ഇളം ചേരൽ ഇരുമ്പൊറൈ
ദൃശ്യരൂപം
പെരുഞ്ചേരലിന് ആണ്ടുവൻ ചെള്ളൈയിൽ ജനിച്ച പുത്രനാണിദ്ദേഹം. കൊങ്ങർകോവൈ, കുട്ടുവരേരൈ, പൂഴിയർകോവൈ എന്നീ സ്ഥാനപ്പേരുകൾ ഇദ്ദേഹം സ്വീകരിച്ചിരുന്നതിനാൽ കൊങ്ങുനാട്, പൂഴിനാട്, കുട്ടനാട് എന്നീ പ്രദേശങ്ങൾ അദ്ദേഹം ഭരിച്ചിരുന്നതായി കണക്കാക്കാം. വിച്ചി, പെരുംചോഴൻ, ഇളംപഴയൻ എന്നിവരെ ഇദ്ദേഹം പരാജയപ്പെടുത്തി. പുകാർ നഗരത്തിൽനിന്ന് 'ചതുക്കപ്പൂത'ത്തിന്റെ ബിംബംകൊണ്ടുവന്ന് കൊടുങ്ങല്ലൂരിൽ പ്രതിഷ്ഠിച്ചത് ഇളഞ്ചേരലാണെന്നു കരുതപ്പെടുന്നു. പെരുംകുന്റൂർ കിഴാർ എഴുതിയ ഒമ്പതാംപത്തിൽ പ്രകീർത്തിതനായ രാജാവ് ഇദ്ദേഹമാണ്