരെയും പാണ്ട്യന്മാരെയും ഈ കാലഘട്ടത്ത് കീഴ്പ്പെടുത്തിയെന്നും ശാസ്ത്രി അവകാശപ്പെടുന്നു.
വി.ഗുരുനാഥൻ ഈ അവകാശവാദങ്ങളെ അതിശയോക്തികലർന്നതാണെന്ന് പറഞ്ഞ് നിരസിച്ചു, കാരണം പുരനാനുരുവിൽ ചോള-മൗര്യ ബന്ധത്തിനെയോ യുദ്ധത്തിനെയോ കുറിച്ച് പറയുന്ന ഒരു കവിതയുമില്ല.