Jump to content

ഇവിണ്ടോ ദേശീയോദ്യാനം

Coordinates: 0°05′17″N 12°37′48″E / 0.088°N 12.63°E / 0.088; 12.63[1]
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇവിണ്ടോ ദേശീയോദ്യാനം
ഇവിണ്ടോ ദേശീയോദ്യാനത്തിലെ വെള്ളച്ചാട്ടം
LocationGabon
Nearest cityമകോകു
Coordinates0°05′17″N 12°37′48″E / 0.088°N 12.63°E / 0.088; 12.63[1]
Area3,000 കി.m2 (1,200 ച മൈ)
Established2002
Governing bodyനാഷണൽ ഏജൻസി ഫോർ നാഷണൽ പാർക്ക്സ്
CriteriaNatural: (ix)(x)
Reference1653
Inscription2021 (44th Session)

ഇവിണ്ടോ ദേശീയോദ്യാനം, മധ്യ ആഫ്രിക്കയിലെ കിഴക്കൻ-മദ്ധ്യ ഗാബണിൽ ഒഗോയൂ-ഇവിണ്ടോ, ഒഗോയൂ-ലോലോ പ്രവിശ്യകളുടെ അതിർത്തികളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ദേശീയ ഉദ്യാനമാണ്  2002 ആഗസ്റ്റ് മാസത്തിൽ, ജൊഹാനസ്ബർഗിലെ എർത്ത് സമ്മിറ്റിൽവച്ച് അന്നത്തെ പ്രസിഡന്റ് ഒമർ ബോങ്കോ, ഗാബോണിലെ മറ്റ് 12 ദേശീയ ഭൂപ്രകൃതി ഉദ്യാനങ്ങളോടൊപ്പം ഇതിൻറെ സൃഷ്ടി പ്രഖ്യാപിച്ചു. ഇവിണ്ടോ നദിയിലെ “വണ്ടേർ‌സ് ഓഫ് ഇവിണ്ടോ” എന്നു വിളിക്കപ്പെടുന്ന അതിമനോഹരങ്ങളായ കോൺഗൌ, മിൻഗൌളി വെള്ളച്ചാട്ടങ്ങളും ഇപ്പാസ മക്കോക്കൌ ബയോസ്ഫിയർ റിസർവ്വ്, മദ്ധ്യ ആഫ്രിക്കയിലെ അഞ്ച് പ്രധാന വനമേഖലകളിലൊന്നായ ലൻഗൌ ബായി എന്നിവയും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.

ഉദ്യാനത്തിൻറെ വടക്കുഭാഗത്ത് ഏറ്റവും അടുത്തുള്ള പട്ടണമായ മക്കോക്കൌവിൽനിന്ന് 12 കിലോമീറ്റർ ദൂരത്തിലായി Centre national de la recherche scientifique et technologique (CENAREST) ൻറെ അധികാരത്തിനു കീഴിലുള്ള ഒരു ഉഷ്ണമേഖലാ ഗവേഷണ സ്ഥാപനമായ Institut de Recherche en Écologie Tropicale (IRET),  നിലനില്ക്കുന്നു.  Wildlife Conservation Society (WCS) നടത്തുന്ന ലാൻഗൌ റിസർച്ച് സ്റ്റേഷൻ, ലാൻഗൌ ബായിയിൽനിന്ന് ഏതാനും കിലോമീറ്റർ അകലെ ഉദ്യാനത്തിന് തെക്കായും നിലനിൽക്കുന്നു.

പാർക്കിന്റെ ഭൂമിശാസ്ത്രപ്രത്യേകതകളിൽ ഒഗൂയു നദിയുടെ പ്രധാന പോഷകനദിയായ ഇവിണ്ടോ നദി, കംഗ്യൂ പർവ്വതം (749 മീറ്റർ), ൻഗൌഡി (870 മീറ്റർ) എന്നിവയും ഉൾപ്പെടുന്നു. ഈ പ്രദേശത്തെ ശരാശരി വാർഷികമഴ 1672 മില്ലീമീറ്ററാണ്.  സെപ്റ്റംബർ മുതൽ ഡിസംബർ വരെയും, ഫെബ്രുവരി മുതൽ മെയ് വരെയുമാണ് ഏറ്റവും കൂടുതലായി മഴ പെയ്യുന്നത്

ഇടിമിന്നലോടുകൂടിയ അതിശക്തമായ കാറ്റ് ഇവിടെ അനുഭവപ്പെടുന്നു. ഇതു പലപ്പോഴും ചുഴലിക്കൊടുങ്കാറ്റായും രൂപപ്പെടുന്നു; പ്രത്യേകിച്ച് ഇപ്പാസ പീഠഭൂമിയിൽ. ഈ പ്രഭാവങ്ങൾ മൂലമുണ്ടാകുന്ന അസ്വാസ്ഥ്യങ്ങൾ കാരണമായി ഈ വനപ്രദേശം സെക്കൻററി വനങ്ങളോടു സാദൃശ്യമുള്ളതാണ്. ഈ പ്രദേശത്തെ ശരാശരി താപനില 23.9 ° C ആണ്. ഇത് കാലാവസ്ഥാനുസൃതമായി ഏകദേശം 3.3 ഡിഗ്രി സെൽഷ്യസ് വരെ വ്യത്യാസം വരുന്നു (ഉദ്യാനത്തിൻറെ വടക്കൻ അതിരിൽനിന്ന് ഏതാനും കിലോമീറ്റർ ദൂരെമാറി മകോകൌവിൽ രേഖപ്പെടുത്തിയത്).

ഈ ദേശീയോദ്യാനം 300,000 ഹെക്ടർ പ്രദേശത്തു വ്യാപിച്ചു കിടക്കുന്നു. ലോവർ ഗിനിയയിലെ അറ്റ്ലാന്റിക് തീരദേശ വനമേഖലയും മദ്ധ്യ കോംഗോ തടത്തിലെ അർദ്ധ-ഇലപൊഴിയും വനവുമാണ് ഭൂരിഭാഗം പ്രദേശങ്ങളിലും.

ഇവിടെ കാണപ്പെടുന്ന വന്യജീവികളിൽ പടിഞ്ഞാറൻ ലോ ലാൻ‌റ്  ഗോറില്ലകൾ, സാധാരണ ചിമ്പാൻസികൾ, ആഫ്രിക്കൻ ഫോറസ്റ്റ് കാട്ടുപോത്ത്, റെഡ് റിവർ ഹോഗ് (ബുഷ് പന്നി), സിറ്റാടുങ്ക (ഒരുതരം കൃഷ്ണമൃഗം), കാട്ടാനകൾ എന്നിവ ഉൾപ്പെടുന്നു. ശ്രദ്ധേയമായ പക്ഷിയിനങ്ങളിൽ ഗ്രേ നെക്ക്ഡ് റോക്ക്ഫൌൾ ഉൾപ്പെടെ, 430 ൽ അധികം തരം പക്ഷികള് ഈ ദേശീയോദ്യാനത്തിലുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Ivindo National Park protectedplanet.net
"https://ml.wikipedia.org/w/index.php?title=ഇവിണ്ടോ_ദേശീയോദ്യാനം&oldid=3810086" എന്ന താളിൽനിന്ന് ശേഖരിച്ചത്